Amala Paul | ഭർത്താവിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികം ഇലൈയ്‍ക്കൊപ്പം ആഘോഷിച്ച് അമല പോൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
മീറ്റ് ആനിവേഴ്സറിക്കൊപ്പം കുഞ്ഞ് ഇലൈയുടെ രണ്ടാം മാസവും!
advertisement
1/6

ഭർത്താവ് ജഗദ്ദിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികം ആഘോഷമാക്കി അമല പോൾ. ജഗദ്ദിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അമല ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചത്.
advertisement
2/6
മീറ്റ് ആനിവേഴ്സറിക്കൊപ്പം കുഞ്ഞ് ഇലൈയുടെ രണ്ടാം മാസവും അമല ഒരേ ദിവസം ആഘോഷിക്കുകയാണ് ഇരുവരും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
advertisement
3/6
അടുത്തിടെയാണ് നടി അമ്മയായത്. ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചു.
advertisement
4/6
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്.
advertisement
5/6
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അമല പോൾ ചിത്രം. ആടുജീവിതത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനു ആയിട്ടാണ് അമല എത്തിയത്.
advertisement
6/6
അമല പോളിന്റെ ഗർഭകാലത്തും പ്രസവശേഷവുമായി റിലീസ് ചെയ്ത ചിത്രങ്ങളാണ് ആടുജീവിതവും ലെവൽക്രോസും. നിറവയറിൽ ആടുജീവിതത്തിനും, പ്രസവശേഷം ലെവൽക്രോസിന്റെ പ്രചാരണത്തിനും അമല പൂർണമായും സജീവമായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Amala Paul | ഭർത്താവിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികം ഇലൈയ്‍ക്കൊപ്പം ആഘോഷിച്ച് അമല പോൾ