TRENDING:

Prithviraj | 'പൃഥ്വിരാജിനെ ഒന്ന് ഉഴിഞ്ഞിടണമല്ലോ'; പൃഥ്വിയുടെ ബുദ്ധിശക്തി നേരിൽക്കണ്ടറിഞ്ഞ അൽഫോൺസ് പുത്രന്റെ സാക്ഷ്യം

Last Updated:
ഷൂട്ടിംഗ് ലൊക്കേഷനിലെ പൃഥ്വിരാജ് വേറെ ലെവൽ. സംവിധായകൻ അൽഫോൺസ് പുത്രൻ പറയുന്നത് നോക്കൂ
advertisement
1/7
'പൃഥ്വിരാജിനെ ഒന്ന് ഉഴിഞ്ഞിടണമല്ലോ'; പൃഥ്വിയുടെ ബുദ്ധിശക്തി നേരിൽക്കണ്ടറിഞ്ഞ അൽഫോൺസ് പുത്രന്റെ സാക്ഷ്യം
വിജയമാവുകയോ, അതുമല്ലെങ്കിൽ, മികച്ച അഭിപ്രായം നേടുകയോ ചെയ്യാതെ പോയ ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'ഗോൾഡ്'. പൃഥ്വിരാജ് (Prithviraj), നയൻ‌താര എന്നിവരുടെ സാന്നിധ്യം പോലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ ഉപകരിച്ചില്ല. എന്നാൽ ഈ സിനിമയുടെ ഭാഗമായ പൃഥ്വിരാജ് ഷൂട്ടിംഗ് സമയത്തു നടത്തിയ ശ്രമങ്ങൾ വളരെ വലുതാണ്
advertisement
2/7
അതിനു സാക്ഷ്യം മറ്റാരുമല്ല, സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെ. ഡയലോഗുകൾ പഠിക്കാൻ പൃഥ്വിരാജ് അത്രയേറെ മിടുക്കനാണ്. ഒരു ഫോട്ടോസ്റ്റാറ് മെഷീൻ പോലെയാണ് പൃഥ്വിരാജ് എന്ന് അൽഫോൺസ്. അൽഫോൺസ് ഇക്കാര്യം വിശദീകരിച്ചു തന്നെ പറയുന്നത് കേൾക്കാം (തുടർന്ന് വായിക്കുക)
advertisement
3/7
അഭിനയിക്കുന്ന വേളയിൽ തന്നെ ഏകദേശം ആറോളം അഭിനേതാക്കളുടെ ഡയലോഗുകൾ അദ്ദേഹം തിരുത്താറുണ്ടത്രേ. പൃഥ്വിരാജ് ഉടനെ ഹോളിവുഡിൽ എത്തും എന്നും അൽഫോൺസ്
advertisement
4/7
ഹിന്ദി, തമിഴ് സിനിമകൾക്ക് അദ്ദേഹത്തിന്റെ ശക്തിയറിയാം. രാജുവിന്റെ മൊഴി, കാണാ കണ്ടേൻ, ഇന്ത്യൻ റുപ്പീ, നന്ദനം, ക്ലാസ്സ്മേറ്റ്സ് തുടങ്ങിയ സിനിമകൾ തനിക്ക് പ്രിയപ്പെട്ടതാണെന്ന് അൽഫോൺസ് പറയുന്നു
advertisement
5/7
എന്നാൽ ഇത്രയും കേട്ടതും ഒരു ആരാധിക കമന്റിൽ എത്തിച്ചേർന്നു. പൃഥ്വിരാജിനെ 'ഒന്ന് ഉഴിഞ്ഞിടേണ്ടി വരും' എന്ന് അവർ. പൃഥ്വിക്ക് കണ്ണേറ് കൊണ്ടു എന്ന മട്ടിലാണ് കക്ഷി
advertisement
6/7
'ഉഴിഞ്ഞിട്ടോളൂ' എന്ന് അൽഫോൺസ് മറുപടിയും നൽകി
advertisement
7/7
'ഗോൾഡ്' സിനിമയിൽ കണ്ട പൃഥ്വിരാജിന്റേയും അച്ഛൻ സുകുമാരന്റെയും ഒരു പഴയകാല ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
Prithviraj | 'പൃഥ്വിരാജിനെ ഒന്ന് ഉഴിഞ്ഞിടണമല്ലോ'; പൃഥ്വിയുടെ ബുദ്ധിശക്തി നേരിൽക്കണ്ടറിഞ്ഞ അൽഫോൺസ് പുത്രന്റെ സാക്ഷ്യം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories