TRENDING:

Amrutha Suresh | ഇതാ അമൃത വളർത്തിയ മകൾ; കേവലം 12-ാം വയസിൽ അവന്തികയുടെ വലിയ ചുവടുവയ്പ്പ്

Last Updated:
ഗായിക അമൃത സുരേഷിന്റെ ഏകമകളാണ് കൊച്ചിയിലെ സ്കൂൾ വിദ്യാർത്ഥിനിയായ അവന്തിക
advertisement
1/6
Amrutha Suresh | ഇതാ അമൃത വളർത്തിയ മകൾ; കേവലം 12-ാം വയസിൽ അവന്തികയുടെ വലിയ ചുവടുവയ്പ്പ്
അവന്തിക അല്ലെങ്കിൽ പാപ്പുവിനെ എല്ലാവർക്കും അറിയാം. ഗായിക അമൃത സുരേഷിന്റെ (Amrutha Suresh) മകൾ. കുറച്ചുകൂടി വ്യക്തമാക്കിയാൽ, കേവലം മൂന്നു മാസങ്ങൾക്ക് മുൻപ് വ്യക്തിജീവിതത്തിൽ നേരിടുന്ന വേദനകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ സൈബർ ലോകം നിർദാക്ഷണ്യം ആക്രമിച്ച് മനസ് നോവിച്ച പന്ത്രണ്ടു വയസുകാരി പെൺകുട്ടി. പക്ഷേ, ആ തുറന്നു പറച്ചിലിലൂടെ അത്രയും കാലം ആ കുഞ്ഞും കുടുംബവും കടിച്ചമർത്തിയ വേദനകൾക്ക് നാലാളറിയേ പരിഹാരം ഉണ്ടാവുകയായിരുന്നു. കല്ലെറിഞ്ഞവർ പോലും എന്തിനിത്രയും നാൾ നിശ്ശബ്ദരായിരുന്നു എന്ന ചോദ്യവുമായെത്തി. ആ സ്കൂൾ വിദ്യാർത്ഥിനിയുടെ മിടുക്കിനെ അഭിനന്ദിച്ചു
advertisement
2/6
കൊച്ചിയിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിനിയാണ് അവന്തിക. ഒരു ദിവസം തന്റെയും മുത്തശ്ശി ലൈലയുടെയും ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്ത വീഡിയോ പോസ്റ്റിൽ, മകളെ സ്നേഹിക്കുന്നു എന്ന് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വിളിച്ചു പറയുന്ന പിതാവിൽ നിന്നും താനും കുടുംബവും നേരിട്ട യാഥാർഥ്യങ്ങളുടെ ചുട്ടുപൊള്ളുന്ന നേരുകൾ ആ കുഞ്ഞിന് വിളിച്ചു പറയേണ്ടിവന്നു. സംഗീതവും അഭിനയവും ചേർന്ന പാരമ്പര്യത്തിൽ പിറന്ന കുട്ടിയായ അവന്തിക എന്ന പാപ്പു മോൾക്ക് ക്യാമറയെ അഭിമുഖീകരിച്ച് നല്ല നിലയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ സ്വതസിദ്ധമായ കഴിവുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
സോഷ്യൽ മീഡിയ സജീവമാകുന്നതിനും മുൻപ് കുടുംബം പങ്കെടുത്ത ടി.വി. പരിപാടികളിൽ, കുഞ്ഞായിരുന്ന പാപ്പുവിനെ കണ്ടവരുണ്ട്. ഓമനത്തമുള്ള കുഞ്ഞിനോട് അമ്മമാർക്കും, കുടുംബ പ്രേക്ഷകർക്കും ഒരു പ്രത്യേക സ്നേഹം തോന്നിയിരുന്നു എന്ന് പറയാതെവയ്യ. ഒരിക്കൽ അമ്മയും ഇളയമ്മ അഭിരാമി സുരേഷും പങ്കെടുത്ത ടെലിവിഷൻ ഷോയിൽ, പാപ്പു മുത്തശ്ശിയുടെ കൂടെ കാണികളിൽ ഒരാളായിരുന്നു. അന്ന് അമ്മയ്ക്ക് ഒരു പാട്ടുപാടി കൊടുക്കാമോ എന്ന ചോദ്യത്തിന്, യാതൊരു സഭാകമ്പവും കൂടാതെ മുത്തശ്ശി നീട്ടിയ മൈക്കിൽ ഓണംവന്നല്ലോ, ഊഞ്ഞാലിട്ടല്ലോ... എന്ന ഗാനം പാടി പാപ്പു കയ്യടി നേടി
advertisement
4/6
സംഗീതം കൂടുതലായുള്ള കുടുംബത്തിലെ അംഗമായ അവന്തികയുടെ ആദ്യഗുരുവും അമ്മ അമൃത സുരേഷാണ്. അമൃതയ്ക്കും അഭിരാമിക്കും ഒരു മ്യൂസിക് ബാന്റുണ്ട്. ഇവരുടെ യൂട്യൂബ് വ്ലോഗും സജീവമാണ്. കുറച്ചു കാലങ്ങൾക്ക് മുൻപാണ് മകൾക്കും അവളുടേതായ നിലയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ മുത്തശ്ശി ലൈലക്കും കുഞ്ഞിനും കൂടിയായി 'പാപ്പു ആൻഡ് ഗ്രാൻഡ്മാ' എന്ന ഇൻസ്റ്റഗ്രാം പേജ് തുറന്നത്. മുത്തശ്ശിയുടെ കുക്കിംഗ് വ്ലോഗുകളിൽ തുടങ്ങി പാപ്പുവിന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ വരെ ഇവിടെ കാണാം
advertisement
5/6
ഈ ക്രിസ്തുമസിന് അമൃത ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇത് മകൾ പാപ്പുവിനെ സംബന്ധിച്ചാണ്. അമൃതയും അഭിരാമിയും അവരുടെ പിതാവ് സുരേഷും മാത്രമായിരുന്നു ഇത്രയും കാലം ഈ കുടുംബത്തിൽ സംഗീത പാരമ്പര്യം പേറിയിരുന്നത് എങ്കിൽ, അവരുടെ ചുവടുപിടിച്ച് അവന്തികയും ആ മേഖലയിലേക്ക് ഇറങ്ങുന്നു. കൗമാരപ്രായത്തിൽ തന്നെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടഗായികയായി മാറിയ അമൃത സുരേഷിന്റെ മകൾ അവന്തിക ഇനി ഗായിക കൂടിയാണ്. സംസാരിക്കാൻ മാത്രമല്ല, നന്നായി പാടാനും അറിയാവുന്ന അവന്തികയുടെ സംഗീത ആൽബം വന്നുചേരുകയാണ്
advertisement
6/6
അമ്മയെന്ന നിലയിൽ ഒരേസമയം തന്റെ കണ്ണ് നിറയുന്ന, അഭിമാന പൂർവമായ നിമിഷമാണിത് എന്നാണ് അമൃത കുറിച്ച വാക്കുകൾ. സംഗീത ലോകത്ത്, ഒരു ഗായികയായി മകൾ ആദ്യ ചുവടുകൾ തീർക്കുന്നു. ഗാനം ഇന്ന് പുറത്തിറങ്ങും എന്നും അമൃത വിവരം പങ്കിട്ടു. 'ഹാലേലൂയ' എന്നാണ് അവന്തികയുടെ ആദ്യ സിംഗിൾ ആൽബത്തിന് പേര്
മലയാളം വാർത്തകൾ/Photogallery/Buzz/
Amrutha Suresh | ഇതാ അമൃത വളർത്തിയ മകൾ; കേവലം 12-ാം വയസിൽ അവന്തികയുടെ വലിയ ചുവടുവയ്പ്പ്
Open in App
Home
Video
Impact Shorts
Web Stories