നാട്ടിലെ ഉത്സവപറമ്പിൽ നിലത്തിരുന്ന് നാടകം കണ്ട് അനുശ്രീ ; ചിത്രങ്ങൾ വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
താരജാഡകളില്ലാതെ തനി കമുകുംചേരിക്കാരിയായി അനുശ്രീ
advertisement
1/7

മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ (Anusree).ഡയമണ്ട് നെക്‌ളേസ് (Diamond Necklace) എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ സഥാനം പിടിക്കാൻ താരത്തിനു സാധിച്ചു.
advertisement
2/7
എന്നും താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവ കാഴ്ചകൾ കാണുന്ന ചിത്രമാണ് വൈറലായി മാറിയത്.
advertisement
3/7
കമുകുംചേരി ഉത്സവത്തിൽ പങ്കെടുത്ത താരം നിലത്തിരുന്ന് ഉത്സവക്കാഴ്ചകൾ കാണുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
advertisement
4/7
നാട്ടുകാർക്കൊപ്പം നിലത്തിരുന്ന് നാടകം ആസ്വദിക്കുകയാണ് താരം. സുരേഷ് കുന്നകോട് പകർത്തിയ ചിത്രങ്ങളാണിത്.
advertisement
5/7
നാട്ടിലെത്തിയാൽ തന്റെ താരപരിവേഷം പൂർണമായും അഴിച്ചുവക്കുന്ന താരം ഉത്സവങ്ങളിലും ക്ഷേത്ര പരിപാടികളിലും നിറസാന്നിധ്യമാണ്. ഇത്തരത്തിൽ പരിപാടികളിൽ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്.
advertisement
6/7
ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കെല്ലാം താരം സജീവമാണ്.
advertisement
7/7
കള്ളനും ഭഗവതിയുമാണ് താരത്തിന്റെ ഒടുവിലിറങ്ങിയ ചിത്രം. ബിജു മേനോൻ–ആസിഫ് അലി ചിത്രം ‘തലവൻ’ ആണ് നടിയുടെ പുതിയ റിലീസ്.
മലയാളം വാർത്തകൾ/Photogallery/Buzz/
നാട്ടിലെ ഉത്സവപറമ്പിൽ നിലത്തിരുന്ന് നാടകം കണ്ട് അനുശ്രീ ; ചിത്രങ്ങൾ വൈറൽ