പ്രേക്ഷകരെ ഞെട്ടിച്ച 'കല്‍ക്കിയിലെ അശ്വത്ഥാമാവ്'; അമിതാഭ് ബച്ചന്‍റെ അണിയറ ചിത്രങ്ങള്‍ പുറത്തുവിട്ട് മേക്കപ്പ് ആർട്ടിസ്റ്റ്
- Published by:Sarika KP
- news18-malayalam
Last Updated:
താരത്തിന്‍റെ മേക്കപ്പ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.
advertisement
1/7

സിനിമ പ്രേമികളെ ഞെട്ടിച്ച് പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ വരുമാനം ഇതിനകം 700 കോടി നേടിയെന്നാണ് റിപ്പോർട്ട്.
advertisement
2/7
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. ബാഹുബലിക്കു ശേഷം പ്രഭാസിന്റെ വന്‍ തിരിച്ചുവരവാണ് ചിത്രത്തില്‍.
advertisement
3/7
ചിത്രം പുറത്തിറങ്ങിയത് മുതൽ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിൽ അഭിനയിച്ച താരങ്ങളെ പ്രശംസിച്ച് രംഗത്ത് വരുന്നത്. ഇതിൽ പ്രേക്ഷകരെ ഒരു പോലെ ഞെട്ടിച്ചത് അശ്വത്ഥാമാവായി എത്തിയ അമിതാഭ് ബച്ചനാണ്. ഇപ്പോഴിതാ താരത്തിന്‍റെ മേക്കപ്പ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.
advertisement
4/7
ഡാ ലാബിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 'ഇതാ അമിതാഭ് ബച്ചൻ സാറിനെ അശ്വത്ഥാമാവാക്കി മാറ്റുന്നത്, ഒരു ഇതിഹാസ നടൻ ജീവിതത്തിലേക്ക് കൊണ്ടുവന്ന കാലാതീതമായ ഇതിഹാസം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
advertisement
5/7
കൽക്കിയുടെ സെറ്റിൽ നിന്നുള്ള അമിതാഭ് ബച്ചന്റെ ചില ബിടിഎസ് ഫോട്ടോകളും കരൺദീപ് സിങ്ങും ഡാ ലാബും ചേര്‍ന്ന് പുറത്തുവിട്ടത്. ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
advertisement
6/7
'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
advertisement
7/7
നായക കഥാപാത്രമായ 'ഭൈരവ'യായ് പ്രഭാസും നായിക കഥാപാത്രമായ 'സുമതി'യെ ദീപിക പദുക്കോണുമാണ് കൈകാര്യം ചെയ്തത്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്കിൻ'നെ കമൽ ഹാസനും 'ക്യാപ്റ്റൻ'നെ ദുൽഖർ സൽമാനും 'റോക്സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
പ്രേക്ഷകരെ ഞെട്ടിച്ച 'കല്‍ക്കിയിലെ അശ്വത്ഥാമാവ്'; അമിതാഭ് ബച്ചന്‍റെ അണിയറ ചിത്രങ്ങള്‍ പുറത്തുവിട്ട് മേക്കപ്പ് ആർട്ടിസ്റ്റ്