Amrutha Suresh: കേക്കിൽ തനിക്കൊപ്പം പാടുന്നത് പ്രശസ്ത സംഗീത സംവിധായകനെന്ന് അമൃത സുരേഷ്; തെറ്റിദ്ധരിച്ചുവെന്ന് ആരാധകർ
- Published by:ASHLI
- news18-malayalam
Last Updated:
അമൃതയുടെ ജന്മദിനത്തിൽ അനിയത്തിയായ അഭിരാമി സുരേഷ് നൽകിയ സർപ്രൈസ് ബർത്ത്ഡേ കേക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്
advertisement
1/6

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. മലയാളത്തിലെ പ്രമുഖ ചാനലിലെ മ്യൂസിക്ക് ഷോ ആയ സ്റ്റാർ സിംഗർ വേദിയിലൂടെയാണ് അമൃത മലയാളികൾക്ക് പരിചിതയാകുന്നത്. പിന്നീടങ്ങോട്ട് അമൃതയെന്ന ഗായികയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും പ്രേക്ഷകർക്ക് അറിയാം.
advertisement
2/6
നിരവധി സിനിമകളിലും സംഗീത ആൽബങ്ങളിലും അമൃതയുടെ ശബ്ദം നിറഞ്ഞു കേട്ടു. സുനോ മെലഡീസ് എന്ന സംഗീത പരിപാടിയിലൂടെ റേഡിയോ സുനോ 91.7-ൽ പ്രസിദ്ധയായ വ്യക്തികളുടെ റേഡിയോ അവതാരകയായി. 2014-ൽ അവർ അമൃതം ഗമയ എന്ന പേരിൽ സ്വന്തമായി സംഗീത ബാൻഡ് സ്ഥാപിച്ചു.
advertisement
3/6
അതിൽ അമൃതയും അവരുടെ സഹോദരി അഭിരാമി സുരേഷും പ്രധാന ഗായകരാണ്. തന്റെ ജീവിതത്തിലെ എല്ലാം പരീക്ഷണങ്ങളേയും തരണം ചെയ്ത് ശക്തയായി മുന്നേറുന്ന അമൃത സുരേഷിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ ജന്മദിനത്തിൽ അനയത്തിയായ അഭിരാമി സുരേഷ് നൽകിയ സർപ്രൈസ് ഗിഫ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്.
advertisement
4/6
ഹാപ്പി ബർത്ത്ഡേ അമ്മു എന്ന് കുറിച്ചിട്ടുള്ള കേക്കിൽ ഒരു സ്ത്രീയും പുരുഷനും പാടുന്നതായി കാണാം. അതിൽ ഒന്ന് താനും മറ്റൊന്ന് പ്രശസ്ത സംഗീത സംവിധായകനായ എആർ റഹ്മാനാണെന്നും പറയുന്നു.
advertisement
5/6
ഈ കേക്കിന്റെ ഐഡിയ സഹോദരി അഭിരാമിയാണെന്നും പറയുന്നു. “AR RAHMAN” സർ ne ആണ് കേക്കിൽ ഉദ്ദേശിച്ചത് guys !! cake idea by my one and only Abhiii ...Happy Birthday to me ! എന്നാണ് അമൃത കുറിച്ചത്.
advertisement
6/6
ഇതിനു താഴെ രസകരമായ കമ്മന്റുകളാണ് എത്തുന്നത്. എആർ റഹമാൻ ആണെന്ന് പറഞ്ഞത് നന്നായി എന്നാണ് ഒരാൾ കമ്മന്റ് ചെയ്തിരിക്കുന്നത്. പറഞ്ഞത് നന്നായി. അല്ലെങ്കിൽ തെറ്റിദ്ധരിച്ചേനെ, എ ആർ റഹ്മാൻ കാണണ്ട, പറഞ്ഞതുകൊണ്ട് മനസ്സിലായി എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
Amrutha Suresh: കേക്കിൽ തനിക്കൊപ്പം പാടുന്നത് പ്രശസ്ത സംഗീത സംവിധായകനെന്ന് അമൃത സുരേഷ്; തെറ്റിദ്ധരിച്ചുവെന്ന് ആരാധകർ