Antony Varghese | സെമിനാരിയിലെ ഫോണിന്റെ എക്സ്റ്റൻഷൻ പള്ളീലച്ചന്റെ അരികിൽ; പെപ്പെ വൈദികനാവാൻ പോയി തിരികെ വരാനുള്ള കാരണം
- Published by:meera_57
- news18-malayalam
Last Updated:
സെമിനാരിയിൽ ചേർന്ന് അച്ചൻ പട്ടത്തിന് പഠിക്കാൻ പോയ ആന്റണി വർഗീസ് പെപ്പെ തിരികെവരാനുണ്ടായ കാരണം
advertisement
1/6

'അങ്കമാലി ഡയറീസ്' (Angamaly Diaries) മുതൽ 'കൊണ്ടൽ' (Kondal movie) വരെ ആന്റണി വർഗീസ് പെപ്പെക്ക് (Antony Varghese Pepe) 12 സിനിമകളുടെ ദൂരം. എന്നിരുന്നാലും, ഇനിയും വിൻസെന്റ് പെപ്പെ എന്ന കഥാപത്രത്തിന്റെ പേരിലാണ് ആന്റണി അറിയപ്പെടുന്നത്. പെപ്പെ എന്ന നീണ്ട ചുരുളന്മുടിക്കാരന്റെ ഫാൻസ് സിനിമയിലും സോഷ്യൽ മീഡിയയിലും അത്രമാത്രമുണ്ടാകും. സ്വന്തം വീടിനെ മോശം സാമ്പത്തികാവസ്ഥയിൽ നിന്നും കരകയറ്റിയ ചരിത്രമുണ്ട് ആന്റണിക്ക്. ഇന്നത്തെ ആന്റണി വർഗീസ് പെപ്പെ ആവുന്നതിനും മുൻപ്, താങ്ങും തണലുമായി നിന്ന അനീഷ പൗലോസിനെ പറഞ്ഞ വാക്ക് പാലിച്ച് ആന്റണി ജീവിത സഖിയാക്കി. ഒരുകാലത്ത് സെമിനാരിയിൽ ചേർന്ന് അച്ചൻ പട്ടത്തിന് പഠിക്കാൻ പോയ പാരമ്പര്യവുമുണ്ട് ഈ നായകന്
advertisement
2/6
2017ൽ റിലീസ് ചെയ്ത അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം, 2020ൽ ഒഴികെ തുടച്ചയായ വർഷങ്ങളിൽ ആന്റണി വർഗീസ് ചിത്രങ്ങൾ മലയാള സിനിമയിൽ റിലീസ് ചെയ്തിട്ടുണ്ട്. 'കൊണ്ടൽ' ആയിരുന്നു ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പത്താം ക്‌ളാസ് കഴിഞ്ഞതും, വൈദികനാവാൻ ആഗ്രഹിച്ച ആന്റണി വർഗീസ് സെമിനാരിയിൽ ചേർന്ന കഥ അടുത്തകാലത്ത് ചർച്ചയായി മാറിയിരുന്നു. ആ വഴി പോയിരുന്നെങ്കിൽ, ഇന്ന് മലയാള സിനിമയിൽ ഒരു നായകനെ കാണാൻ കിട്ടില്ലായിരുന്നു മലയാളി പ്രേക്ഷകർക്ക് (തുടർന്ന് വായിക്കുക)
advertisement
3/6
അങ്കമാലി ഡയറീസിൽ നായകനും നായികയുമായവരും, അങ്കമാലിക്കാർ തന്നെയെന്ന വിശേഷം കൂടിയുണ്ട്. ഒരു കാലത്ത് വീട്ടിലെ സാമ്പത്തിക സ്ഥിതിയും ചുറ്റും താമസിച്ചിരുന്നവരുടെ സാമ്പത്തികവും തമ്മിലെ വ്യത്യാസം തങ്ങളെയും കുടുംബത്തെയും മാറ്റിനിർത്തുന്ന നിലയിൽ എത്തിയിരുന്നു എന്ന് ആന്റണി ഓർക്കുന്നു. പക്ഷേ ആ കുടുംബത്തിലെ മകനായ ആന്റണി വർഗീസ്, 'പെപ്പെ' ആയി മാറിയതും, വീട്ടിൽ നിന്നും അകലെയുള്ള കുടുംബങ്ങൾ പോലും വിവാഹം ക്ഷണിക്കാൻ തങ്ങളുടെ വീട്ടിൽ എത്തിയിരുന്നു എന്ന് ആന്റണി
advertisement
4/6
സെമിനാരിയിൽ ചേർന്നാൽ അവിടെ നിന്നും പുറത്തിറങ്ങുക എളുപ്പമല്ല. ചട്ടപ്രകാരം പഠനം ഉപേക്ഷിക്കണമെങ്കിൽ, അതിന്റേതായ രീതികളുണ്ട്. കുറച്ചു നാൾ പഠനം തുടർന്നതും, തനിക്ക് വൈദിക ജീവിതത്തോടുള്ള സമീപനം എന്തെന്ന് ആന്റണി വർഗീസ് പെപ്പെ മനസിലാക്കി. ഒരു ദിവസം സെമിനാരിയിലെ ഫോണിൽ നിന്നും ആന്റണി അമ്മയെ വിളിച്ചു. 'എനിക്ക് ഇവിടെ പറ്റണില്ല അമ്മാ' എന്ന് പറഞ്ഞതും, കാരണം എന്തെന്നന്വേഷിച്ച് അമ്മ
advertisement
5/6
പെപ്പെ ആഗ്രഹിച്ച സ്വാതന്ത്ര്യം സെമിനാരിയിൽ ഇല്ലായിരുന്നു. അതായിരുന്നു വിഷയം. ആ സെമിനാരിയിൽ വൈദിക വിദ്യാർത്ഥികൾക്ക് വീട്ടിലേക്ക് വിളിക്കാൻ ഒരു ഫോൺ ഉണ്ടായിരുന്നു. അതേ ഫോണിന്റെ എക്സ്റ്റൻഷൻ അവിടുത്തെ ഫാദറിന്റെ അടുത്തും ഉണ്ടായിരുന്നു എന്ന് പെപ്പെ. അത് അദ്ദേഹം കേട്ടിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും നടന് വ്യക്തതയില്ല. എന്നാലും അവർ ഒരുപക്ഷേ തന്റെ മനസ്സറിഞ്ഞിരിക്കും എന്നും ആന്റണി
advertisement
6/6
എന്നാൽ, വൈദിക പഠനം ഉപേക്ഷിക്കണമെങ്കിൽ, ചിന്തിക്കാൻ വേണ്ടി മാത്രം ഒരാഴ്ച നൽകും. പെപ്പെയുടെ കാര്യത്തിലും പള്ളിയിൽ നിന്നും ആ കാലയളവ് അനുവദിച്ചു. എന്നാൽ, പ്രശ്നക്കാരൻ അല്ലാത്ത പെപ്പെ തന്റെ തീരുമാനം അറിയിച്ചതും തന്റെമേൽ പ്രതീക്ഷ ഏറെയായിരുന്നു എന്നായിരുന്നത്രേ മുതിർന്ന വൈദികന്റെ പ്രതികരണം. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പെപ്പെയുടെ ഈ വെളിപ്പെടുത്തൽ. അടുത്തതായി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന 'ദാവീദ്' എന്ന ചിത്രത്തിലാണ് ആന്റണി വർഗീസ് നായകവേഷം ചെയ്യുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Antony Varghese | സെമിനാരിയിലെ ഫോണിന്റെ എക്സ്റ്റൻഷൻ പള്ളീലച്ചന്റെ അരികിൽ; പെപ്പെ വൈദികനാവാൻ പോയി തിരികെ വരാനുള്ള കാരണം