Virat Kohli Birthday | 'ജീവിതത്തിലെ എല്ലാ വേഷങ്ങളിലും അസാധാരണ വ്യക്തിത്വം' പ്രിയതമന്‍റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അനുഷ്ക ശർമ്മ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന കോഹ്ലി സെഞ്ച്വറികളുടെയും റൺസിന്‍റെയും കാര്യത്തിൽ പുതിയ റെക്കോർഡുകൾ സ്ഥാപിച്ച് മുന്നേറുകയാണ്
advertisement
1/5

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോഹ്ലി. ആരാധകർ GOAT എന്ന് വിശേഷിപ്പിക്കുന്ന വിരാട് കോഹ്ലിയുടെ 35-ാം ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ ക്രിക്കറ്റിലെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ സ്ഥാപിച്ച റെക്കോർഡുകളുടെ പിന്നാലെയാണ് കോഹ്ലിയുടെ പ്രയാണവും.
advertisement
2/5
ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന കോഹ്ലി സെഞ്ച്വറികളുടെയും റൺസിന്‍റെയും കാര്യത്തിൽ പുതിയ റെക്കോർഡുകൾ സ്ഥാപിച്ച് മുന്നേറുകയാണ്. പ്രത്യേകിച്ചും രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ മികച്ച റെക്കോർഡാണ് താരത്തിന് ഉള്ളത്.
advertisement
3/5
ഡൽഹിയിൽ ജനിച്ച മുൻ ഇന്ത്യൻ നായകൻ കൂടിയായ കോഹ്ലിക്ക് ഹൃദയസ്പർശിയായ ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക്ക ശർമ്മ.
advertisement
4/5
"അദ്ദേഹം തന്റെ ജീവിതത്തിലെ എല്ലാ റോളുകളിലും അക്ഷരാർത്ഥത്തിൽ അസാധാരണ വ്യക്തിത്വമാണ്! അദ്ദേഹത്തിന്‍റെ മഹത്തരമായ തൊപ്പിയിലേക്ക് കൂടുതൽ തൂവലുകൾ ചേർക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു, ഈ ജീവിതത്തിലൂടെയും അതിനപ്പുറവും അനന്തമായി ഞാൻ നിന്നെ സ്നേഹിക്കുന്നു. @virat.kohli," അനുഷ്ക്ക ശർമ്മ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് അടിക്കുറിപ്പ് നൽകി.
advertisement
5/5
ഈ ലോകകപ്പിലും തകർപ്പൻ ഫോമിലാണ് വിരാട് കോഹ്ലി. ഇതുവരെ ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളും നേടിക്കഴിഞ്ഞു. ഓസ്ട്രേലിയ, അഫ്ഗാനിസ്താൻ, ബംഗ്ലദേശ്, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവർക്കെതിരെ മികച്ച ബാറ്റിങ്ങാണ് കോഹ്ലി പുറത്തെടുത്തത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Virat Kohli Birthday | 'ജീവിതത്തിലെ എല്ലാ വേഷങ്ങളിലും അസാധാരണ വ്യക്തിത്വം' പ്രിയതമന്‍റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അനുഷ്ക ശർമ്മ