TRENDING:

'‌ മുൻകാമുകന്മാരുടെയും ശ്രദ്ധയ്ക്ക്, പ്രണയിക്കുന്ന ഒരാളെ ലഭിച്ചതിൽ എനിക്ക് സന്തോഷം'; അമല പോൾ

Last Updated:
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമല പോളിന്റെയും ജ​ഗത് ദേശായിയുടെയും വിവാഹം
advertisement
1/5
'‌ മുൻകാമുകന്മാരുടെയും ശ്രദ്ധയ്ക്ക്, പ്രണയിക്കുന്ന ഒരാളെ ലഭിച്ചതിൽ എനിക്ക് സന്തോഷം'; അമല പോൾ
വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെ കുറിച്ചുള്ള കുറിപ്പുമായി നടി അമല പോൾ. ഭർത്താവ് ജ​ഗത് ദേശായി എങ്ങനെയാണ് തന്നെ സ്നേഹിക്കുന്നതെന്നും സർപ്രൈസുകൾ തരുന്നതിനെ കുറിച്ചുമാണ് കുറിപ്പിൽ നടി പറഞ്ഞിരുന്നത്. ഭർത്താവിനെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പ് ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്.
advertisement
2/5
കുമരകത്ത് വേമ്പനാട് കായലിന്റെ പശ്ചാത്തലത്തിൽ വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ വീഡിയോയും താരം പങ്കുവച്ചിരുന്നു. കായലിന്റെ നടുവിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. ഇരുവർക്കുമൊപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ കുഞ്ഞുമുണ്ടായിരുന്നു.
advertisement
3/5
'എന്നും തന്നെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ! എന്നും പ്രണയത്തെ നിലനിർത്തുന്ന ഒരു മനുഷ്യനെ ഭർത്താവായി ലഭിച്ചതിൽ ഞാൻ സന്തോഷവതിയാണെന്ന് തെളിയിക്കുന്നതാണ് കുമരകത്ത് എനിക്ക് ലഭിച്ച ഈ സർപ്രൈസ്. എന്നോട് വിവാഹ അഭ്യർത്ഥന നടത്തിയതുമുതൽ നീ എനിക്ക് തരുന്ന ഓരോ സർപ്രൈസും ഞാൻ ഓർക്കുന്നു. നമ്മുടെ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനായി നീ എടുക്കുന്ന പരിശ്രമം എങ്ങനെയാണെന്ന് നിങ്ങളുടെ ഈ സ്നേഹത്തിലൂടെ എനിക്ക് കാണിച്ചു തന്നു. സാഹസികതയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഒരു ജീവിതം നമുക്ക് ലഭിക്കട്ടെ. എന്റെ എല്ലാ മുന്ഡ കാമുകന്മാരും യഥാരത്ഥ പ്രണയമെന്തെ ശ്രദ്ധിച്ചു കാണുക.'- അമല പോൾ കുറിച്ചു.
advertisement
4/5
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമല പോളിന്റെയും ജ​ഗത് ദേശായിയുടെയും വിവാഹം നടന്നത്. മാസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും ആൺ കുഞ്ഞ് പിറന്നത്. ഇളൈ എന്നാണ് കുഞ്ഞിന്റെ പേര്.
advertisement
5/5
വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നത്. സിനിമകളിലും ജീവിതത്തിലും എല്ലാം ഇപ്പോള്‍ അമല ഹാപ്പിയാണ് , ഇങ്ങനെ തന്നെ മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്ന് ആരാധകര്‍ ആശംസിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'‌ മുൻകാമുകന്മാരുടെയും ശ്രദ്ധയ്ക്ക്, പ്രണയിക്കുന്ന ഒരാളെ ലഭിച്ചതിൽ എനിക്ക് സന്തോഷം'; അമല പോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories