'അവൾ എന്റെ കൂടെയില്ല; അത് വിധി'; ഒടുവിൽ എലിസബത്ത് എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി ബാല
- Published by:Sarika KP
- news18-malayalam
Last Updated:
എലിസബത്ത് തങ്കമാണെന്നും അവളെപ്പോലൊരു പെണ്ണിനെ താൻ കണ്ടിട്ടില്ലെന്നും ബാല പറഞ്ഞു
advertisement
1/6

മലയാളികളുടെ പ്രിയ താരമാണ് ബാല. താരത്തിന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. അമൃത സുരേഷുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതും പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തതും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
advertisement
2/6
എന്നാൽ ഈയിടയായി താരത്തിന്റെ കൂടെ എലിസബത്തിനെ കാണാറില്ല. ഇതോടെ ഇരുവരും പിരിഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇപ്പോഴിതാ എലിസബത്ത് എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല.
advertisement
3/6
ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് എലിസബത്തിനെ കുറിച്ച് ഏറെ നാളുകൾക്കുശേഷം ബാല സംസാരിച്ചത്. 'എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്.
advertisement
4/6
ഞാൻ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോൾ പറയാം... എലിസബത്തിനെ കുറിച്ച് ഞാൻ പറയുകയാണെങ്കിൽ എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല... വിധി.'
advertisement
5/6
'അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവൾ സ്വർണ്ണമാണ്. ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത്. ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല.
advertisement
6/6
ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം...', എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'അവൾ എന്റെ കൂടെയില്ല; അത് വിധി'; ഒടുവിൽ എലിസബത്ത് എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി ബാല