ആരോഗ്യ രഹസ്യം നാട്ടിൽ പാട്ടാക്കി അമല പോൾ; ഫോട്ടോ സഹിതം പുറത്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒരു ഗോവ യാത്രക്കിടയിലാണ് അമലയുടെ ജീവിതത്തിലേക്ക് ജഗത് ദേശായി കടന്നു വന്നത്. ഇതോടെ അമല പോളിന്റെ ജീവിതം താൻ സ്വപ്നം കണ്ട നിലയിലേക്ക് എത്തുകയായിരുന്നു.
advertisement
1/5

ഒരു ഗോവ യാത്രക്കിടയിലാണ് അമലയുടെ ജീവിതത്തിലേക്ക് ജഗത് ദേശായി കടന്നു വന്നത്. ഇതോടെ അമല പോളിന്റെ ജീവിതം താൻ സ്വപ്നം കണ്ട നിലയിലേക്ക് എത്തുകയായിരുന്നു. വിവാഹ ജീവിതവും കുഞ്ഞുമായിട്ടുള്ള ഒരോ നിമിഷവും ആസ്വദിച്ചാണ് ഇപ്പോൾ അമല ജീവിക്കുന്നത്. ജീവിതത്തിലേക്ക് ജഗതും കുഞ്ഞും കൂടി കടന്നു വന്നതോടെ മറ്റൊരു തലത്തിലേക്ക് താൻ എത്തിയിട്ടുണ്ടെന്നും ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും അമല നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
advertisement
2/5
പേഴ്സണൽ ലൈഫിനോടൊപ്പം സിനിമാ ജീവിതത്തിനും അമല പ്രാധാന്യം നൽകുന്നുണ്ട്. തന്റെ ആരോഗ്യ ജീവിതത്തെ കുറിച്ചുള്ള രഹസ്യമാണ് ഇപ്പോൾ താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ആസ്ക് മീ എന്ന സെക്ഷനിലാണ് തന്റെ ആരോഗ്യത്തെ കുറിച്ച് താരം പറയുന്നത്. (തുടർന്ന് വായിക്കുക)
advertisement
3/5
അമലയുടെ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ഒരാൾ ചോദിച്ചിരുന്നു. ഒരുപാട് വെള്ളവും സ്നേഹവും ആണെന്നാണ് അമല നൽകിയ മറുപടി. ഇതിനോടൊപ്പം കുടിക്കാൻ വച്ചിരിക്കുന്ന വെള്ളത്തിന്റെ ചിത്രവും അമല പങ്കുവച്ചിട്ടുണ്ട്.
advertisement
4/5
താൻ പുതുതായി അഭിനയിക്കാൻ പോകുന്ന ചിത്രത്തെ കുറിച്ചും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നുണ്ട്. ഹാപ്പി അല്ലേ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് ഭയങ്കര ഹാപ്പിയാണെന്ന് പറഞ്ഞ്, ജഗതിനോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
advertisement
5/5
ഗർഭിണിയായ സമയത്തും പ്രസവ ശേഷവും അമലയോടൊപ്പം എല്ലാ സന്തോഷങ്ങൾക്കും ജഗതും കൂടെയുണ്ടായിരുന്നു. ലെവൽ ക്രോസ് സിനിമയുടെ പ്രമോഷൻ പരിപാടികളിലും ജഗത് നിറഞ്ഞ് നിന്നിരുന്നു.