TRENDING:

Anushka Sharma | യാത്രകളിൽ ഇല്ല; അനുഷ്ക ശർമ്മ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു എന്ന് റിപോർട്ടുകൾ

Last Updated:
രണ്ടു വയസുള്ള മകൾ വമികയ്ക്ക് കൂട്ടായി വിരാടിനും അനുഷ്കയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറക്കാൻ പോകുന്നുവോ?
advertisement
1/7
Anushka Sharma | യാത്രകളിൽ ഇല്ല; അനുഷ്ക ശർമ്മ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു എന്ന് റിപോർട്ടുകൾ
രണ്ടു വയസുകാരി മകൾ വമികയ്ക്ക് പിന്നാലെ രണ്ടാമത്തെ കുഞ്ഞിന്റെ മാതാപിതാക്കളാകാൻ അനുഷ്ക ശർമ്മയും (Anushka Sharma) വിരാട് കോഹ്ലിയും (Virat Kohli) ഒരുങ്ങുന്നുവെന്നു റിപ്പോർട്ട്. ഒരുമാസം മുൻപ് ഒരു റെഡിറ് പോസ്റ്റിലാണ് ആദ്യമായി അനുഷ്ക ഗർഭിണിയാണ് എന്ന തരത്തിൽ വാർത്ത പുറത്തായത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് കാര്യങ്ങൾ അങ്ങനെ തന്നെ എന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു
advertisement
2/7
ഇത് ഊഹാപോഹം മാത്രമാകില്ല എന്നാണ് റിപ്പോർട്ടിലെ പരാമർശം. ഗർഭകാലത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് അനുഷ്ക കടന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ച വേളയിലേതു പോലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വഴി ഇക്കാര്യം താരങ്ങൾ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട് (തുടർന്ന് വായിക്കുക)
advertisement
3/7
നടി കുറേക്കാലമായി പൊതുപരിപാടികളിൽ നിന്നും മനഃപൂർവം മാറി നിൽക്കുകയാണ് എന്നതും സംശയം വർധിപ്പിക്കുന്നു. വിരാടിന്റെ ക്രിക്കറ്റ് യാത്രകളിൽ അനുഷ്ക ഒപ്പം കൂടാത്തതിന്റെ കാരണവും ഇതാണെന്ന് പറയപ്പെടുന്നു
advertisement
4/7
മുംബൈയിലെ ഒരു മറ്റേർണിറ്റി ക്ലിനിക്കിൽ അനുഷ്‌കയെ കണ്ടതായി മറ്റൊരു റിപോർട്ടുണ്ട്. പാപ്പരാസികൾ അനുഷ്കയുടെ ഈ ചിത്രങ്ങൾ പകർത്തി എങ്കിലും, അത് പ്രസിദ്ധീകരിച്ചില്ല. അനുഷയുടെ അഭ്യർത്ഥന പ്രകാരമാണത്രേ. ഉടനെ പ്രഖ്യാപിക്കും എന്ന് ദമ്പതികൾ പറഞ്ഞു എന്നും വിവരമുണ്ട്
advertisement
5/7
പാപ്പരാസികൾ എടുത്ത ചിത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന് കാരണം ഇതാണെന്ന് പറയപ്പെടുന്നു. റെഡ്‌ഡിറ്റിൽ കുറേ നാളുകളായി അനുഷ്കയുടെ ഗർഭവാർത്തയുണ്ട്. ഓഗസ്റ്റ് മാസം മുതൽ ഇത് പ്രചാരണത്തിലുണ്ട്
advertisement
6/7
പുതിയ സ്പോർട്സ് ബ്രാൻഡിന്റെ പരസ്യത്തിലെ അനുഷ്കയുടെ ചിത്രത്തിൽ പക്ഷെ വയർ തീരെ മെലിഞ്ഞ പോലെയാണ്. എന്നാൽ മുകളിലേക്ക് കയറിക്കിടക്കുന്ന തരത്തിലെ ഷോർട്ട്സ് ധരിച്ചത് മൂലമാണ് എന്ന് ഒരു വാദമുണ്ട്
advertisement
7/7
'ചക്ക്ദാ എക്സ്പ്രസ്' എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ വേഷം ചെയ്തത് അനുഷ്‍കയാണ്. ഈ പടത്തിന്റെ റിലീസ് കാത്തിരിപ്പിൽ കൂടിയാണ് അനുഷ്ക
മലയാളം വാർത്തകൾ/Photogallery/Buzz/
Anushka Sharma | യാത്രകളിൽ ഇല്ല; അനുഷ്ക ശർമ്മ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു എന്ന് റിപോർട്ടുകൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories