TRENDING:

Saif Ali Khan | ആ രാത്രി സംഭവിച്ചത്; കണ്ടതെല്ലാം വെളിപ്പെടുത്തി സെയ്‌ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ

Last Updated:
'എന്റെ ഓട്ടോയുടെ അടുത്തേക്ക് ഒരു സ്ത്രീ വരുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കേറ്റിരുന്നു...' സെയ്‌ഫിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ പറയുന്നു
advertisement
1/6
Saif Ali Khan | ആ രാത്രി സംഭവിച്ചത്; കണ്ടതെല്ലാം വെളിപ്പെടുത്തി സെയ്‌ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
രണ്ടു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബവുമായി സെയ്ഫ് അലി ഖാൻ (Saif Ali Khan) താമസിക്കുന്ന മുംബൈയിലെ ബഹുനില VVIP ഫ്ലാറ്റിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ ഒരാൾ കുത്തിവീഴ്ത്തുക. മക്കളായ തൈമൂറും ജെയ് അലി ഖാനും സുരക്ഷിതരാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം ആ അക്രമിയെ നേരിട്ട് എല്ലാ പരിക്കും പിതാവ് ഏറ്റുവാങ്ങുക. നട്ടെല്ലിന് സമീപത്തെ ഗുരുതര പരിക്കുൾപ്പെടെ ഏറ്റുവാങ്ങിയ സെയ്ഫ്, ആശുപത്രിയിൽ എത്തിയുടൻ ശസ്ത്രക്രിയക്ക് വിധേയനായി. ആണ്മക്കളിൽ മൂത്തവനായ ഇബ്രാഹിം അലി ഖാനാണ് സെയ്‌ഫിനെ ആശുപത്രിയിൽ എത്തിച്ചത്
advertisement
2/6
നിറയെ കാറുകൾക്ക് ഉടമയായ സെയ്ഫ് അലി ഖാന് പക്ഷേ ഡ്രൈവർമാരുടെ അഭാവത്തിൽ ജീവൻ രക്ഷിക്കാൻ ഒരു ഓട്ടോറിക്ഷയിൽ കയറി പോകേണ്ടി വന്നു. ഭജൻ സിംഗ് റാണാ എന്ന ഓട്ടോറിക്ഷ ഡ്രൈവർ ആണ് സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ചത്. ബാന്ദ്രയിലെ വീട്ടിൽ നിന്നും വ്യാഴാഴച രാത്രിയാണ് സെയ്ഫ് അലി ഖാനെ റാണ തന്റെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത്. തുടക്കത്തിൽ താൻ രക്ഷപ്പെടുത്തുന്നത് സെയ്ഫ് അലി ഖാനെ ആണെന്ന് പോലും റാണ തിരിച്ചറിഞ്ഞിരുന്നില്ല (തുടർന്ന് വായിക്കുക)
advertisement
3/6
ഉത്തരാഖണ്ഡ് സ്വദേശിയാണ് ഓട്ടോഡ്രൈവർ റാണ. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട് അദ്ദേഹത്തിന്റെ വാക്കുകളിൽ. 'എന്നെയാരും വിളിച്ചില്ല. പക്ഷേ എനിക്ക് റിക്ഷയുടെ ശബ്ദം കേൾക്കാമായിരുന്നു. എന്റെ ഓട്ടോയുടെ അടുത്തേക്ക് ഒരു സ്ത്രീ വരുന്നുണ്ടായിരുന്നു. 'അദ്ദേഹത്തിന് പരിക്കേറ്റിരിക്കുന്നു, ആശുപത്രിയിൽ പോണം' എന്നായി അവർ. ഇത് കരീന കപൂർ ആണോ എന്ന് റാണ ഓർക്കുന്നില്ല
advertisement
4/6
തുടക്കത്തിൽ തന്റെ ഓട്ടോയിലേക്ക് വരുന്നത് സെയ്ഫ് അലി ഖാൻ ആണെന്ന് റാണ അറിഞ്ഞിരുന്നില്ല. 'അദ്ദേഹം നടൻ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ അതേപ്പറ്റി വേവലാതിപ്പെട്ടിരുന്നില്ല. ഒരു മനുഷ്യൻ രക്തം വാർന്നു വരുന്നത് മാത്രമേ ഞാൻ കണ്ടുള്ളൂ. അദ്ദേഹത്തെ എനിക്ക് ആശുപത്രിയിൽ എത്തിച്ചേ മതിയാകുമായിരുന്നുള്ളൂ. ഈ സമയം കൂടെ ഏഴോ എട്ടോ വയസു പ്രായമുള്ള ഒരു ആൺകുട്ടിയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു എന്ന് റാണ ഓർക്കുന്നു. ഇത് സെയ്‌ഫിന്റെ മൂന്നാമത്തെ കുഞ്ഞായ തൈമൂർ അലി ഖാനാകാനാണ് സാധ്യത ഏറെയും
advertisement
5/6
ആശുപത്രിയിൽ എത്തിയ ഉടൻ സെയ്ഫ് അലി ഖാൻ വൈദ്യസഹായം വേണമെന്ന് ആവശ്യപ്പെട്ടു. 'ഞാൻ സെയ്ഫ് അലി ഖാനാണ്. എത്രയും വേണം എനിക്ക് ചികിത്സ നൽകൂ' എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതുവരെയും പോലീസ് ചോദ്യം ചെയ്തില്ല എങ്കിലും, തന്റെ പ്രവർത്തിയിൽ അദ്ദേഹം തൃപ്തനാണ്. 'ഒരാളുടെ ജീവൻ രക്ഷിക്കാനും സഹായിക്കാനും സാധിച്ചതിൽ എന്റെ മനസ് നിറയുന്നു,' എന്ന് റാണ
advertisement
6/6
സെയ്ഫ് അലി ഖാനെ വീണ്ടും കാണുമോ എന്ന ചോദ്യത്തിനും റാണയുടെ പക്കൽ ഒരു മറുപടിയുണ്ട്. 'അദ്ദേഹം കാണണം എന്ന് പറയുമെങ്കിൽ, ഞാൻ ഉറപ്പായും പോകും. എനിക്ക് സമ്മാനം തരുന്നതിൽ സന്തോഷമുണ്ടെങ്കിൽ, അതും. എങ്ങനെയാണ് ഞാൻ അദ്ദേഹത്തോട് നോ പറയുക' എന്ന് റാണ. സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിന് ശേഷം ഭാര്യ കരീന കപൂർ ഖാന്റെ മൊഴി പോലീസ് രേഖപ്പെടുത്തി
മലയാളം വാർത്തകൾ/Photogallery/Buzz/
Saif Ali Khan | ആ രാത്രി സംഭവിച്ചത്; കണ്ടതെല്ലാം വെളിപ്പെടുത്തി സെയ്‌ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories