അമൃതയുടെ കുടുംബത്തിൽ സംഗീത ലോകത്തു നിന്നും മറ്റൊരാൾ കൂടിയുണ്ട്; പരിചിതമല്ലാത്ത ആളെ പരിചയപ്പെടുത്തി ഗായിക
- Published by:user_57
- news18-malayalam
Last Updated:
സ്റ്റാർ സിംഗർ മുതൽ സ്വന്തം മ്യൂസിക് ബാൻഡും സിനിമാ സംഗീതവും വരെ എത്തിനിൽക്കുകയാണ് അമൃത സുരേഷ്
advertisement
1/8

ഗായിക അമൃതാ സുരേഷിന്റെ (Amrutha Suresh) കുടുംബത്തിൽ പൊതുവായി ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനം സംഗീതമാണ്. അത് കഴിഞ്ഞാൽ ഭക്ഷണവും. അമൃത പാട്ട് ലോകത്തിലൂടെയാണ് സംഗീത പ്രേമികളുടെ ഇടയിൽ പരിചിതയായി മാറിയത്. അനുജത്തി അഭിരാമിയുടെ തുടക്കം അഭിനയം ആയിരുന്നെങ്കിലും, പിന്നീട് അഭിരാമിയും പാട്ടിന്റെ വഴി തിരഞ്ഞെടുത്തു. എന്നാൽ, ആ വീട്ടിൽ സംഗീതവുമായി ബന്ധപ്പെട്ട് വേറെയും ആൾക്കാരുണ്ട്
advertisement
2/8
അച്ഛൻ പി.ആർ. സുരേഷിന്റെ ഉപകരണം പുല്ലാങ്കുഴലാണ്. അമ്മ ലൈലയും പാട്ടുപാടിയിരുന്നു എന്ന് പഴയ ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ അഞ്ചു പേരെയും കൊണ്ട് തീരുന്നതല്ല ആ സംഗീത സപര്യ (തുടർന്നു വായിക്കുക)
advertisement
3/8
ആദ്യ ചിത്രത്തിൽ കണ്ടത് അതാണ്. അമൃതയുടെ മകൾ അവന്തികയിലേക്ക് വരെ പകർന്നു കിട്ടിയ സംഗീതം ആരംഭിക്കാൻ കാരണക്കാരനായി മറ്റൊരാൾ കൂടിയുണ്ട്. അദ്ദേഹത്തിന് വേണ്ടി ഒരു ക്രിസ്തുമസ് ഗാനം പാടിയിരിക്കുകയാണ് അമൃത
advertisement
4/8
പി.ആർ. മുരളി എന്നാണ് അദ്ദേഹത്തിന്റെ പേര്. ആ പേര് കേട്ടാലറിയാം, അമൃതയുടെ അച്ഛന്റെ പേരുമായുള്ള സാമ്യം. അമൃതയുടെ വല്യച്ഛനാണദ്ദേഹം. ഗായികയുടെ സംഗീത ജീവിതവുമായി ഏറെ ബന്ധമുള്ള വ്യക്തിയാണദ്ദേഹം
advertisement
5/8
സ്റ്റാർ സിംഗർ മുതൽ സ്വന്തം മ്യൂസിക് ബാൻഡും സിനിമാ സംഗീതവും വരെ എത്തിനിൽക്കുകയാണ് അമൃത സുരേഷ്. കൗമാരക്കാലം മുതൽ സംഗീതത്തെ ചേർത്തുപിടിച്ച ജീവിതമാണ് അമൃതയുടേത്
advertisement
6/8
അമൃതംഗമയ എന്ന ബാന്ഡിന്റെതായി ഇവർ ഒരു യൂട്യൂബ് ചാനലും നടത്തിപ്പോരുന്നു. എ.ജി. വ്ലോഗ്സ് എന്ന ഈ വ്ലോഗിൽ ഇവർ രസകരമായ നിരവധി വിശേഷങ്ങൾ പങ്കിടാറുണ്ട്
advertisement
7/8
എന്നാൽ സംഗീതത്തിന് പുറത്ത് തന്റേതായ മറ്റൊരു ലോകം തീർക്കുകയാണ് അമൃതയുടെ അനുജത്തി അഭിരാമി സുരേഷ്. കൊച്ചിയിൽ അഭിരാമി ഒരു കഫെ ആരംഭിച്ചു കഴിഞ്ഞു
advertisement
8/8
കഫെ കൂടിയായതും അഭിരാമി വീട്ടിൽ ചില പൊടിക്കൈകൾ ഒക്കെ പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്തിടെ മിക്സി പൊട്ടിത്തെറിച്ച് അഭിരാമിക്ക് ഒരു കയ്യിലെ വിരലുകളിൽ മുഴുവൻ പരിക്ക് പറ്റിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അമൃതയുടെ കുടുംബത്തിൽ സംഗീത ലോകത്തു നിന്നും മറ്റൊരാൾ കൂടിയുണ്ട്; പരിചിതമല്ലാത്ത ആളെ പരിചയപ്പെടുത്തി ഗായിക