TRENDING:

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ 'സാ​ഗരാദരം 2018' ഏറ്റുവാങ്ങി ജൂഡും ടീമും

Last Updated:
മഹാപ്രളയം നേരിടാൻ ഒറ്റക്കെട്ടായി നിന്ന മത്സത്തൊഴിലാളികളിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്ന് സംവിധായകൻ ജൂഡ് ആന്റണി പറഞ്ഞു.
advertisement
1/6
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ 'സാ​ഗരാദരം 2018' ഏറ്റുവാങ്ങി ജൂഡും ടീമും
കേരള ജനത ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച 2018ലെ മഹാപ്രളയം പ്രമേയമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് സിനിമാ പ്രേമികള്‍ നൽകിയത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരന്ന ഒരു കൂട്ടം മികച്ച പ്രതിഭകളുടെ ഏറ്റവും മികച്ച പ്രകടനം കൊണ്ടുതന്നെയാണ് സിനിമ ശ്രദ്ധിക്കപ്പെടുന്നതെന്നാണ് പൊതുവെയുള്ള പ്രേക്ഷക പ്രതികരണം.
advertisement
2/6
ഈ അവസരത്തിൽ 2018 ടീമിന് സ്നേഹാദരം ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം മത്സത്തൊഴിലാളികൾ. ആർത്തുങ്കലിലെ മത്സത്തൊഴിലാളി സമൂഹമാണ് അണിയറ പ്രവർത്തകർക്ക് സാ​ഗരാദരം 2018 എന്ന പേരിൽ ആദരമർപ്പിച്ചത്.
advertisement
3/6
തുഴയുടെ മോഡലിലുള്ള ട്രോഫിയും ഇവർക്ക് അധികാരികൾ കൈമാറി. മഹാപ്രളയം നേരിടാൻ ഒറ്റക്കെട്ടായി നിന്ന മത്സത്തൊഴിലാളികളിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്ന് സംവിധായകൻ ജൂഡ് ആന്റണി കുറിച്ചു.
advertisement
4/6
മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതും 2018ലെ പ്രളയത്തിന് കാരണമായി എന്ന് സിനിമ പറഞ്ഞുവെക്കുന്നു. അതിനപ്പുറമുള്ള ആരോപണങ്ങളിലെക്ക് കടക്കാതെ മലയാളികളുടെ അതീജീവനവും ഒത്തൊരുമയും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ സിനിമയില്‍ കേരളത്തിലെ റിയല്‍ ഹീറോസ് മത്സ്യത്തൊഴിലാളികളാണെന്ന് പ്രഖ്യാപിക്കുകയാണ് അണിയറക്കാര്‍.
advertisement
5/6
കഴിഞ്ഞ ദിവസമാണ് 2018, 200 കോടി ക്ലബ്ബിൽ ഇടം നേടിയ വിവരം നിർമാതാവായ വേണു കുന്നപ്പിള്ളി അറിയിച്ചത്. ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
advertisement
6/6
ചിത്രത്തിൽ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേൻ, സിദ്ദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ 'സാ​ഗരാദരം 2018' ഏറ്റുവാങ്ങി ജൂഡും ടീമും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories