TRENDING:

മിടുക്കിയാണ്, ബോൾഡാണ്; അമൃത സുരേഷ് കേറി പോരട്ടെ; പുത്തൻ ചുവടുമായി ഗായിക

Last Updated:
പുത്തൻ ഊർജവുമായി അമൃത സുരേഷ് മുന്നോട്ട്. അമൃതയ്ക്ക് പിന്തുണയേകി അവരുടെ ആരാധകർ
advertisement
1/6
മിടുക്കിയാണ്, ബോൾഡാണ്; അമൃത സുരേഷ് കേറി പോരട്ടെ; പുത്തൻ ചുവടുമായി ഗായിക
വലിയ വേദനകൾ താങ്ങുമ്പോൾ ജീവിതം തുടങ്ങേണ്ട പ്രായം മാത്രമേ ആയിരുന്നുള്ളൂ ഗായിക അമൃതാ സുരേഷിന് (Amrutha Suresh). ചെറുപ്രായത്തിൽ വിവാഹവും കുഞ്ഞും, ദാമ്പത്യത്തിലെ വിള്ളലുകളുമായി ജീവിത പരീക്ഷണങ്ങൾ നേരിടുമ്പോഴും എന്തുവന്നാലും മുന്നോട്ടു തന്നെ എന്ന് മനസ്സിൽ മന്ത്രിച്ചു കൊണ്ട് അമൃത കാതങ്ങളും കാലങ്ങളും താണ്ടി. പ്രതിസന്ധികൾ ഏതു രൂപത്തിലും ഭാവത്തിലും വന്നാലും, അമൃതയുടെ അടുത്ത് വിളച്ചിൽ എടുക്കൽ നടക്കില്ല എന്ന് മനസിലായിക്കഴിഞ്ഞു. അമൃത മുന്നോട്ടു തന്നെയാണ്, തന്റെ ജീവിതവും സംഗീതവുമായി
advertisement
2/6
റിയാലിറ്റി ഷോയിലെ ഗായികയായി മലയാളികൾ പരിചയിച്ച അമൃതാ സുരേഷ്, മലയാള ചലച്ചിത്ര പിന്നണി ഗായികയായി മാറിയെങ്കിലും, വലിയ അവസരങ്ങൾ അമൃതയെ തേടിയെത്തിയിരുന്നില്ല. എന്നിരുന്നാലും, പാടിയ ഗാനങ്ങൾക്ക് സംഗീത പ്രേമികളുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സംഗീതജ്ഞനായ സുഹൃത്ത് ഗൗതം വിൻസെന്റും ഈ യാത്രയിൽ അമൃതയുടെ കൂടെ ചേരുന്നു. ഇരുവരും ചേർന്ന് മനോഹരമാക്കിയ ഒരു ഗാനം അമൃതയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ലോഞ്ച് ചെയ്തിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഒരുകാലത്ത് അതിതീവ്രമായി അമൃത തേജോവധം ചെയ്യപ്പെട്ടിരുന്ന കമന്റ് ബോക്സുകളിൽ ഇപ്പോൾ നിറഞ്ഞ കയ്യടിയും പ്രോത്സാഹനവുമാണ്. വിവാഹം ചെയ്ത്, ഒരു കുഞ്ഞിനെ പ്രസവിച്ച്, മുൻഭർത്താവിൽ നിന്നും അതിക്രൂര മർദനം നേരിട്ട അനുഭവങ്ങൾ വെളിച്ചത്തു പറഞ്ഞപ്പോഴാണ് പുറമെ കാണുന്ന അമൃതയല്ല, യഥാർത്ഥ ജീവിതത്തിൽ എന്ന് അവരെ സ്നേഹിച്ചിരുന്ന ആരാധകർ പോലും മനസിലാക്കിയത്. ഇന്ന് അമൃതയുടെ ഓരോ ചുവടിനും അവർ ഒപ്പമുണ്ട്. ഇനി കല്ലെറിയാൻ ആരുമില്ല, അതുമല്ലെങ്കിൽ, ആർക്കും താൽപ്പര്യമില്ല
advertisement
4/6
അമൃതയും ഗായികയായ അനുജത്തി അഭിരാമി സുരേഷും ചേർന്നൊരു മ്യൂസിക് ബാൻഡ് വളരെ നാളുകൾക്ക് മുൻപേ ആരംഭിച്ചിരുന്നു. അമൃതം ഗമയ എന്നാണ് ആ ബാന്റിനു പേര്. സഹോദരിമാർ ഇരുവരും കേരളത്തിനകത്തും പുറത്തും സംഗീത പരിപാടികൾ അവതരിപ്പിച്ച് സജീവമായിരുന്ന നാളുകളുണ്ട്. പിന്നീട് അഭിരാമി കൊച്ചിയിൽ സ്വന്തമായി ഒരു റെസ്റ്റോറന്റ് തുറന്നു. അച്ഛൻ സുരേഷിന്റെ ആശീർവാദത്തോടെയാണ് അഭിരാമിയുടെ 'കഫെ ഉട്ടോപ്യ' പ്രവർത്തനം കുറിച്ചത്. മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ കഫെ ഉട്ടോപ്യയിൽ സന്ദർശകരായി എത്തിയിട്ടുണ്ട്
advertisement
5/6
അമൃതയും ഗൗതം വിൻസെന്റും കൈകോർത്തപ്പോൾ ഉണ്ടായത് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആദ്യമായി മലയാള സിനിമയ്ക്ക് സമ്മാനിച്ച ഗാനത്തിന്റെ മറ്റൊരു വേർഷനാണ്. യോദ്ധ സിനിമയിലെ 'കുനുകുനെ ചെറു കുറുനിരകൾ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഗൗതം ഈണം പകരുകയും അമൃത പാടുകയും ചെയ്‌തു. മുൻപും നിരവധി മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് അമൃതാ സുരേഷ് കവർ വേർഷൻ ചെയ്തിരുന്നു. കിട്ടുന്ന സമയം കൊണ്ട് സുഹൃത്തുക്കളുടെ ഒപ്പം ജാം ചെയ്യുന്ന ചില ദൃശ്യങ്ങളും അമൃതയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്
advertisement
6/6
അമൃതയുടെ സുഹൃത്തും പി.എയുമായ കുക്കുവാണ് ഈ വീഡിയോ സംവിധാനം ചെയ്തിട്ടുള്ളത്. ഫോർട്ട് കൊച്ചിയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് അമൃത ഈ വീഡിയോ ഷൂട്ട് ചെയ്തിട്ടുള്ളത്. താനും സംഘവും ഈ ഗാനത്തിന്റെ ഊർജത്തിൽ നിറഞ്ഞാടി എന്ന് അമൃതാ സുരേഷ് വീഡിയോ ക്യാപ്‌ഷനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നവംബർ മാസത്തിൽ അമൃത സുരേഷ് വിദേശ പരിപാടിയിൽ സജീവമാകും. ദുബായിൽ ഷോ ചെയ്യുന്ന വിവരം അമൃത പുറത്തുവിട്ടിരുന്നു. അനുജത്തി അഭിരാമിക്കൊപ്പം ഒരിടവേളയ്ക്ക് ശേഷം അമൃതാ സുരേഷ് സ്റ്റേജ് ഷോയ്ക്കായി തയാറെടുത്തു വരികയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
മിടുക്കിയാണ്, ബോൾഡാണ്; അമൃത സുരേഷ് കേറി പോരട്ടെ; പുത്തൻ ചുവടുമായി ഗായിക
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories