Amitabh Bachchan| അസത്യമാണ് പ്രചരിക്കുന്നത്; ഐശ്വര്യ-അഭിഷേക് വിവാഹമോചന വിഷയത്തിൽ മൗനം വെടിഞ്ഞ് അമിതാഭ് ബച്ചൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒരു നീണ്ട കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് തന്റെ കുടുംബത്തിനുള്ളിലെ അഭ്യൂഹങ്ങളിൽ അമിതാഭ് ബച്ചൻ വിശദീകരണം നടത്തിയത്
advertisement
1/7

സോഷ്യൽമീഡിയയിൽ കുറച്ചധികം നാളുകളായി നിറഞ്ഞു നിൽക്കുന്ന ചർച്ചയാണ് ഐശ്വര്യ റായിയും (Aishwarya Rai) അഭിഷേക് ബച്ചനും (Abhishek Bachchan) ഒന്നിച്ചാണോ ജീവിതം? ഇനി വേർപിരിഞ്ഞോ എന്നുള്ളത്. ഇരുവരുടെയും കുടുംബ ജീവിതത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയാറുണ്ടെങ്കിലും ഇതുവരെയും കുടുംബത്തിലെ ആരും തന്നെ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
advertisement
2/7
ഇപ്പോഴിതാ, വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് അമിതാഭ് ബച്ചൻ. തന്റെ പേഴ്സണൽ ബ്ലോഗിലൂടെയാണ് അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. ഒരു നീണ്ട കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് തന്റെ കുടുംബത്തിനുള്ളിലെ അഭ്യൂഹങ്ങളിൽ നടൻ മറുപടി നൽകിയത്.
advertisement
3/7
'താൻ ഒരു കാലത്തും തന്റെ കുടുംബത്തെ കുറിച്ച് ഒരിടത്തും സംസാരിച്ചിട്ടില്ല. കാരണം അതെല്ലാം എന്റെ സ്വകാര്യതയാണ്. അതുകൊണ്ട് തന്നെ അതിന്റെയുള്ളിലെ രഹസ്യാത്മക എനിക്ക് നിർബന്ധമാണ്. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളാണ്.. അവ ഊഹക്കച്ചവടങ്ങളാണ്. അസത്യമാണ് പ്രചരിക്കുന്നത്. വ്യത്യസ്‌തനാകാനും ജീവിതത്തിൽ അതിൻ്റെ സാന്നിധ്യത്തിൽ വിശ്വസിക്കാനും ധൈര്യവും ആത്മാർത്ഥതയും അത്യാവശ്യമാണ്.'- അമിതാഭ് ബച്ചൻ കുറിച്ചു ( തുടർന്ന് വായിക്കുക.)
advertisement
4/7
ഒരു ഉറപ്പുമില്ലാത്ത കാര്യങ്ങൾക്ക് മറുപടി പോലും അർഹിക്കുന്നില്ല. പലരും പുറത്തുവിടുന്ന വിവരങ്ങൾ ചോദ്യ ചിഹ്നമിട്ടുകൊണ്ടുള്ള വിവരങ്ങളാണ് പുറത്ത് വിടുന്നത്. അങ്ങനെ ആകുമ്പോൾ, സംശയാസ്പദമായേക്കാം എന്ന് മാത്രമല്ല.. വായനക്കാരൻ അത് വിശ്വസിക്കാനും വികസിപ്പിക്കാനും വളരെ രഹസ്യമായി തന്നെ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ നിങ്ങളുടെ എഴുത്തിന് മൂല്യവത്തായ ആവർത്തനങ്ങൾ ലഭിക്കുന്നുണ്ടെന്നും ബിഗ് ബിയുടെ കുറിപ്പിൽ പറയുന്നു.
advertisement
5/7
എന്തുവേണമെങ്കിലും പ്രചരിപ്പിക്കാം. പക്ഷെ, ഇത് ചോദ്യചിഹ്നത്തോടൊപ്പമാവുമ്പോൾ ഇതിന്റെ ചുവടുപിടിച്ച് കൂടുതല്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അത് എങ്ങനെയാണ് ഇതില്‍ ബന്ധപ്പെട്ടിരിക്കുന്നവരെ ബാധിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അമിതാഭ് ബച്ചൻ പറയുന്നു.
advertisement
6/7
അഭിഷേക്- ഐശ്വര്യ വേർപിരിയലിന്റെ വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ച് ഏറെയായിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അഭിഷേകും ഐശ്വര്യയും ഒന്നിച്ച് എവിടെയും വരുന്നില്ല എന്നതാണ് ആരാധകരുടെ പ്രധാന പ്രശ്നം. ഇരുവരും ഒറ്റയ്ക്കാണ് ഓരോ സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നത്.
advertisement
7/7
ഇതിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടിരുന്നത്, ജൂലായ് മാസത്തില്‍ നടന്ന അനന്ത് അംബാനി കുടുംബത്തിലെ വിവാഹത്തില്‍ ദമ്പതികള്‍ വെവ്വേറെയായി വന്നതും, മകള്‍ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ പങ്കുവെച്ച ചിത്രങ്ങളിൽ ദമ്പതികളെ ഒരുമിച്ച് കാണാതിരുന്നതുമാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
Amitabh Bachchan| അസത്യമാണ് പ്രചരിക്കുന്നത്; ഐശ്വര്യ-അഭിഷേക് വിവാഹമോചന വിഷയത്തിൽ മൗനം വെടിഞ്ഞ് അമിതാഭ് ബച്ചൻ