Virat and Anushka | മകനോ മകളോ? രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷവാർത്തയുമായി അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും
- Published by:meera_57
- news18-malayalam
Last Updated:
ഫെബ്രുവരി 15ന് കുഞ്ഞ് പിറന്നു എന്നാണ് പോസ്റ്റിൽ നൽകിയിട്ടുള്ള വിവരം. വമികയാണ് ദമ്പതികളുടെ മൂത്ത മകൾ
advertisement
1/7

ഏറെ നാളത്തെ ഊഹാപോഹങ്ങൾക്ക് വിശ്രമം. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും (Virat Kohli) നടിയായ ഭാര്യ അനുഷ്ക ശർമയും (Anushka Sharma) രണ്ടാമതും അച്ഛനും അമ്മയുമായി. കഴിഞ്ഞയാഴ്ച വ്യവസായിയായ ഹർഷ് ഗോയങ്ക ഇക്കാര്യത്തെപ്പറ്റി സൂചന നൽകിയിരുന്നു. കുഞ്ഞ് പിറക്കുക വിദേശത്തായിരിക്കും എന്ന് ഗോയങ്ക സൂചന നൽകിയിരുന്നു. ഉണ്ണി പിറന്ന വിവരം അനുഷ്കയും വിരാടും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു
advertisement
2/7
ഫെബ്രുവരി 15ന് കുഞ്ഞ് പിറന്നു എന്നാണ് പോസ്റ്റിൽ നൽകിയിട്ടുള്ള വിവരം. വമികയാണ് ദമ്പതികളുടെ മൂത്ത മകൾ. സന്തോഷം നിറഞ്ഞ ഈ അവസരത്തിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്ന് വിരാടും അനുഷ്‌കയും സന്ദേശത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
2017ലായിരുന്നു വിരാട് കോഹ്ലി അനുഷ്ക ശർമ്മ വിവാഹം. ഇംഗ്ലണ്ടിനെതിരായുള്ള ടെസ്റ്റ് പരമ്പരയിൽ നിന്നും വിരാട് വിട്ടുനിന്നത് വലിയ വാർത്തയായി. ഈ അവധി അനുഷ്കയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് എന്ന നിലയിലാണ് അന്ന് മുതലേ റിപോർട്ടുകൾ പ്രചരിച്ചത്
advertisement
4/7
ശക്തമായ കാരണമില്ലാതെ ലീവ് ചോദിക്കുന്ന വ്യക്തിയല്ല കോഹ്ലി എന്നായിരുന്നു ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ നൽകിയ വിശദീകരണം. 15 വർഷത്തെ കരിയറിൽ ആദ്യമായാണ് വിരാട് കോഹ്ലി ഇത്തരത്തിൽ അവധി ചോദിച്ചതെന്നും അദ്ദേഹം വിശദമാക്കി
advertisement
5/7
2023 സെപ്റ്റംബർ മാസം മുതൽ അനുഷ്ക ശർമ്മ ഗർഭിണിയാണ് എന്ന തരത്തിൽ റിപോർട്ടുകൾ പ്രചരിക്കാൻ ആരംഭിച്ചിരുന്നു. ഒന്നിനും യാതൊരുവിധ സ്ഥിരീകരണവും ലഭിച്ചിരുന്നില്ല. പൊതുപരിപാടികളിൽ നിന്നും അനുഷ്ക കഴിവതും വിട്ടു നിന്നു
advertisement
6/7
മൂത്തയാൾ മകളെങ്കിൽ, ഇളയ കുഞ്ഞ് മകനാണ്. അകായ് (Akaay) എന്നാണ് കുഞ്ഞിന്റെ പേര്. ഇത് ടർക്കിഷ് നാമമാണ് എന്നാണ് ലഭ്യമായ വിവരം
advertisement
7/7
മൂത്ത കുഞ്ഞിനേയും ഏറെ നാൾ ക്യാമറാ കണ്ണുകളിൽ നിന്നും ദമ്പതികൾ മറച്ചു പിടിച്ചിരുന്നു. മകന്റെ കാര്യത്തിലും അത് പാലിക്കപ്പെടും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരങ്ങളിൽ നിന്നുമുള്ള സൂചനകൾ. പാപ്പരാസികളോടും വിരാടും അനുഷ്കയും പ്രത്യേകം അഭ്യർത്ഥന നടത്തിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Virat and Anushka | മകനോ മകളോ? രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷവാർത്തയുമായി അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും