Akhil Marar | സൂപ്പർതാരങ്ങൾ പോലുമിടാത്ത വിലയേറിയ ഷർട്ടിൽ അഖിൽ മാരാർ; ഈ കുപ്പായത്തിന് മാരാർ എത്ര ചിലവിട്ടുകാണും
- Published by:user_57
- news18-malayalam
Last Updated:
സൂപ്പർ താരങ്ങൾ വിലയേറിയ ഷർട്ടുകൾ ഇടുമെങ്കിലും, വിലയുടെ കാര്യത്തിൽ അതിനേക്കാളും അൽപ്പം മുകളിലാണ് അഖിൽ മാരാരുടെ ഷർട്ട്
advertisement
1/9

നിറയെ ഫോളോവേഴ്സ് ഉള്ള താരമാണ് ബിഗ് ബോസിലൂടെ പ്രശസ്തിയാർജിച്ച മലയാള ചലച്ചിത്ര സംവിധായകൻ അഖിൽ മാരാർ (Akhil Marar). സിനിമ നൽകിയതിലും കൂടുതൽ പ്രേക്ഷകശ്രദ്ധ മാരാർ പിടിച്ചു പറ്റിയത് തന്റെ ബിഗ് ബോസ് പ്രവേശനത്തിലൂടെയാണ്. ഇന്നും സോഷ്യൽ മീഡിയയിലൂടെ തന്റെ ഫാൻസിനു മുന്നിൽ അദ്ദേഹം വിശേഷങ്ങൾ പങ്കിടാറുണ്ട്. അഖിൽ മാരാർ ധരിച്ച ഈ ഷർട്ട് നിങ്ങൾ ഒന്ന് നോക്കി വച്ചേക്കുക
advertisement
2/9
മലയാളത്തിൽ പല സൂപ്പർ താരങ്ങളും പ്രശസ്ത ബ്രാൻഡുകളുടെ ഷർട്ട് ധരിക്കുന്നത് വാർത്തയാകാറുണ്ട്. പക്ഷേ അതെല്ലാം അമിതമായ വില നല്കിയുള്ളതാവില്ല എന്ന് കണ്ടെത്തിയിട്ടുമുണ്ട്. പതിനായിരങ്ങൾ മുടക്കും എങ്കിലും, അതിനപ്പുറം ഒന്നും കാഷ്വൽ വെയർ ഷർട്ടുകൾക്ക് കാണാറില്ല. പക്ഷേ അവരെയും വെല്ലുന്ന വിലയുള്ള കുപ്പായമാണ് അഖിൽ മാരാരുടേത് (തുടർന്ന് വായിക്കുക)
advertisement
3/9
ആദ്യത്തെ ചിത്രത്തിൽ സംവിധായകനും രചയിതാവുമായ സോഹൻ റോയിയുടെ ഒപ്പം നിൽക്കുന്ന അഖിൽ മാരാർ ധരിച്ചിട്ടുള്ളത് വളരെ പ്രശസ്തമായ ഒരു ബ്രാൻഡിന്റെ ഷർട്ട് ആണ്. ഇത് പാരീസിൽ നിന്നുള്ള കസബ്ലാങ്ക എന്ന ബ്രാന്ഡിന്റെതാണ്
advertisement
4/9
മികച്ച സിൽക്കിൽ തീർത്ത ഈ ഷർട്ട് ഗ്രാഫിക് പ്രിന്റിലേതാണ്. ലോങ്ങ് സ്ലീവുമായാണ് ഷർട്ട് വിപണിയിലെത്തുന്നത്. പാരീസിൽ ഡിസൈൻ ചെയ്താലും മൊറോക്കോയിലാണ് നിർമിതി
advertisement
5/9
ഫാർഫെച്ച് എന്ന സൈറ്റിൽ ഈ ഷർട്ട് വില്പനയ്ക്കുണ്ട്. ഷർട്ടിന്റെ വിലയായി നൽകിയിട്ടുള്ളത് 1,640 ഡോളറാണ്. അതായത് 1,35,985.77 ഇന്ത്യൻ രൂപയാവും. എന്നാൽ, അഖിൽ മാരാർ ഇത്രയും രൂപ നല്കിക്കാണുമോ?
advertisement
6/9
ഇവിടെയാണ് സുഹൃത്തുക്കളേ ബുദ്ധി ഉപയോഗിക്കേണ്ടത്. ഈ ഷർട്ട് നിങ്ങൾക്കും വാങ്ങാം. എങ്ങനെ ഇത്രയും തുക ഒരു ഷർട്ടിനായി മുടക്കും എന്നാലോചിച്ചു വിഷമിക്കേണ്ട കാര്യം തന്നെയില്ല
advertisement
7/9
അഖിൽ മാരാരും ഒരുപക്ഷേ ഇതേ ബുദ്ധിതന്നെയാകും ഉപയോഗിച്ചിരിക്കുക. ബ്രാൻഡഡ് ലുക്ക് പണം നിറഞ്ഞ കീശയിൽ മാത്രമല്ല ഒതുങ്ങുക. അത് ആർക്കും സ്വന്തമാക്കാം. എങ്ങനെയാണ് നോക്കാം
advertisement
8/9
മറ്റൊരു സൈറ്റിൽ ഇതേ ഷർട്ട് തന്നെയല്ലേ നിങ്ങൾ കാണുന്നത് എന്ന് നോക്കൂ. ഇനി വിലയിലേക്കൊന്ന് കണ്ണോടിക്കൂ. വെറും 3,843.44 രൂപ മാത്രം നൽകിയാൽ അൽപ്പം വെറൈറ്റി വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്‌ടമാകുന്നവർക്ക് നോക്കാം
advertisement
9/9
വലിയ വിലയാകും എന്ന് കരുതി ഇഷ്‌ടവസ്ത്രം വേണ്ടെന്നു വയ്ക്കുന്നവർക്ക് ഇതൊരു നല്ല സൂചനയാണ്. നല്ലതുപോലെ ഓൺലൈൻ ഷോപ്പിംഗ് സ്‌പെയ്‌സ് ഉപയോഗപ്പെടുത്താൻ അറിയാമെങ്കിൽ, നിങ്ങൾക്കും സ്വന്തമാക്കാം മികച്ച വസ്ത്രങ്ങൾ കയ്യിലൊതുങ്ങുന്ന വിലയിൽ. നോക്കി വച്ചോളൂ
മലയാളം വാർത്തകൾ/Photogallery/Buzz/
Akhil Marar | സൂപ്പർതാരങ്ങൾ പോലുമിടാത്ത വിലയേറിയ ഷർട്ടിൽ അഖിൽ മാരാർ; ഈ കുപ്പായത്തിന് മാരാർ എത്ര ചിലവിട്ടുകാണും