TRENDING:

Sindhu Krishna | ഞങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ത്യാഗങ്ങൾ സഹിക്കേണ്ടി വന്ന അമ്മ; സിന്ധു കൃഷ്ണയ്ക്ക് അഹാനയുടെ ജന്മദിനാശംസ

Last Updated:
അമ്മ സിന്ധു കൃഷ്ണയുടെ 52-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ ആശംസാക്കുറിപ്പോടെ അഹാന കൃഷ്ണ
advertisement
1/6
ഞങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ത്യാഗങ്ങൾ സഹിക്കേണ്ടി വന്ന അമ്മ; സിന്ധു കൃഷ്ണയ്ക്ക് അഹാനയുടെ ജന്മദിനാശംസ
അച്ഛനമ്മമാരുടെ ത്യാഗോജ്വല ജീവിതമാണ് പലപ്പോഴും മക്കളുടെ ജീവിത വിജയത്തിന്റെ ചവിട്ടുപടി എന്ന് പറയാറുണ്ട്. അമ്മ സിന്ധു കൃഷ്ണയുടെ (Sindhu Krishna) 52-ാം ജന്മദിനത്തിന് അഹാന (Ahaana Krishna) പോസ്റ്റ് ചെയ്ത കുറിപ്പിലും അതാണ് വിഷയം. ഒന്നും രണ്ടുമല്ല, നാല് പെൺകുട്ടികളെ ഒരു കുറവും നേരിടാത്ത വിധം വളർത്താൻ അമ്മ നേരിട്ട വെല്ലുവിളികളെക്കുറിച്ച് അഹാന പണ്ടും പറഞ്ഞിട്ടുണ്ട്
advertisement
2/6
അമ്മയുടെ യൗവനവും, വിവാഹവും മുതൽ ഈ ദിവസം വരെയുള്ള ലുക്കുകൾ ചേർത്ത ഒരു വീഡിയോ ആണ് അഹാനയുടെ പോസ്റ്റിൽ. അഹാനയുമായി നല്ല മുഖഛായയുണ്ട് സിന്ധുവിന്. 35 വർഷങ്ങൾ കൊണ്ട് എത്ര മനോഹാരിയായി അമ്മ ഉയർന്നു എന്ന് അഹാന (തുടർന്ന് വായിക്കുക)
advertisement
3/6
എല്ലാത്തിലും പൊതുവായി കാണുന്നത് അമ്മയുടെ മനോഹരമായ പുഞ്ചിരിയാണ്. അതിനർത്ഥം അമ്മ എപ്പോഴും ചിരിക്കുന്നു എന്നല്ല, പക്ഷെ ഒരു ദിവസം അവസാനിക്കുമ്പോൾ അമ്മ ചിരിക്കാൻ ഒരു കാരണം കണ്ടെത്തിയിരിക്കും എന്നാണ്...
advertisement
4/6
അവിസ്മരണീയവും മനോഹരവുമായ ഒരു ബാല്യകാലം ഞങ്ങൾക്ക് നൽകാൻ അമ്മയ്ക്കും അച്ഛനും കഴിഞ്ഞതിന്റെ കാരണം ആ മനോഭാവമാണ്. വളരുമ്പോൾ ഞങ്ങൾക്ക് ആവശ്യമായതെല്ലാം നൽകാൻ അമ്മ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാം...
advertisement
5/6
ആ ത്യാഗങ്ങൾ അമ്മയ്ക്ക് ചെയ്യേണ്ടി വന്നുവെന്ന സാഹചര്യം ഞാൻ വെറുക്കുന്നു. വർഷങ്ങളായി അമ്മ ത്യജിച്ച എല്ലാത്തിനും പകരം എനിക്ക് കഴിയുന്നതെല്ലാം നിങ്ങൾക്ക് നൽകുക എന്നതാണ് എനിക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്...
advertisement
6/6
എന്റെ എല്ലാ സ്വപ്നങ്ങളിലും അമ്മയും കൂടിയുണ്ട്. അമ്മകൂടി അരികിൽ ഉള്ളപ്പോൾ വേണം എന്റെ എല്ലാ സ്വപ്നങ്ങളും പൂവണിയാൻ എന്ന് ഞാനാഗ്രഹിക്കുന്നു. അമ്മയ്ക്ക് വീണ്ടും ജന്മദിനാശംസകൾ നേരുന്നു. ഇനിയുള്ള എല്ലാ ജന്മങ്ങളിലും എന്റെ അമ്മയായി വരണം,' അഹാന കുറിച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
Sindhu Krishna | ഞങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ത്യാഗങ്ങൾ സഹിക്കേണ്ടി വന്ന അമ്മ; സിന്ധു കൃഷ്ണയ്ക്ക് അഹാനയുടെ ജന്മദിനാശംസ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories