Amala Paul | 'അമ്മയായപ്പോൾ നിങ്ങള്‍ കൂടുതൽ സുന്ദരിയായി'; വൈറലായി അമല പോളിന്റെ വെക്കേഷൻ ചിത്രങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ജഗത്തിനും മകൻ ഇലെയ്ക്കുമൊപ്പം ബാലിയിലാണ് അമലാ പോൾ ഇപ്പോഴുള്ളത്
advertisement
1/5

കുടുബത്തിനൊപ്പം ബാലിയിൽ വെക്കേഷൻ ആഘോഷിക്കുകയാണ് നടി അമല പോൾ. കുഞ്ഞ് ജനിച്ചശേഷം സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് താരം.
advertisement
2/5
ഇപ്പോൾ അമല പങ്കുവെച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഭർത്താവ് ജഗദ് ദേശായിയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
advertisement
3/5
ജഗത്തിനും മകൻ ഇലെയ്ക്കുമൊപ്പം ബാലിയിലാണ് അമലാ പോൾ ഇപ്പോഴുള്ളത്. ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉലുവാട്ടുവിൽ അവധിയാഘോഷിക്കുന്നതിനിടെയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
advertisement
4/5
അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. നേരത്തെയും ബാലിയിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ അമലാ പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അമലയും ജഗദ് ദേശായിയും വിവാഹിതരായത്. ഗുജറാത്ത് സ്വദേശിയാണ് ജഗദ്.
advertisement
5/5
ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് അണലാ പോൾ ഒടുവിൽ വേഷമിട്ടത്. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയേറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നിലവിൽ പുതിയ പ്രോജക്ടുകളിലൊന്നും നടി കരാർ ഒപ്പിട്ടിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Buzz/
Amala Paul | 'അമ്മയായപ്പോൾ നിങ്ങള്‍ കൂടുതൽ സുന്ദരിയായി'; വൈറലായി അമല പോളിന്റെ വെക്കേഷൻ ചിത്രങ്ങൾ