Malaika Arora | ഇല്ലാ ഇല്ല പിരിഞ്ഞിട്ടില്ല; മലൈകയുടെ 50-ാം ജന്മദിനത്തിന് അർജുൻ കപൂറിന് പറയാനുണ്ട് ചിലത്
- Published by:user_57
- news18-malayalam
Last Updated:
പിരിഞ്ഞു എന്ന് വാർത്തകൾ വരുന്നതിനിടെ മലൈകയെ ചേർത്തു പിടിച്ച് അർജുൻ കപൂറിന്റെ ജന്മദിന പോസ്റ്റ്
advertisement
1/6

നാല് വർഷങ്ങൾ പ്രണയിച്ച ശേഷം നടി മലൈക അറോറയും (Malaika Arora) കാമുകൻ അർജുൻ കപൂറും (Arjun Kapoor) വേർപിരിയുന്നുവെന്ന വാർത്ത കുറച്ചുനാളുകൾക്ക് മുൻപ് കോളിളക്കം സൃഷ്‌ടിച്ചു കൊണ്ടാണ് പുറത്തുവന്നത്. അതെല്ലാം കാറ്റിൽപ്പറത്തി മലൈകയുടെ 50-ാം ജന്മദിനത്തിന് അർജുൻ കപൂർ പോസ്റ്റ് ചെയ്ത ചിത്രത്തിലെ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്
advertisement
2/6
രണ്ടുപേരും നൃത്തം ചെയ്യുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ഒരു കൈകൊണ്ടു മലൈകയെ ചുറ്റിപ്പിടിച്ച അർജുൻ കപൂറിനെ കാണാം. നാണത്തോടെ പുഞ്ചിരിക്കുന്ന മലൈകയാണ് ചിത്രത്തിൽ. ഒരു വൈറ്റ് ലെഹങ്കയാണ് മലൈകയുടെ വേഷം (തുടർന്ന് വായിക്കുക)
advertisement
3/6
'ഹാപ്പി ബർത്ത്ഡേ ബേബി. ഈ ചിത്രമാണ് നമ്മൾ. നീ എനിക്ക് പുഞ്ചിരിയും, സന്തോഷവും വെളിച്ചവും നൽകുന്നു. ഏത് പ്രതിസന്ധിയിലും, നിനക്ക് തുണയായി ഞാനുണ്ടാകും,' അർജുൻ കുറിച്ചു. 'ലവ് യു' എന്നാണ് മലൈകയുടെ പ്രതികരണം
advertisement
4/6
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ കുശ കപിലയുമായി അർജുൻ കപൂർ അടുപ്പത്തിലായി എന്ന് റിപ്പോർട്ട് വന്നിരുന്നു. കുശ അടുത്തിടെ ഭർത്താവുമായി വിവാഹമോചനം നേടിയിരുന്നു. അർജുനുമായി പ്രണയത്തിലായി എന്ന കാര്യം കുശ ഇൻസ്റ്റഗ്രാമിൽ നിഷേധിച്ചിരുന്നു
advertisement
5/6
മാറ്റം, പിന്തുണ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് മലൈകയുടെ പേജിൽ വന്ന ചില പോസ്റ്റുകൾ സംശയത്തിന് വേഗം കൂട്ടി. 2019ൽ അർജുനിന്റെ പിറന്നാൾ പോസ്റ്റ് മലൈക പോസ്റ്റ് ഇട്ടതോടെയാണ് ബന്ധം പരസ്യമായത്
advertisement
6/6
ഇവരുടെ പ്രായവ്യത്യാസം തന്നെയാണ് വിമർശകരുടെ ആയുധം. 19 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം നടൻ അർബാസ് ഖാനുമായി മലൈക ബന്ധം വേർപെടുത്തിയ ശേഷമാണ് അർജുനുമായി അടുത്തത്. അർഹാൻ ഖാൻ മലൈകയുടെ ഏകമകനാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Malaika Arora | ഇല്ലാ ഇല്ല പിരിഞ്ഞിട്ടില്ല; മലൈകയുടെ 50-ാം ജന്മദിനത്തിന് അർജുൻ കപൂറിന് പറയാനുണ്ട് ചിലത്