Aishwarya Rai | ഐശ്വര്യ റായിയുടെ കയ്യിൽ എന്തുപറ്റി? കാൻ മേളയുടെ റെഡ് കാർപെറ്റിൽ പ്ലാസ്റ്റർ ഇട്ട കയ്യുമായി താരസുന്ദരി
- Published by:meera_57
- news18-malayalam
Last Updated:
വീണതോ അപകടം പറ്റിയതോ? ഐശ്വര്യ റായിയുടെ വലതുകൈയിലെ പ്ലാസ്റ്ററിനു പിന്നിലെന്ത്?
advertisement
1/7

കാൻ ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞാൽ രാജ്യത്തിന്റെ കണ്ണുകൾ പതിയുന്ന സ്ഥിരം മുഖമുണ്ട്; നടി ഐശ്വര്യ റായി ബച്ചന്റേത് (Aishwarya Rai Bachchan). ഇക്കുറിയും ഐശ്വര്യയുടെ സാന്നിധ്യം കാൻ റെഡ് കാർപെറ്റിൽ കാണാൻ സാധിച്ചു. എന്നാൽ ഐശ്വര്യയുടെ മുഖത്തിന് പകരം അവരുടെ കൈകളിലേക്കാണ് ശ്രദ്ധ പതിഞ്ഞതെന്നു മാത്രം. ഒരു കയ്യിൽ വെളുത്ത നിറത്തിലെ പ്ലാസ്റ്റർ കാണാം
advertisement
2/7
രണ്ടു ദിവസങ്ങൾക്ക് മുൻപ് കാൻ മേളയിലേക്ക് മകൾ ആരാധ്യാ ബച്ചന്റെ ഒപ്പം വിമാനത്താവളത്തിൽ എത്തുന്ന ഐശ്വര്യ റായിയുടെ ചിത്രം വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. എപ്പോഴുമെന്ന പോലെ ഒരു കൈകൊണ്ട് ഐശ്വര്യ മകളെ ചേർത്തുപിടിച്ചിരുന്നു. ഐശ്വര്യയുടെ വലതുകൈക്ക് എന്ത് സംഭവിച്ചു? (തുടർന്ന് വായിക്കുക)
advertisement
3/7
വളരെ വർഷങ്ങളായി സാരിയും ഗൗണുകളും ധരിച്ച് റെഡ് കാർപെറ്റിൽ എത്താറുള്ള ഐശ്വര്യ റായിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ ഈ പരിക്ക് വീണതാണോ അപകടത്തിൽ സംഭവിച്ചതാണോ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല
advertisement
4/7
2002ൽ നീത ലുല്ല ഡിസൈൻ ചെയ്ത സാരി ധരിച്ചാണ് ഐശ്വര്യ റായ് ആദ്യമായി കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപെറ്റിൽ എത്തിയത്. പോയ വർഷം സിൽവർ ഹൂഡഡ് കേപ് ഗൗൺ ആയിരുന്നു ഐശ്വര്യയുടെ വേഷം. 'പൊന്നിയിൻ സെൽവൻ' റിലീസിന് ശേഷമായിരുന്നു ഐശ്വര്യയുടെ കാൻ പ്രവേശം
advertisement
5/7
മകൾ ആരാധ്യ ബച്ചനൊപ്പം കാൻ മേളയ്ക്ക് പുറപ്പെടുന്ന ഐശ്വര്യ റായ്. ഫോട്ടോ എടുക്കാൻ ചുറ്റും കൂടിയ പാപ്പരാസികളെ നോക്കി പുഞ്ചിരിക്കാൻ ഐശ്വര്യ മറന്നില്ല. വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യം
advertisement
6/7
2024ലെ കാൻ ചലച്ചിത്ര മേളയിൽ ഐശ്വര്യ റായിക്ക് പിന്നാലെ കിയാരാ അദ്വാനി, ശോഭിതാ ധുലിപാല, അദിതി റാവു ഹൈദരി തുടങ്ങിയവർ പങ്കെടുക്കുന്നുണ്ടാവും
advertisement
7/7
ഐശ്വര്യ റായ് ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യക്കും ഒപ്പം. അഭിഷേക് ബച്ചന്റെ ജന്മദിനത്തിന് ഐശ്വര്യ റായ് പോസ്റ്റ് ചെയ്ത ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
Aishwarya Rai | ഐശ്വര്യ റായിയുടെ കയ്യിൽ എന്തുപറ്റി? കാൻ മേളയുടെ റെഡ് കാർപെറ്റിൽ പ്ലാസ്റ്റർ ഇട്ട കയ്യുമായി താരസുന്ദരി