TRENDING:

Ahaana | മൂത്ത കുട്ടിക്ക് കൃഷ്ണകുമാർ മുൻനിര നായികയുടെ മകളുടെ പേര് നൽകിയതെന്തിന്? അഹാന എന്ന പേരിനർത്ഥം

Last Updated:
വളരെ പ്രത്യേകതയുള്ള പേരാണ് നടി അഹാന കൃഷ്ണയുടേത്. ആ പേരിന് സിനിമാലോകത്ത് മറ്റൊരാൾ കൂടി അവകാശിയായുണ്ട്
advertisement
1/7
Ahaana | മൂത്ത കുട്ടിക്ക് കൃഷ്ണകുമാർ മുൻനിര നായികയുടെ മകളുടെ പേര് നൽകിയതെന്തിന്? അഹാന എന്ന പേരിനർത്ഥം
നടൻ കൃഷ്ണകുമാറിന്റെ നാല് പെൺകുട്ടികളും ഒരുപോലെ പ്രശസ്തർ എന്ന് മാത്രമല്ല, അവരുടെ പേരുകളിലുമുണ്ട് പ്രത്യേകത. കേരളത്തിൽ അത്രകണ്ട് കേട്ടുകേൾവി ഇല്ലതിരുന്ന പേരുകളാണ് നാലുപേർക്കും കൃഷ്ണകുമാർ നൽകിയിട്ടുള്ളത്. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്ത മകളാണ് നടി അഹാന കൃഷ്ണ (Ahaana Krishna). അഹാന ജനിച്ച വർഷവും ഈ പേരും നോക്കിയാൽ അന്ന് നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു പേര് പ്രചാരത്തിലിരുന്നില്ല എന്ന് മനസിലാക്കാം. ആ പേരിന് ഒരുടമ കൂടിയുണ്ട്
advertisement
2/7
ബോളിവുഡിൽ പോയി അവിടെപ്പോലും അത്രകണ്ട് പ്രചാരത്തിലില്ലാത്ത ഒരു പേരാണ് അമ്മു എന്ന് വീട്ടിൽ ഓമനപ്പേരിട്ട് വിളിക്കുന്ന മൂത്തമകൾക്ക് കൃഷ്ണകുമാർ നൽകിയത്. പിന്നീട് പിറന്ന മൂന്നു പെൺമക്കൾക്ക് യഥാക്രമം ദിയ, ഇഷാനി, ഹൻസിക എന്നിങ്ങനെയാണ് പേരുകൾ (തുടർന്ന് വായിക്കുക)
advertisement
3/7
അഹാന എന്ന പേരിന് അഹാന കൃഷ്ണയ്ക്കും മുൻപേ അവകാശിയായ താരപുത്രി നടി ഹേമ മാലിനിയുടെ ഇളയമകളാണ്. ഇഷാ ഡിയോളിന്റെ അനുജത്തി അഹാന ഡിയോൾ. അവിടെ നിന്നുമാണോ ആ പേര് കൃഷ്ണകുമാർ കടമെടുത്തത് എന്നറിയേണ്ടിയിരിക്കുന്നു
advertisement
4/7
കേട്ടാൽ മഞ്ഞുത്തുള്ളികൾ പുൽക്കൊടികളിൽ വീഴും പോലത്തെ നൈർമല്യമുള്ള പേരാണ് അഹാന എന്നത്. ഒരഭിമുഖത്തിൽ അഹാന കൃഷ്ണ തന്നെ തന്റെ പേരിന്റെ അർഥം വിശദീകരിച്ചു കൊടുത്തിട്ടുണ്ട്
advertisement
5/7
പുലർകാലം എന്നാണ് ആ പേരിനർത്ഥം. മരണമില്ലാത്തത് എന്നും അർത്ഥമുണ്ട്. മലയാള സിനിമയിൽ പലപ്പോഴും താരങ്ങളുടെ പേരുകൾ തമ്മിലെ കൂട്ടിയിടി നടക്കുമ്പോൾ അഹാനയ്ക്ക് തന്റെ പേര് മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടില്ല
advertisement
6/7
കൃഷ്ണകുമാറിന്റെ മക്കളിൽ അഹാനയാണ് സിനിമാ ലോകത്തേക്ക് ആദ്യം രംഗപ്രവേശം ചെയ്തത്. 'ഞാൻ സ്റ്റീവ് ലോപസ്' ആണ് അഹാനയുടെ കന്നിചിത്രം. ഷൈൻ ടോം ചാക്കോ നായകനായ 'അടി'യിലാണ് അഹാന ഏറ്റവും ഒടുവിൽ വേഷമിട്ടത്
advertisement
7/7
യാത്രകൾ ഇഷ്‌ടപ്പെടുന്ന അഹാന കൃഷ്ണ അടുത്തിടെ സിംഗപ്പൂർ സന്ദർശനം നടത്തിയിരുന്നു. അമ്മ സിന്ധു കൃഷ്ണയും അപ്പൂപ്പനും അമ്മൂമ്മയും ഇളയമ്മയും ചേരുന്ന കുടുംബത്തോടൊപ്പമാണ് അഹാന കൃഷ്ണ സിംഗപ്പൂർ യാത്ര നടത്തിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana | മൂത്ത കുട്ടിക്ക് കൃഷ്ണകുമാർ മുൻനിര നായികയുടെ മകളുടെ പേര് നൽകിയതെന്തിന്? അഹാന എന്ന പേരിനർത്ഥം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories