TRENDING:

Amrutha Suresh | തിരുമ്പി വന്തിട്ടേൻ; സംഗീത ലോകത്ത് സജീവമായി അമൃത സുരേഷ്; പുത്തൻ ലുക്കുമായി ദുബായിയിൽ

Last Updated:
ആത്മീയ ലോകത്തെ യാത്രകൾക്ക് വിരാമം. സംഗീത ലോകത്തേക്ക് മടങ്ങി അമൃത സുരേഷ്
advertisement
1/8
തിരുമ്പി വന്തിട്ടേൻ; സംഗീത ലോകത്ത് സജീവമായി അമൃത സുരേഷ്; പുത്തൻ ലുക്കുമായി ദുബായിയിൽ
ഒരു നീണ്ട ആത്മീയ യാത്രയിലായിരുന്ന ഗായിക അമൃത സുരേഷ് (Amrutha Suresh). എപ്പോൾ തിരിച്ചെത്തും എന്ന ചോദ്യമായിരുന്നു അവരുടെ ആരാധകർക്ക് ചോദിക്കാനുണ്ടായിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി നിന്നിരുന്ന അമൃത യാതൊരു മുന്നറിയിപ്പും കൂടാതെയാണ് കാശിയിൽ ഉൾപ്പെടെ പെട്ടെന്നൊരു ദിവസം യാത്ര തിരിച്ചത്. മനസ് സുഖപ്പെട്ട ശേഷം തിരിച്ചെത്തും എന്നൊരു ഉറപ്പും നൽകി
advertisement
2/8
ഒരു വലിയ സംഗീത പരിപാടിയിലൂടെയാണ് അമൃത തന്റെ മടങ്ങിവരവ് രേഖപ്പെടുത്തിയത്. അതും നാട്ടിലല്ല, അങ്ങ് വിദേശത്ത്. ജിദ്ദയിലാണ് അമൃതയും കൂട്ടരും ഉള്ളത്. അവിടെ ലുക്കിൽ നടത്തിയ ഒരു ചെറിയ പരീക്ഷണമാണ് ഈ കാണുന്നത്
advertisement
3/8
ഗൾഫ് രാജ്യങ്ങളിൽ പോകുന്ന താരങ്ങൾ പലരും ഭംഗിയുള്ള പർദ്ദ ഒരെണ്ണം ധരിച്ച് ഫോട്ടോ എടുക്കാറുണ്ട്. അടുത്തിടെ അഹാന അത്തരത്തിൽ വേഷമിട്ടിരുന്നു. ഇപ്പോൾ അമൃതയും ഒരു കടയിൽ വച്ച് ഈ വേഷം ധരിച്ചുള്ള നിൽപ്പാണ്. ഇത്രയും വലിയ ഒരു ആൾക്കൂട്ടത്തിനു മുന്നിലാണ് അമൃത സുരേഷ് പാടുന്നത്
advertisement
4/8
നവംബർ മാസം ആദ്യമാണ് അമൃത സുരേഷ് തന്റെ യാത്രയെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടത്. അതിനു മുൻപായി പലയിടങ്ങളിൽ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങൾ അമൃതയുടെ ഇൻസ്റ്റഗ്രാം പേജിൽ എത്തിച്ചേർന്നിരുന്നു
advertisement
5/8
അതിരൂക്ഷ വിമർശനം നേരിടുന്ന ഒരു കാലത്തിലൂടെയാണ് അമൃത അടുത്തിടെ കടന്നു പോയത്. അച്ഛൻ സുരേഷിന്റെ അകാല വിയോഗത്തിന് പിന്നാലെ അമൃത- ഗോപി സുന്ദർ ബന്ധത്തിലെ വിള്ളൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു
advertisement
6/8
അപ്പോഴെല്ലാം തന്റെ സംഗീത ലോകത്ത് സജീവമാവുകയാണ് അമൃത ചെയ്തത്. പല തരത്തിൽ വിമർശനങ്ങൾ ഉയർന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. ഒടുവിൽ അമൃതയും കുടുംബവും പോലീസിൽ പരാതി നൽകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി
advertisement
7/8
അമൃതയുടെ ഏക മകൾ അവന്തികയെ വലിച്ചിഴച്ചു കൊണ്ടും ചില സമൂഹ മാധ്യമ അക്കൗണ്ടുകൾ സകല പരിധിയും ലംഘിച്ച് പോസ്റ്റ് ഇടുകയായിരുന്നു. ഇതിനെതിരെ പോസ്റ്റിലൂടെ അമൃതയുടെ അനുജത്തി അഭിരാമി സുരേഷും പ്രതികരിച്ചു
advertisement
8/8
'അമൃതംഗമയ' എന്ന മ്യൂസിക് ബാൻഡിന്റെ ഉടമകളാണ്‌ അമൃത സുരേഷും സഹോദരിയും. ഇവരുടെ യൂട്യൂബ് വ്ലോഗ് വളരെയധികം ആരാധകരുള്ള ഒരിടമാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Amrutha Suresh | തിരുമ്പി വന്തിട്ടേൻ; സംഗീത ലോകത്ത് സജീവമായി അമൃത സുരേഷ്; പുത്തൻ ലുക്കുമായി ദുബായിയിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories