ആ നടന്റെ ഫോൺ നോക്കിയാൽ 'വിനീത് ശ്രീനിവാസൻ സ്വിച്ച് ഓഫ്' എന്ന് നമ്പർ സേവ് ചെയ്തത് കാണാം
- Published by:meera_57
- news18-malayalam
Last Updated:
ഒരു നടന്റെ ഫോണിൽ ഇപ്പോഴും വിനീതിന്റെ പേര് 'വിനീത് ശ്രീനിവാസൻ സ്വിച്ച് ഓഫ്' എന്നാണ് സേവ് ചെയ്തിട്ടുള്ളത്
advertisement
1/6

മലയാള സിനിമ സൗഹൃദങ്ങളുടെ ഇടം കൂടിയാണ്. ഒന്നിച്ചു പഠിച്ചവരും, സിനിമാ മേഖലയിൽ വന്ന ശേഷം കൂട്ടുകാരായവരുടെയും കൂട്ടത്തെ ഇവിടെ കാണാം. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും (Vineeth Sreenivasan) ഇങ്ങനെയൊരു സൗഹൃദ കൂട്ടിന്റെ കഥ പറയാനുണ്ടാവും. മലർവാടി ആർട്ട്സ് ക്ലബിൽ തുടങ്ങി വർഷങ്ങൾക്ക് ശേഷം വരെ നീളുന്ന കൂട്ടായ്മയുണ്ട് വിനീതിന്
advertisement
2/6
ഈ സിനിമാക്കാരെ ഒന്ന് നേരിൽക്കാണാനോ വിളിച്ചാൽ കിട്ടാനോ ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ടാകും. എന്നാൽ അവർ തന്നെ പരസ്പരം വിളിച്ചാൽ പോലും പലപ്പോഴും ഫോൺ കിട്ടില്ല എന്ന അധിക്ഷേപമുണ്ട്. ഇവരെ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ, എന്നെ വിളിക്കും എന്ന് നിർമാതാവ് വിശാഖ് സുബ്രമണ്യം (തുടർന്ന് വായിക്കുക)
advertisement
3/6
ധ്യാൻ ശ്രീനിവാസനെ വിളിച്ചാൽ കിട്ടില്ല എന്ന ആക്ഷേപത്തെക്കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞ വേളയിലാണ് വിനീതും അക്കാര്യത്തിൽ തീരെ മോശമല്ല എന്ന് വ്യക്തമായത്. ഒരു നടന്റെ ഫോണിൽ ഇപ്പോഴും വിനീതിന്റെ പേര് 'വിനീത് ശ്രീനിവാസൻ സ്വിച്ച് ഓഫ്' എന്നാണ് സേവ് ചെയ്തിട്ടുള്ളത്
advertisement
4/6
ആസിഫ് അലിയുടെ ഫോണിലാണ് വിനീതിന്റെ നമ്പർ അത്തരത്തിൽ സേവ് ചെയ്തിട്ടുളളത്. എത്ര വിളിച്ചാലും ആസിഫ് അലിയും ഫോൺ എടുക്കാറില്ല എന്ന് വിനീത്
advertisement
5/6
ധ്യാൻ വിളിച്ചാൽ ഫോൺ എടുക്കില്ല എന്ന് പറഞ്ഞതും 'നീയാര് ആസിഫ് അലിയാ' എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ മറുചോദ്യം. ട്രാഫിക്, 2018 തുടങ്ങിയ ചിത്രങ്ങളിൽ വിനീത് ശ്രീനിവാസനും ആസിഫ് അലിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്
advertisement
6/6
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം' സിനിമയിലും ആസിഫ് അലിക്ക് ഒരു റോളുണ്ട്. തീർത്തും അപ്രതീക്ഷിതമായാണ് സിനിമ കണ്ട പ്രേക്ഷകർ ആസിഫ് അലിയെ ഒരു കഥാപാത്രമായി കണ്ടത്
മലയാളം വാർത്തകൾ/Photogallery/Buzz/
ആ നടന്റെ ഫോൺ നോക്കിയാൽ 'വിനീത് ശ്രീനിവാസൻ സ്വിച്ച് ഓഫ്' എന്ന് നമ്പർ സേവ് ചെയ്തത് കാണാം