ഇത് കണ്ടുപിടിക്കാൻ ഇച്ചിരി പാടുപെടും; മലയാളി നായികയുടെ AI കുട്ടിക്കാല മുഖം അമ്പരപ്പിക്കുന്നത്
- Published by:user_57
- news18-malayalam
Last Updated:
മഞ്ജുവോ, നവ്യയോ, ഐശ്വര്യയോ, അമലയോ, അതോ മറ്റൊരാളോ? അതിവിദഗ്ധമായി AI ചെയ്തതാണ്. പക്ഷേ ആളെ തിരിച്ചറിയാൻ പറ്റില്ലെന്ന് മാത്രം
advertisement
1/8

നാട് മുഴുവൻ മുൻപെങ്ങും ഇല്ലാത്ത വിധം AI തരംഗമായി മാറുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന കൃത്രിമ ബുദ്ധിക്ക് എന്ത് ചെയ്യാനാകും എന്നതിനേക്കാൾ എന്ത് ചെയ്യാൻ കഴിയില്ല എന്ന് ചോദിക്കുന്നതാവും എളുപ്പം. അത്രയേറെ കാര്യങ്ങൾ ഈ ടെക്നോളജിക്ക് പ്രാപ്യമാണ്. ഇത് ഒരു പ്രിയ മലയാളി നായികയുടെ കുട്ടിക്കാല ചിത്രമാണ്. സ്റ്റുഡിയോയിൽ പോയി എടുത്തതല്ല. അതും അതിവിദഗ്ധമായി AI ചെയ്തു നൽകിയതാണ്
advertisement
2/8
ഇതിൽ പക്ഷേ AI ഒന്നുമില്ല കേട്ടോ. സാക്ഷാൽ ഒറിജിനൽ കുഞ്ഞാണിത്. അതായതു മുകളിൽ കണ്ട AI കുഞ്ഞിന്റെ യഥാർത്ഥ രൂപം. ഇന്ന് ഇതുപോലെ കയ്യിലിരിക്കുന്ന പ്രായം മാത്രമല്ല എന്നല്ല, പിടിച്ചാൽ കിട്ടാത്ത വിധം ആയിക്കഴിഞ്ഞു കക്ഷി (തുടർന്ന് വായിക്കുക)
advertisement
3/8
ഇന്ന് മുകളിൽക്കണ്ട പ്രായത്തിൽ രണ്ട് പൊന്നോമന മക്കളുടെ അമ്മയാണിത്. രണ്ടു കുട്ടിക്കുറമ്പന്മാർ സീൻ ഉണ്ടാക്കി ഓണസദ്യ കഴിക്കുന്ന ചിത്രമാണിത്
advertisement
4/8
ആദ്യ ചിത്രം കണ്ടാൽ AI കണ്ടെത്തിയത് നയൻതാരയെ ആണെന്ന് ഒരുപക്ഷെ ആർക്കും തന്നെ മനസിലാക്കാൻ സാധിക്കില്ല. ആ മുഖവും നായികയുടെ ഇപ്പോഴത്തെ രൂപവും തമ്മിൽ അത്രയേറെ അന്തരമുണ്ട്
advertisement
5/8
നയൻസിനെ ആദ്യമായല്ല AI വലയിലാക്കുന്നത്. ജവാനിലെ നായികയുടെ ലുക്ക് എന്ന പേരിൽ കുറച്ചുകാലം സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച നയൻതാരയുടെ മുഖമാണിത്. പിന്നീട് ഇതും AI ആണ് എന്ന് തെളിയുകയായിരുന്നു
advertisement
6/8
ഇന്ന് നയൻതാരയുടെ ഭർത്താവ് വിഗ്നേഷ് ശിവന്റെ ജന്മദിനം കൂടിയാണ്. മക്കളായ ഉയിരും ഉലഗവും പിറന്ന ശേഷം വിക്കിയുടെ ജന്മദിനം ആദ്യമായാണ് അവർ കൊണ്ടാടുന്നത്
advertisement
7/8
ജവാൻ റിലീസിന് മുൻപ് നയൻതാര ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. മക്കളുടെ മുഖം ആദ്യമായി റിവീൽ ചെയ്തതും ഈ അക്കൗണ്ടിലെ ആദ്യ പോസ്റ്റിലൂടെയാണ്. ചുരുങ്ങിയ നാളുകൾ കൊണ്ട് നയൻതാര 5.5 മില്യൺ ഫോളോവേഴ്‌സിനെ നേടിയിരുന്നു
advertisement
8/8
ബോക്സ് ഓഫീസിനെ ഇളക്കിമറിച്ചു കൊണ്ട് നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായ 'ജവാൻ' ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകം ചിത്രം ഗംഭീര കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവിട്ടിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
ഇത് കണ്ടുപിടിക്കാൻ ഇച്ചിരി പാടുപെടും; മലയാളി നായികയുടെ AI കുട്ടിക്കാല മുഖം അമ്പരപ്പിക്കുന്നത്