Trisha | തനിച്ചല്ല; വിവാദങ്ങൾക്കിടെ ഫോട്ടോ പോസ്റ്റുമായി തൃഷ; തോളോട് ചേർത്ത് കെട്ടിപ്പിടിച്ച സ്നേഹപ്രകടനം
- Published by:meera_57
- news18-malayalam
Last Updated:
ആര്, ആരുടെ കൂടെ യാത്ര ചെയ്‌തു എന്നെല്ലാം ചോദ്യങ്ങൾ വരുമ്പോൾ മറുപടി ചിത്രം പോസ്റ്റ് ചെയ്ത് തൃഷ കൃഷ്ണൻ
advertisement
1/6

കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നടൻ വിജയ്‌യുടെ (Thalapathy Vijay) ഒപ്പം യാത്ര ചെയ്തതിന്റെ പേരിൽ നടി തൃഷ കൃഷ്ണന് (Trisha Krishnan) നേരെ അതിരൂക്ഷ ആക്രമണം സൈബർ സ്‌പെയ്‌സിൽ നടന്നുവരികയാണ്. ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന കിംവദന്തി പ്രചരിക്കാൻ ആരംഭിച്ചിട്ട് കുറച്ചേറെ കാലമായി. എന്നാൽ, ഗോവയിൽ നടന്ന വിവാഹത്തിന് തൃഷയും വിജയ്‌യും ഒരേ ജെറ്റ് വിമാനത്തിൽ യാത്ര ചെയ്തതിന്റെ രേഖാമൂലമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ വിവാദങ്ങൾ ജെറ്റ് വേഗം പ്രാപിച്ചു
advertisement
2/6
അഭിനയ ജീവിതത്തിന്റെ 22 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിലാണ് തൃഷയ്‌ക്കെതിരെ ഇത്തരമൊരു കാമ്പെയ്ൻ പൊട്ടിപുറപ്പെടുന്നത്. ഗില്ലി മുതൽ ലിയോ വരെ തൃഷയും വിജയ്‌യും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് വിജയ്‌യുടെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ഈ ജോഡി തമിഴ് സിനിമയിൽ ആവർത്തിച്ചിരുന്നില്ല. നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് തൃഷയും വിജയ്‌യും നായികാ നായകന്മാരായ ഒരു ചിത്രം റിലീസ് ചെയ്യുന്നത്. ഈ ജോഡി വീണ്ടും ആവർത്തിക്കാനുള്ള സാധ്യത തെളിയുന്നുണ്ടോ എന്നാകും സിനിമാ ലോകം ഉറ്റുനോക്കുക (തുടർന്ന് വായിക്കുക)
advertisement
3/6
സിനിമയിൽ മുതിർന്ന താരമെങ്കിലും, നാല്പതുകളിലേക്ക് കടന്നിട്ടും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. നയൻതാര, തൃഷ തുടങ്ങിയവർ സമകാലീനരാണ്. 1999ൽ മിസ് ചെന്നൈ സൗന്ദര്യ മത്സരം വിജയിച്ച ശേഷമാണ് തൃഷ കൃഷ്ണൻ സിനിമയിൽ പ്രവേശിക്കുന്നത്. ഇക്കാലമത്രയും നീണ്ട അഭിനയ ജീവിതത്തിൽ തൃഷ തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ തന്റെ പ്രകടനത്തിന്റെ പേരിൽ സ്വന്തമാക്കിയിട്ടുണ്ട്
advertisement
4/6
വിജയ് നായകനായ 'GOAT' എന്ന ചിത്രത്തിൽ ഒരു സ്‌പെഷൽ ഐറ്റം നമ്പറിൽ തൃഷ കൃഷ്ണനും ഉണ്ടായിരുന്നു. ഇനി വരാനിരിക്കുന്ന ഒരുപറ്റം ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാണ് തൃഷ കൃഷ്ണൻ. ഇതിലൊന്ന് മലയാള ചിത്രമായ 'ഐഡന്റിറ്റി'യാണ്. തൃഷ ആദ്യമായി മലയാളത്തിൽ നായികയാവുന്ന സിനിമയാണ് ഐഡന്റിറ്റി. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. മോഹൻലാൽ നായകനായ 'റാം' എന്ന സിനിമയിലും നായിക തൃഷയാണ്. എന്നാൽ ഈ സിനിമ അനിശ്ചിതത്വത്തിലായതിനെ തുടർന്ന് റിലീസിന്റെ കാര്യത്തിൽ നിലവിൽ വിവരമേതും ലഭ്യമല്ല
advertisement
5/6
പ്രമുഖ നായകന്മാർ വേഷമിടുന്ന ഒരുപറ്റം ചിത്രങ്ങളിൽ തൃഷ നായികാവേഷം ചെയ്യുന്നുണ്ട്. ഇതിലൊന്ന് അജിത്കുമാർ ചിത്രം 'വിടാമുയർച്ചി'യാണ്. അജിത്തിന്റെ തന്നെ 'ഗുഡ്, ബാഡ്, അഗ്ലി'യാണ് തൃഷയുടെ മറ്റൊരു ചിത്രം. തെലുങ്ക് സിനിമ വിശ്വംഭരയിലും തൃഷയെ കാണാം. കമൽ ഹാസന്റെ തഗ് ലൈഫ്, സൂര്യ നായകനായ 'സൂര്യ 45' തുടങ്ങിയ സിനിമകളിലും തൃഷ കൃഷ്ണൻ ഒരു ഭാഗമാണ്. പൊന്നിയിൻ സെൽവനിൽ തൃഷ അവതരിപ്പിച്ച കുന്ദവൈ എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. തൃഷയ്ക്ക് സിനിമാ ലോകത്തേക്ക് ഒരു മികച്ച കംബാക് നൽകിയ സിനിമയായിരുന്നു 'പൊന്നിയിൻ സെൽവൻ'
advertisement
6/6
വിവാദങ്ങൾ ഏതുവഴിയേ സഞ്ചരിച്ചാലും, തൃഷ അതെല്ലാം ഇതാ ഇതുപോലെ കൂൾ ആയി എടുത്തിട്ടുണ്ടാകും. കൂടെ ആര്, ആരുടെ കൂടെ യാത്ര ചെയ്‌തു എന്നെല്ലാം ചോദ്യങ്ങൾ വരുമ്പോൾ, ഒരു കുരങ്ങൻ തന്റെ തോളോട് ചേർന്ന് കെട്ടിപ്പിടിച്ച് സ്നേഹപ്രകടനം നടത്തുന്ന ഒരു ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തത്. സിനിമ എന്ന മായാലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ 22 വർഷങ്ങൾ കൊണ്ട് സാധിച്ചതിൽ അഭിമാനം എന്ന് തൃഷ കൃഷ്ണൻ കുറിച്ചു. ഈ ചിത്രത്തിന്റെ താഴെയും കമന്റ്റ് രൂപത്തിൽ ട്രോളുകൾ പോസ്റ്റ് ചെയ്യാൻ പലരും മറന്നില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Trisha | തനിച്ചല്ല; വിവാദങ്ങൾക്കിടെ ഫോട്ടോ പോസ്റ്റുമായി തൃഷ; തോളോട് ചേർത്ത് കെട്ടിപ്പിടിച്ച സ്നേഹപ്രകടനം