TRENDING:

ഞാനിപ്പോൾ സിം​ഗിളാണ്! മലൈക അറോറയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി അർജുൻ കപൂർ

Last Updated:
2018-ലാണ് അർജുൻ കപൂറും മലൈക അറോറയും തമ്മിൽ പ്രണയം തുടങ്ങിയത്
advertisement
1/5
ഞാനിപ്പോൾ സിം​ഗിളാണ്! മലൈക അറോറയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി അർജുൻ കപൂർ
ബോളിവുഡിൽ ഏറ്റവും അധികം ചർച്ചയായ പ്രണയിതാക്കളാണ് മലൈക അറോറയും അർജുൻ കപൂറും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് ഏറെ ചർച്ചയാകാനുള്ള കാരണവും. അർജുനെക്കാളും 11 വയസ് പ്രായകൂടുതലുണ്ട് അറോറയ്ക്ക്. എന്നാൽ, ഏറെ വർഷത്തെ പ്രണയത്തിന് ശേഷം ഇരവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
advertisement
2/5
എന്നാൽ, ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകളിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ, പ്രണയബന്ധത്തിൽ മൗനം വെടിഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് അർജുൻ കപൂർ. താനിപ്പോൾ, സിം​ഗിൾ ആണെന്നാണ് അർജുൻ കപൂർ നവ മാദ്ധ്യമങ്ങളോടും ആരാധകരോടും പറഞ്ഞത്. (തുടർന്ന് വായിക്കുക)
advertisement
3/5
മുംബൈ ശിവാജി പാര്‍ക്കില്‍ രാജ് താക്കറെ ആഥിതേയത്വം വഹിച്ച ചടങ്ങില്‍ പങ്കെടുക്കവേയാണ് അർജുൻ ആരാധകരോട് സംസാരിച്ചത്. അർജുൻ കപൂറിന്റെ പുതിയ ചിത്രമായ സിം​ഗം എ​ഗെയ്ൻ എന്ന ചിത്രത്തിന്റെ ടീമും അർജുനൊപ്പം ഉണ്ടായിരുന്നു. ഇതിനിടയിൽ ആരാധകർ മലൈകയുടെ പേര് ആവർത്തിച്ച് വിളിച്ചതിനാലാണ് അർജുൻ പ്രതികരിച്ചത്.
advertisement
4/5
'റിലാക്സ് ആയിരിക്കൂ... ഞാനിപ്പോൾ സിം​ഗിളാണ്'- അർജുൻ പറഞ്ഞു. ബ്രേക്കപ്പായെന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടയിലാണ് അർജുന്റെ പ്രതികരണം. നിമിഷനേരങ്ങൾ‌ക്കുള്ളിലാണ് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
advertisement
5/5
2018-ലാണ് അർജുൻ കപൂറും മലൈക അറോറയും തമ്മിൽ പ്രണയം ആരംഭിച്ചത്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്.1998-ല്‍ വിവാഹിതരായ മലൈകയും അര്‍ബാസും 19 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2017-ലാണ് വിവാഹമോചനം നേടിയത്. ഇതിന് പിന്നാലെയാണ് മലൈക അർജുനുമായി പ്രണയത്തിലായത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഞാനിപ്പോൾ സിം​ഗിളാണ്! മലൈക അറോറയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി അർജുൻ കപൂർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories