ഒന്നിക്കാൻ കഴിയില്ല! കോടതിയിൽ ഹാജരായി ധനുഷും ഐശ്വര്യയും
- Published by:Sneha Reghu
- news18-malayalam
Last Updated:
2004ലായിരുന്നു ധനുഷും രജനികാന്തിന്റെ മകൾകൂടിയായ ഐശ്വര്യയുമായുള്ള വിവാഹം
advertisement
1/5

വിവാഹ ജീവിതം അവസാനിപ്പിച്ച് വേർപിരിയാൻ പോകുകയാണെന്ന് നടൻ ധനുഷും (Dhanush ) ഐശ്വര്യ രജനികാന്തും (Aiswarya Rajanikanth) രണ്ടുവർഷം മുന്നെയാണ് പ്രഖ്യാപിച്ചത്. ചെന്നൈയിലെ കുടുംബ കോടതിയിൽ ഇരുവരും വിവാഹ മോചന ഹർജി സമർപ്പിച്ചെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഇരുവരും ആദ്യമായി കുടുംബ കോടതിയിൽ ഹാജരായെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
advertisement
2/5
ഇരുവർക്കും അടുത്ത ആഴ്ച വിവാഹമോചനം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നവംബർ 20-ന് കോടതിയിൽ ഹാജരായ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. മുമ്പ് മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നു. നവംബർ 27-ന് ധനുഷിൻ്റെയും ഐശ്വര്യയുടെയും വിവാഹമോചന ഹർജിയിൽ അന്തിമ വിധി വരുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
advertisement
3/5
വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് ധനുഷ് കോടതിയിൽ എത്തിയത്. ഒരു കാഷ്വൽ ലുക്കിലാണ് ഐശ്വര്യ എത്തിയത്. ഇരുവരും മാസ്ക് ധരിച്ചാണ് മാധ്യമങ്ങളോട് അകലം പാലിച്ചാണ് കോടതിയിലേക്ക് പോയത്. 18 വർഷങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
advertisement
4/5
2004ലായിരുന്നു ധനുഷും രജനികാന്തിന്റെ മകൾകൂടിയായ ഐശ്വര്യയുമായുള്ള വിവാഹം. ഇവർക്ക് യാത്ര, ലിംഗാ എന്നീ രണ്ട് മക്കളുമുണ്ട്. ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധായികയായി അരങ്ങേറുന്നത്. കഴിഞ്ഞവർഷം ലാൽസലാം എന്ന ചിത്രം ഐശ്വര്യ സംവിധാനം ചെയ്തിരുന്നു.
advertisement
5/5
2022 ജനുവരിയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും അറിയിച്ചത്. സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായുമുള്ള 18 വർഷങ്ങൾ. ഇന്ന് നാം നമ്മുടെ വഴികൾ വേർതിരിക്കുന്ന ഒരു സ്ഥലത്താണ് നിൽക്കുന്നത്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക എന്നായിരുന്നു ധനുഷ് അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.