TRENDING:

Alia Bhatt: 'വിവാഹത്തിന് മേക്കപ്പ് ചെയ്യാൻപോലും അടങ്ങിയിരിക്കാനായില്ല'; ADHD ഉള്ളയാളാണെന്ന് തുറന്നുപറഞ്ഞ് ആലിയ ഭട്ട്

Last Updated:
Alia Bhatt: എഡിഎച്ച്ഡി കാരണം തനിക്ക് ഒരിടത്ത് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയില്ലെന്നും എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ് ഉള്ളതെന്നും ആലിയ പറയുന്നു
advertisement
1/11
'വിവാഹത്തിന് മേക്കപ്പ് ചെയ്യാൻപോലും അടങ്ങിയിരിക്കാനായില്ല'; ADHD ഉള്ളയാളാണെന്ന് തുറന്നുപറഞ്ഞ് ആലിയ ഭട്ട്
നടന്മാരായ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോർഡർ (ADHD) എന്ന അവസ്ഥയുണ്ടെന്ന് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾ ബോളിവുഡ് താരം ആലിയ ഭട്ടും സമാന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്.
advertisement
2/11
എഡിഎച്ച്ഡി കാരണം മേക്കപ്പ് കസേരയിൽപ്പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ലെന്ന് ആലിയ പറയുന്നു. ഒരു മേക്അപ് കസേരയിൽ നാൽപ്പത്തിയഞ്ച് മിനിറ്റിൽ കൂടുതൽ താൻ ചെലവഴിക്കില്ലെന്നാണ് ആലിയ പറയുന്നത്. അല്യൂർ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് ആലിയയുടെ തുറന്നുപറച്ചിൽ.
advertisement
3/11
എഡിഎച്ച്ഡി കാരണം തനിക്ക് ഒരിടത്ത് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയില്ലെന്നും എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ് ഉള്ളതെന്നും ആലിയ പറയുന്നു.
advertisement
4/11
വിവാഹദിനത്തിൽ മേക്കപ്മാൻ ഇതേക്കുറിച്ച് പറയുകയുണ്ടായെന്നും ആലിയ പറയുന്നു. ഇന്ന് രണ്ടുമണിക്കൂർ സമയമെങ്കിലും തനിക്ക് നൽകണമെന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ പുനീത് അന്ന് പറഞ്ഞത്. എന്നാൽ തന്നേക്കൊണ്ട് അതിനു കഴിയില്ലെന്നും പ്രത്യേകിച്ച് വിവാഹദിനമായതിനാൽ രണ്ടുമണിക്കൂർ നൽകാനാവില്ല തനിക്ക് ചിൽ ചെയ്യണമെന്നുമാണ് മറുപടി പറഞ്ഞതെന്ന് ആലിയ പറയുന്നു.
advertisement
5/11
മുൻപും പലതവണ മാനസികാരോ​ഗ്യത്തിന് നൽകേണ്ട പ്രാധാന്യത്തേക്കുറിച്ച് ആലിയ തുറന്നുപറഞ്ഞിട്ടുണ്ട്. ഉത്കണ്ഠാ രോ​ഗത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചാണ് അന്ന് ആലിയ പറഞ്ഞത്.
advertisement
6/11
ഉത്കണ്ഠ വർധിപ്പിക്കുന്ന ചില കാര്യങ്ങൾ എല്ലാവർക്കുമുണ്ടാകും. തനിക്ക് നിയന്ത്രണാതീതമായ സന്ദർഭങ്ങൾ വരുമ്പോൾ അത് ഉൾക്കൊള്ളാനും അനുഭവിക്കാനുമുള്ള സമയം സ്വയം നൽകുമെന്നും മറിച്ച് അത്തരം ഘട്ടങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ​ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക എന്നുമാണ് ആലിയ പറഞ്ഞത്.
advertisement
7/11
ഇത്തരം സന്ദർഭങ്ങളിൽ വിശ്വാസമുള്ള, ഇഷ്ടം തോന്നുന്ന ഒരാളോട് സംസാരിക്കണമെന്നും അത് സഹായകമാകുമെന്നും ആലിയ പറഞ്ഞിരുന്നു.
advertisement
8/11
സാധാരണയായി കുട്ടികളില്‍ കണ്ടുവരുന്ന ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോഡറാണ് ADHD.എഡിഎച്ച്ഡി സ്ഥിരീകരിക്കുന്നവരുടെ തലച്ചോറിലും നാഡി ശൃംഖലയിലും, നാഡി സംവേദനത്തിലും വ്യത്യാസങ്ങള്‍ ഉണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
advertisement
9/11
ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു മസ്തിഷ്‌ക രോഗാവസ്ഥ കൂടിയാണ് എഡിഎച്ച്ഡി. സ്വന്തം വികാരവും പ്രവൃത്തിയും കൈകാര്യം ചെയ്യാനുള്ള വ്യക്തിയുടെ കഴിവിനെയാണ് രോഗം ബാധിക്കുന്നത്.
advertisement
10/11
രോഗബാധിതര്‍ക്ക് തങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. കൂടാതെ ഏകാഗ്രതയോടെയിരിക്കാന്‍ കഴിയാതെ വരിക, ഓവര്‍ ആക്ടിവിറ്റി നിയന്ത്രിക്കാന്‍ കഴിയാതെ വരിക എന്നീ പ്രശ്‌നങ്ങളും ഇക്കൂട്ടര്‍ നേരിടുന്നുണ്ട്.
advertisement
11/11
ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ ചികിത്സിക്കാവുന്നതാണ്. ഈയവസ്ഥ ചിലപ്പോള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്. ഇതിനെല്ലാം പര്യാപ്തമായ ചികിത്സ നിലവില്‍ ലഭ്യമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കാനും ജീവിതകാലം മുഴുവന്‍ രോഗലക്ഷണങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Alia Bhatt: 'വിവാഹത്തിന് മേക്കപ്പ് ചെയ്യാൻപോലും അടങ്ങിയിരിക്കാനായില്ല'; ADHD ഉള്ളയാളാണെന്ന് തുറന്നുപറഞ്ഞ് ആലിയ ഭട്ട്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories