' നയൻതാരയുടെ മകൻ എന്താണ് അറ്റ്ലിക്കും ഭാര്യയ്ക്കുമൊപ്പം'? ഇതാണ് ഞങ്ങളുടെ മകൻ മീറിയെന്ന് താരം
- Published by:Sarika KP
- news18-malayalam
Last Updated:
ഇത് ഉലക് അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
advertisement
1/8

ഏറെ ആരാധകരുള്ള പ്രിയ താരമാണ് സംവിധായകൻ അറ്റ്ലി. കുറഞ്ഞ സിനിമകൾ ചെയ്ത് മികച്ച വിജയം നേടിയ സംവിധായകനാണ് അറ്റ്ലി. അവസാനം ഇറങ്ങിയ ജവാൻ തിയറ്ററുകൾ പൂരപ്പറമ്പാക്കി ആയിരം കോടിയാണ് പിന്നിട്ടത്. രാജാ റാണി എന്ന പ്രണയ ചിത്രത്തിലൂടെയാണ് അറ്റ്ലി സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്.
advertisement
2/8
ആഗോളതലത്തിൽ തന്നെ മികച്ച വിജയം നേടിയതോടെ അറ്റ്ലി ബോളിവുഡിൽ നിരവധി ആരാധകരുള്ള സംവിധായകനായി മാറി. ജവാന് ശേഷം ബോളിവുഡിൽ എന്ത് ആഘോഷം നടന്നാലും അറ്റ്ലിക്കും കുടുംബത്തിനും ക്ഷണം ലഭിക്കാറുണ്ട്.
advertisement
3/8
ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനും അറ്റ്ലിക്കും കുടുംബത്തിനും ക്ഷണമുണ്ട്. ഇതിനു പിന്നാലെ മൂന്ന് ദിവസമായി നടക്കുന്ന പ്രീ-വെഡ്ഡിങ് ആഘോഷ പരിപാടികളിലേക്ക് കുടുംബസമേതം എത്തിയിരിക്കുകയാണ് അറ്റ്ലി.
advertisement
4/8
എന്നാൽ ഇത്തവണ എത്തിയത് മറ്റ് എല്ലാ ആഘോഷങ്ങള്‍ക്കും എത്തുന്നതു പോലെയല്ല. ഭാര്യ പ്രിയയും മകൻ മീറും അറ്റ്ലിക്കൊപ്പമുണ്ടായിരുന്നു. ജനിച്ചത് മുതൽ ഇതുവരെ മറച്ചുവച്ചിരുന്ന മകന്‍ മീറിന്റെ മുഖം ആദ്യമായി പ്രിയയും അറ്റ്‌ലിയും വെളിപ്പെടുത്തിയിരിക്കുകയാണ്.
advertisement
5/8
പ്രിയ ഗര്‍ഭിണിയായത് മുതല്‍ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചെങ്കിലും ഇതുവരെ മകന്‍ മീറിനെ പബ്ലിക്കായി എവിടെയും പരിചയപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോൾ ഇത് ആദ്യമായി ഒരു പൊതു ചടങ്ങിന് മീറിനൊപ്പം പ്രിയയും അറ്റ്‌ലിയും എത്തുന്നത്.
advertisement
6/8
കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചതിന്റെ വിശേഷങ്ങൾ പങ്കിട്ടിരുന്നുവെങ്കിലും മകന്റെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ അറ്റ്ലി പങ്കിട്ടിരുന്നില്ല. എന്നാൽ ആനന്ദ് അംബാനിയുടെ വിവാഹത്തിന് എത്തിയപ്പോൾ കുഞ്ഞിനെ മാധ്യമങ്ങൾക്ക് മുമ്പിൽ താരദമ്പതികൾ കാണിച്ചപ്പോൾ ആരാധകർക്കും വലിയ അതിശയമായി.
advertisement
7/8
നിരവധി പേരാണ് കുഞ്ഞ് മീറിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും കമന്റുകളുമായി എത്തിയത്. വീഡിയോ വൈറലായതോടെ മീറിന് നയൻതാര-വിഘ്നേഷ് ശിവൻ ജോഡിയുടെ മകൻ ഉലക് ദൈവിക് എൻ ശിവനുമായി നല്ല സാദൃശ്യമുണ്ടെന്നാണ് കമന്റുകൾ ഏറെയും.
advertisement
8/8
നയൻതാരയുടെ മകനല്ലേ അറ്റ്ലിയുടെ കയ്യിലിരിക്കുന്നത്?, ഇത് ഉലക് അല്ലേ..? നയൻതാരയുടെ മകൻ എന്താണ് അറ്റ്ലിക്കും ഭാര്യയ്ക്കുമൊപ്പം? എന്നിങ്ങനെ രസകരമായ നിരവധി കമന്റുകൾ മീറിന്റെ മുഖം വെളിപ്പെടുത്തിയുള്ള വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
' നയൻതാരയുടെ മകൻ എന്താണ് അറ്റ്ലിക്കും ഭാര്യയ്ക്കുമൊപ്പം'? ഇതാണ് ഞങ്ങളുടെ മകൻ മീറിയെന്ന് താരം