TRENDING:

ഷൂട്ടിങ് ലൊക്കേഷനിൽ രജനികാന്ത് ഉറങ്ങിയിരുന്നത് വെറും നിലത്ത്; അനുഭവം പങ്കുവെച്ച് അമിതാഭ് ബച്ചന്‍

Last Updated:
33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്.
advertisement
1/5
ഷൂട്ടിങ് ലൊക്കേഷനിൽ രജനികാന്ത് ഉറങ്ങിയിരുന്നത് വെറും നിലത്ത്; അനുഭവം പങ്കുവെച്ച് അമിതാഭ് ബച്ചന്‍
ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളാണ് ബിഗ് ബി അമിതാഭ് ബച്ചനും തലൈവർ രജനികാന്തും. ഇതാദ്യമായി ഇരുവരും ഒരു തമിഴ് ചിത്രത്തിനായി ഒന്നിക്കുകയാണ് വേട്ടയ്യനിലൂടെ. ഇരുവരും തമ്മിൽ വെള്ളിത്തിരയ്ക്ക് പുറത്ത് നല്ല സുഹൃത്ത്ബന്ധം നിലനിൽക്കുന്നുണ്ട് .
advertisement
2/5
നേരത്തെ ഹിന്ദി ചിത്രങ്ങളില്‍ അമിതാഭിനൊപ്പം രജനി അഭിനയിച്ചിരുന്നു. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്. രജനിക്കൊപ്പമുള്ള ഒരു അനുഭവം ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍.
advertisement
3/5
1991ൽ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് അനുഭവങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. വേട്ടയ്യന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ തന്റെ അനുഭവം വീഡിയോ സന്ദേശമായി അദ്ദേഹം അവതരിപ്പിക്കുകയായിരുന്നു.
advertisement
4/5
''ഹമ്മിന്റെ ഷൂട്ടിംഗ് സമയത്ത് ഞാൻ എന്റെ എസി വാഹനത്തിൽ വിശ്രമിക്കാറുണ്ടായിരുന്നു, എന്നാൽ മിക്കപ്പോഴും ഇടവേളകളിൽ രജനികാന്ത് തറയിൽ കിടന്നായിരുന്നു ഉറങ്ങാറുണ്ടായിരുന്നത്. അദ്ദേഹം വളരെ ലളിതമായി പെരുമാറുന്നത് കണ്ട് ഞാനും വാഹനത്തിൽ നിന്ന് ഇറങ്ങി പുറത്ത് വിശ്രമിച്ചു,'' എന്നായിരുന്നു അമിതാഭ് ബച്ചന്‍ പറഞ്ഞത്. രജനികാന്ത് എല്ലാ താരങ്ങളുടെയും സൂപ്പർ സുപ്രീം ആണെന്നും അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടു.
advertisement
5/5
ഒക്ടോബർ 10നാണ് വേട്ടയ്യൻ റിലീസ് ചെയ്യുന്നത്. രജനികാന്തിനൊപ്പം മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ, വിജെ രക്ഷൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഷൂട്ടിങ് ലൊക്കേഷനിൽ രജനികാന്ത് ഉറങ്ങിയിരുന്നത് വെറും നിലത്ത്; അനുഭവം പങ്കുവെച്ച് അമിതാഭ് ബച്ചന്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories