കുട്ടികളുടെ സ്വകാര്യതയെ മാനിച്ചതിന് മാധ്യമപ്രവർത്തകർക്ക് നന്ദി പറഞ്ഞ് വിരാട് കോഹ്‍ലിയും അനുഷ്കയും; കൂടെ സ്നേഹ സമ്മാനവും
- Published by:Sarika KP
- news18-malayalam
Last Updated:
സ്നേഹത്തോടെ അനുഷ്കയും വിരാടും എന്നായിരുന്നു സമ്മനത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നത്
advertisement
1/6

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും (Virat Kohli) നടിയായ ഭാര്യ അനുഷ്ക ശർമയും (Anushka Sharma) ഇരുവർക്കും രണ്ട് മക്കളാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും തന്റെ മക്കളെ സോഷ്യൽ മീഡിയയിൽ നിന്നും പാപ്പരാസികളിൽ നിന്നും അകറ്റി നിർത്തിയിരുന്നു.
advertisement
2/6
ഇപ്പോഴിതാ തങ്ങളുടെ അഭ്യർഥന മാനിച്ച് കുഞ്ഞുങ്ങളുടെ സ്വകാര്യ സംരക്ഷിച്ച പാപ്പരാസികൾക്ക് സ്നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് താരദമ്പതികൾ. സമ്മാനത്തിനൊപ്പം നന്ദിയും അറിയിച്ചിട്ടുണ്ട്.
advertisement
3/6
'ഞങ്ങളുടെ കുട്ടികളുടെ സ്വകാര്യതയെ മാനിച്ചതിനും എപ്പോഴും സഹകരിച്ചതിനും നന്ദി, സ്നേഹത്തോടെ അനുഷ്കയും വിരാടും' എന്നായിരുന്നു സമ്മനത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ.
advertisement
4/6
ഒരു പൗച്ച്, സ്മാർട്ട് വാച്ച് തുടങ്ങിയവായിരുന്നു ഗിഫ്റ്റ് ഹാമ്പറിൽ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇരുവരെയും അഭിനന്ദിച്ച് പ്രേക്ഷകരും എത്തിയിട്ടുണ്ട്.
advertisement
5/6
2021 ജനുവരി 11നാണ് വിരാട്- അനുഷ്ക ദമ്പതികൾക്ക് മകൾ വാമിക ജനിക്കുന്നത്. മകളുടെ ജനനത്തിന് പിന്നാലെയാണ് കുഞ്ഞിന്റെ സ്വകാര്യതയെ മാനിച്ച് ചിത്രങ്ങളും വിഡിയോയും പുറത്തു വിടരുതെന്ന് താരങ്ങൾ മാധ്യമങ്ങളോട് അഭ്യർഥിച്ചത്.
advertisement
6/6
പിന്നാലെ 2024 ഫെബ്രുവരി 15 മകൻ അക്കി ജനിച്ചപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ ഇതേ അഭ്യർഥന നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ വിരാടും അനുഷ്കയും ഇതുവരെ കുഞ്ഞുങ്ങളുടെ മുഖം പങ്കുവെച്ചിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Buzz/
കുട്ടികളുടെ സ്വകാര്യതയെ മാനിച്ചതിന് മാധ്യമപ്രവർത്തകർക്ക് നന്ദി പറഞ്ഞ് വിരാട് കോഹ്‍ലിയും അനുഷ്കയും; കൂടെ സ്നേഹ സമ്മാനവും