രവീന്ദ്ര ജഡേജ പിതാവിനെതിരെ: 'എൻ്റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം'
- Published by:Arun krishna
- news18-malayalam
Last Updated:
ഗുജറാത്തിലെ ബിജെപിയുടെ നിയമസഭാംഗം കൂടിയാണ് ജഡേജയുടെ ഭാര്യ റിവാബ
advertisement
1/8

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്കും ഭാര്യ റിവാബക്കുമെതിരെ പിതാവ് അനിരുദ്ധ്‌സിൻഹ് ജഡേജ ഉന്നയിച്ച ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.മകൻ തന്നെ വിളിക്കാറില്ലെന്നും വിവാഹത്തിന് ശേഷമാണ് താരം ആകെ മാറിപ്പോയതെന്നും ജഡേജയുടെ പിതാവ് ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
advertisement
2/8
“ഞാൻ രവീന്ദ്രയെ വിളിക്കുന്നില്ല, എനിക്ക് അവനെ ആവശ്യമില്ല. അവൻ എൻ്റെ പിതാവല്ല; ഞാൻ അവൻ്റെ പിതാവാണ്. എന്നെ വിളിക്കേണ്ടത് അവനാണ്. ഇതെല്ലാം എന്നെ വേദനപ്പിക്കുന്നു.മകനിൽ നിന്ന് മാറി ജാംനഗറിലെ 2 ബിഎച്ച്കെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം. എനിക്കായി പാചകം ചെയ്യുന്ന ഒരു വീട്ടുജോലിക്കാരനുണ്ട്. എൻ്റെ 2BHK ഫ്ലാറ്റിൽ പോലും രവീന്ദ്രനുവേണ്ടി ഒരു പ്രത്യേക മുറിയുണ്ട്,” അനിരുദ്ധ്‌സിൻഹ് ജഡേജ പറഞ്ഞു.
advertisement
3/8
അവരുടെ വിവാഹം കഴിഞ്ഞയുടനെ രവീന്ദ്രയുടെ റെസ്റ്റോറൻ്റിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. റസ്റ്റോറൻ്റിൻ്റെ ഉടമസ്ഥാവകാശം അവളുടെ പേരിലേക്ക് മാറ്റാൻ അവൾ (റിവാബ) അവനോട് പറഞ്ഞു. അതിൻ്റെ പേരിൽ അവർ തമ്മിൽ വലിയ വഴക്കുപോലും ഉണ്ടായി. ഇനി മുതൽ അവൻ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന് അവൻ്റെ സഹോദരി കരുതി, ഒപ്പിടാൻ സമ്മതിച്ചു.
advertisement
4/8
ഞാനോ, ജഡേജയുടെ സഹോദരിയോ പറയുന്നതു തെറ്റാണെന്നു തോന്നാം, പക്ഷേ കുടുംബത്തിലെ 50 അംഗങ്ങൾക്കും എങ്ങനെയാണു തെറ്റിപ്പോകുക. കുടുംബത്തിലെ ആരുമായും ബന്ധമില്ല, വെറുപ്പു മാത്രമാണ് ഉള്ളത്.
advertisement
5/8
എനിക്ക് ഒന്നും മറയ്ക്കാനില്ല. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വർഷത്തിലേറെയായി. റിവാബയുടെ കുടുംബമാണ് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നത്. അവർ എല്ലാത്തിലും ഇടപെടും.’’– ജഡേജയുടെ പിതാവ് ആരോപിച്ചു.
advertisement
6/8
എന്നാല്‍ പിതാവിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് രവിന്ദ്ര ജഡേജയും രംഗത്തെത്തി. മുന്‍കൂട്ടി തയാറാക്കിയത് പ്രകാരമുള്ള അഭിമുഖങ്ങളിൽ പറയുന്നത് അവഗണിക്കുകയാണ് വേണ്ടതെന്ന് രവീന്ദ്ര ജഡേജ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
advertisement
7/8
പുറത്തുവന്ന അഭിമുഖം അസംബന്ധമാണെന്നും ജഡേജ പറഞ്ഞു ‘‘ആ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം അസത്യമാണ്. ഏകപക്ഷീയമായി പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ തള്ളിക്കളയുകയാണ്.’’– രവീന്ദ്ര ജഡേജ പ്രതികരിച്ചു.
advertisement
8/8
‘‘എന്റെ ഭാര്യയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടന്നത്. ഇത് അപലപനീയവും മാന്യതയ്ക്കു നിരക്കാത്തതുമാണ്. എനിക്കും ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ പരസ്യമായി പറയാതിരിക്കുന്നതാണു നല്ലത്.’’ ജഡേജ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
രവീന്ദ്ര ജഡേജ പിതാവിനെതിരെ: 'എൻ്റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം'