'വിളിച്ചാൽ ഫോൺ എടുക്കില്ല; മെസേജ് അയച്ചാൽ കാണില്ല'; അമിതാഭ് ബച്ചന്റെ മോശം സ്വഭാവത്തെക്കുറിച്ച് ജയ ബച്ചൻ
- Published by:Rajesh V
- news18-malayalam
Last Updated:
ജയ ബച്ചന്റെ ആരോപണം ശരിവച്ച് മകൾ ശ്വേതയും ചെറുമകൾ നവ്യ നന്ദയും
advertisement
1/8

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരജോഡികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. 1973 ജൂണ്‍ 3നായിരുന്നു ഇരുവരുടേയും വിവാഹം. തുടർന്ന് ജയ ബച്ചൻ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തു.
advertisement
2/8
ഒരിക്കൽ അമിതാഭ് ബച്ചന്റെ കോൻ ബനേഗ ക്രോർപതി ഷോയിൽ ജയ ബച്ചൻ വീഡിയോ കോളിൽ അതിഥിയായെത്തിയിരുന്നു, വിളിച്ചാൽ അമിതാഭ് ഫോൺ എടുക്കില്ലെന്നായിരുന്നു ജയയുടെ പരാതി. മകൾ ശ്വേതയും ചെറുമകൾ നവ്യ നന്ദയും അതിഥികളായെത്തിയ എപ്പിസോഡിലാണ് ജയ വീഡിയോ കോളിലെത്തിയത്.
advertisement
3/8
'അദ്ദേഹത്തിന് (അമിതാഭ് ബച്ചന്) അഞ്ചോ ഏഴോ ഫോണുകളുണ്ട്. പക്ഷെ വിളിച്ചാൽ ഫോൺ എടുക്കില്ല. നിങ്ങൾക്ക് ആർക്കും വിളിക്കാം, പക്ഷെ മറുപടി കിട്ടില്ല. അദ്ദേഹം വീട്ടിൽ ഇല്ലാത്തപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ അറിയിച്ചില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെടും. വിളിക്കുമ്പോൾ ഫോൺ എടുത്താൽ അല്ലേ കാര്യങ്ങൾ അറിയിക്കാൻ സാധിക്കൂ'-ജയ പറഞ്ഞു.
advertisement
4/8
ജയയുടെ ആരോപണം ശരിവക്കുന്ന രസകരമായ മറ്റൊരു സംഭവമാണ് ചെറുമകൾ നവ്യ പങ്കുവെച്ചത്. 'ഒരിക്കൽ മുത്തശ്ശി യാത്ര പോയി. വീട്ടിലേക്ക് തിരികെ വരും നേരം വിമാനം കയറിയെന്ന് ഫാമിലി വാട്സപ്പ് ഗ്രൂപ്പിൽ മെസേജ് ഇട്ടു. മുത്തശ്ശൻ ഒഴികെ എല്ലാവരും കണ്ടു. നാല് അഞ്ച് മണിക്കൂറിന് ശേഷം അദ്ദേഹം ഓക്കെ എന്ന് മറുപടി അയച്ചു. ആ സമയത്ത് മുത്തശ്ശി വീട്ടിലുണ്ടായിരുന്നു'.
advertisement
5/8
നെറ്റ് വര്‍ക്ക് ഇല്ലാത്തത് കൊണ്ടാണ് മറുപടി നൽകാൻ വൈകിയതെന്നാണ് അമിതാഭ് ബച്ചന്റെ ന്യായീകരണം. അതിന് മകൾ ശ്വേതയാണ് മറുപടി നൽകിയത്, 'ആ സമയത്തെല്ലാം അദ്ദേഹം ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടുകയോ ബ്ലോഗ് എഴുതുകയോ ആയിരുന്നിരിക്കണം. പിന്നെ എങ്ങിനെയാണ് നെറ്റ് വര്‍ക്ക് ഇല്ലാതാകുന്നത്'.
advertisement
6/8
1971ൽ പുറത്തിറങ്ങിയ ഹൃഷികേശ് മുഖർജിയുടെ ചിത്രമായ ഗുഡ്ഡിയുടെ സെറ്റിൽ വെച്ചാണ് അമിതാഭ് ബച്ചനും ജയയും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് 1973 ജൂൺ 3ന് ഇരുവരും വിവാഹിതരായി. രണ്ട് മക്കളുണ്ട് - ശ്വേത ബച്ചനും അഭിഷേക് ബച്ചനും.
advertisement
7/8
കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ജയ ബച്ചൻ അവസാനമായി അഭിനയിച്ചത്. 2023ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രൺവീർ സിംഗ്, ആലിയ ഭട്ട്, ശബാന ആസ്മി, ധർമേന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
advertisement
8/8
കൽക്കി 2898 എ ഡിയാണ് അമിതാഭ് ബച്ചൻ അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോൻ ബനേഗ ക്രോര്‍പതിയുടെ പുതിയ സീസണിന്റെ ചിത്രീകരണത്തിലാണ് അമിതാഭ് ഇപ്പോൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
'വിളിച്ചാൽ ഫോൺ എടുക്കില്ല; മെസേജ് അയച്ചാൽ കാണില്ല'; അമിതാഭ് ബച്ചന്റെ മോശം സ്വഭാവത്തെക്കുറിച്ച് ജയ ബച്ചൻ