കുഞ്ഞു റാഹക്കു മടിയിലിരുത്തി കഥ പറഞ്ഞു കൊടുത്ത് ആലിയ; വൈറലായി ചിത്രങ്ങൾ
- Published by:Sarika KP
- news18-malayalam
Last Updated:
നേരത്തെ റാഹയ്ക്ക് പുസ്തകം വായിച്ചുകൊടുക്കുന്ന രണ്‍ബീറിന്റെ ചിത്രവും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
advertisement
1/6

ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. താരദമ്പതികളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയയിൽ വൈറലാകാറുണ്ട്. താരപുത്രി മകൾ റാഹ കപൂറും ആരാധകർക്ക് പ്രിയങ്കരിയാണ്.
advertisement
2/6
എന്നാൽ ഒരിക്കൽ പോലും റാഹയുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. മകളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങളൊന്നും ആലിയയും രൺബീറും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആലിയയും രൺബീറും ആദ്യമായി മകളെ ആരാധകർക്ക് താരങ്ങൾ പരിചയപ്പെടുത്തി.
advertisement
3/6
ഇതിനു ശേഷം റാഹയ്ക്കു പുറകിലും നിരവധി ആരാധകരാണുള്ളത്. എന്നാലും റാഹയുടെ ചിത്രങ്ങൾ താരദമ്പതികൾ പങ്കുവയ്ക്കുന്നത് കുറവാണ്.
advertisement
4/6
എന്നാൽ ഇപ്പോഴിതാ റാഹയുടെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ആലിയ ഭട്ട്. മകള്‍ റാഹയ്ക്ക് കഥ വായിച്ചുകൊടുക്കുന്ന തന്റെ ചിത്രമാണ് ആലിയ പങ്കുവെച്ചത്.
advertisement
5/6
'ബേബി ബി കൈന്‍ഡ്' എന്ന പുസ്തകമാണ് ആലിയ വായിച്ചു കൊടുക്കുന്നത്. സോഫയില്‍ ഇരിക്കുന്ന ആലിയയുടെ മടിയില്‍ ഇരുന്നാണ് റാഹ കഥ കേള്‍ക്കുന്നത്. ഇതോട നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
advertisement
6/6
ആലിയയുടെ അമ്മയും നടിയുമായ സോണി റാസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട്, ആലിയയുടെ സുഹൃത്ത് ആകാന്‍ഷ രഞ്ജന്‍ കപൂര്‍, നടി മൗനി റോയ് എന്നിവരെല്ലാം ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.'എന്റെ മാലാഖമാര്‍' എന്നാണ് സോണി റാസ്ദാന്‍ കുറിച്ചത്. 'ഹൃദയതാളം' എന്നായിരുന്നു ഷഹീന്റെ കമന്റ്.
മലയാളം വാർത്തകൾ/Photogallery/Buzz/
കുഞ്ഞു റാഹക്കു മടിയിലിരുത്തി കഥ പറഞ്ഞു കൊടുത്ത് ആലിയ; വൈറലായി ചിത്രങ്ങൾ