TRENDING:

അമലയ്ക്കായി ജഗത് എന്തെല്ലാം ചെയ്യുന്നു; ഈ ഭർത്താവിനെ കിട്ടാൻ സുകൃതം ചെയ്‌തോ എന്ന് അമല പോൾ

Last Updated:
ഇങ്ങനെയൊരു ഭർത്താവിനെ ലഭിക്കാൻ താൻ എന്ത് ചെയ്‌തു എന്ന് വികാരഭരിതയായ അമല പോൾ
advertisement
1/7
അമലയ്ക്കായി ജഗത് എന്തെല്ലാം ചെയ്യുന്നു; ഈ ഭർത്താവിനെ കിട്ടാൻ സുകൃതം ചെയ്‌തോ എന്ന് അമല പോൾ
ഒരു വെക്കേഷൻ യാത്രയ്ക്കിടെ ഉണ്ടായ പരിചയം ജീവിതമായി മാറിയ കഥയുണ്ട് നടി അമല പോളിന് പറയാൻ. ഗുജറാത്തുകാരൻ മലയാളി പെണ്ണിന് ഭർത്താവാകാനുള്ള നിയോഗം കൂടിയായി മാറി ആ കൂടിക്കാഴ്ച. ഇന്ന് 'ജഗ്' എന്ന് അമല വിളിക്കുന്ന ജഗത് ദേശായിയുടെ ഭാര്യയാണ് അമല പോൾ (Amala Paul). 'ഇലൈ' എന്ന മകന്റെ മാതാപിതാക്കളാണിവർ
advertisement
2/7
'ആടുജീവിതം' സിനിമയുടെ വരവേൽപ്പിലാണ് അമല പോൾ എന്ന നടിയുടെ പ്രശസ്തി എത്രത്തോളം ഉണ്ടെന്ന് ജഗത് നേരിട്ട് മനസിലാക്കുന്നത്. അഭിനേത്രി എന്ന നിലയിലല്ല ജഗത് പ്രണയിച്ചതും, വിവാഹം ചെയ്തതും. പുത്തൻ ചിത്രം ലെവൽക്രോസിന്റെ പ്രചാരണങ്ങളിലും അമലയുടെ ഒപ്പം ജഗത് ഉണ്ട്. ഭാര്യക്കായി പരിധികളില്ലാത്ത സ്നേഹം നല്കുന്നയാളാണ് ജഗത് എന്ന് അമല പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
ആടുജീവിതത്തിന്റെ റിലീസ് വേളയിൽ അമല പോൾ ഗർഭിണിയായിരുന്നു എങ്കിൽ, ലെവൽക്രോസ് എത്തുമ്പോൾ അവരുടെ മകൻ പിറന്നിട്ട് കഷ്‌ടിച്ച് ഒരു മാസം മാത്രമേയാകുന്നുള്ളൂ. എങ്കിലും, കുഞ്ഞിനെ സുരക്ഷിതമായി വീട്ടിൽ ആക്കി അമല പോൾ പ്രചാരണങ്ങളിൽ സജീവമാണ്
advertisement
4/7
ലെവൽക്രോസ് സിനിമ കാണാനും മറ്റും അമല പോൾ എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി മാറി. വീട്ടിലും ഭാര്യയുടെ സിനിമാ ജീവിതത്തിലും ജഗത് നൽകുന്ന ശ്രദ്ധയെ കുറിച്ചാണ് അമലയ്ക്ക് പറയാനുള്ളത്
advertisement
5/7
കുഞ്ഞിന്റെ കാര്യത്തിൽ തന്നെക്കാൾ ശ്രദ്ധ ഭർത്താവിനാണെന്ന് അമല. വീട്ടിൽ രണ്ടുപേരുടെയും കുടുംബങ്ങൾ ഉണ്ടെങ്കിലും, കുഞ്ഞിനെ നന്നായി പരിപാലിക്കാൻ തങ്ങൾക്കറിയാം എന്ന് ജഗത് പറയാറുണ്ട് എന്ന് അമല
advertisement
6/7
കഴിഞ്ഞ ദിവസം അമലയുടെ സിനിമയുടെ സ്ക്രീനിംഗ് നടക്കുന്ന വേളയിൽ ജഗത് ചെയ്ത ഒരു കാര്യം പങ്കിട്ട അമലയുടെ മനസ് നിറഞ്ഞു എന്ന് പറയാതെ വയ്യ. ഇങ്ങനെയൊരു ഭർത്താവിനെ ലഭിക്കാൻ താൻ എന്ത് ചെയ്‌തു എന്ന് അമല പോൾ
advertisement
7/7
മാളിന്റെ ലോബിയിൽ വച്ചിരുന്ന 'ലെവൽക്രോസ്' സിനിമയുടെ പരസ്യ ഫ്ലെക്സ് സ്വന്തമായി എടുത്ത് എസ്കലേറ്ററിൽ കയറ്റി മുകളിലെ നിലയിൽ കൊണ്ടുപോകുന്നത് ജീവനക്കാരല്ല, അമലയുടെ ഭർത്താവ് ജഗത് ദേശായി ആണ്. ഈ കരുതലിനെ അമല സുകൃതമായി കാണുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അമലയ്ക്കായി ജഗത് എന്തെല്ലാം ചെയ്യുന്നു; ഈ ഭർത്താവിനെ കിട്ടാൻ സുകൃതം ചെയ്‌തോ എന്ന് അമല പോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories