A R Rahman 'എല്ലാം ഉടൻ ഡിലീറ്റ് ചെയ്യണം'; അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി എ.ആർ. റഹ്മാൻ
- Published by:ASHLI
- news18-malayalam
Last Updated:
ഒരു മണിക്കൂർ അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ അപകീർത്തികരമായ എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നാണ് മുന്നറിയിപ്പ്
advertisement
1/5

തന്റെ വിവാഹമോചന വാർത്തയുമായി ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ(A R Rahman). വിദ്വേഷം പരത്തുന്ന വിധത്തിൽ ഉള്ളടക്കമുള്ള എല്ലാം തന്നെ ഉടൻ നീക്കം ചെയ്യണമെന്നാണ് എ ആർ റഹ്മാന്റെ മുന്നറിയിപ്പ്. വക്കീൽ നോട്ടീസിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
advertisement
2/5
റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഭാര്യ സൈറാബാനു(Saira banu)വുമൊത്ത് സംയുക്ത പ്രസ്താവനയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഒരു മണിക്കൂർ അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ തന്റെ പ്രശസ്തിയെയും കുടുംബത്തേയും ബാധിക്കുന്ന തരത്തിലുള്ള എല്ലാ പോസ്റ്റുകളും നീക്കം ചെയ്യണമെന്നാണ് റഹ്മാന്റെ മുന്നറിയിപ്പ്.
advertisement
3/5
കുറഞ്ഞ സമയത്തെ പബ്ലിസിറ്റിക്കായി തന്റെ കക്ഷിയെ അപകീർത്തിപ്പെടുത്തുവാൻ അപവാദങ്ങൾ പ്രചരിപ്പികുകയാണെന്നും പ്രസ്തുത സമയത്തിനുള്ളി ഇവ നീക്കം ചെയ്തില്ലായെങ്കിൽ 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
advertisement
4/5
രണ്ട് ദിവസം മുൻപാണ് എ. ആർ റഹ്മാനും(A R Rahman) സൈറാബാനു(Saira banu)വും 29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. ലോകത്താകമാനമുള്ള ആരാധകരിൽ വലിയ ഞെട്ടലാണ് ഈ വിവാഹമോചന വാർത്തയുണ്ടാക്കിയത്. ഇതിനു പിന്നാലെ വിവിധതരത്തിലുള്ള കഥകളും അപവാദപ്രചാരണങ്ങളും എത്തി.
advertisement
5/5
അതിൽ പ്രധാനമായത് റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേ(Mohini Dey)യും വിവാഹമോചനം പ്രഖ്യാപിച്ചതാണ്. റഹ്മാനും മോഹിനിഡേയും തമ്മിലുള്ള ബന്ധത്തെ മോശമാക്കും വിധത്തിൽ അനാവശ്യമായ കഥകൾ പ്രചരിപ്പിക്കാൻ ആരംഭിച്ചു. എന്നാൽ മോഹിനിയും റഹ്മാന്റെ മക്കളുമെല്ലാം ഈ അഭ്യൂഹങ്ങളെ വിമർശിക്കുകയും തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമനടപടിയുമായി എത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
A R Rahman 'എല്ലാം ഉടൻ ഡിലീറ്റ് ചെയ്യണം'; അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി എ.ആർ. റഹ്മാൻ