TRENDING:

Amala Paul: 'ഞാൻ ധരിച്ച വസ്ത്രത്തിന് പ്രശ്നമുള്ളതായി തോന്നുന്നില്ല; ഇഷ്ടമുള്ളതാണ് ധരിച്ചത്': അമല പോള്‍

Last Updated:
'ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം' - അമല പോൾ പറഞ്ഞു.
advertisement
1/7
'ഞാൻ ധരിച്ച വസ്ത്രത്തിന് പ്രശ്നമുള്ളതായി തോന്നുന്നില്ല; ഇഷ്ടമുള്ളതാണ് ധരിച്ചത്': അമല പോള്‍
സിനിമാ പ്രമോഷന്റെ ഭാഗമായി നടി അമല പോൾ കോളേജിലെ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയി എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ വിമർശനം. പിന്നാലെ താരത്തിനെതിരെ വിമർശനവുമായ 'കാസ' അടക്കമുള്ള സംഘടനകളും രം​ഗത്തെത്തി.
advertisement
2/7
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന താരങ്ങളാകുന്ന ലെവൽ ക്രോസ് എന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി കൊച്ചിയിൽ വെച്ചുനടന്ന പ്രസ്മീറ്റിലാണ് താരം പ്രതികരിച്ചത്.
advertisement
3/7
'ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം' - അമല പോൾ പറഞ്ഞു.
advertisement
4/7
'അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല‍'- അമല പറഞ്ഞു.
advertisement
5/7
'അതുതന്നെയാണ് എനിക്ക് വിദ്യർത്ഥികളോടും പറയാനുള്ളത്. നിങ്ങൾ നിങ്ങളായിരിക്കാൻ ശ്രദ്ധിക്കുക, എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ ധരിച്ചത്'- അമല പോൾ കൂട്ടിച്ചേർത്തു.
advertisement
6/7
ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലെവൽ ക്രോസ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് താരം സെന്റ് ആൽബർട്ട്സ് കോളജിൽ എത്തിയത്.
advertisement
7/7
വി നെക്കിലുള്ള ഷോർട്ട് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം താരം ഡാൻസ് ചെയ്യുന്ന വിഡിയോയും വൈറലായിരുന്നു. പിന്നാലെയാണ് വിമർശനവുമായി കാസ രം​ഗത്തെത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Amala Paul: 'ഞാൻ ധരിച്ച വസ്ത്രത്തിന് പ്രശ്നമുള്ളതായി തോന്നുന്നില്ല; ഇഷ്ടമുള്ളതാണ് ധരിച്ചത്': അമല പോള്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories