TRENDING:

വെറുതെയല്ല കുര; നായ്ക്കൾക്ക് വേണ്ടി എയർലൈൻ 'ബാർക്ക് എയർ' ന്യൂയോർക്കിൽ നിന്നും

Last Updated:
നായ്ക്കൾക്കു സുഗമമായി വിമാനയാത്ര ചെയ്യുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യ വിമാനമാണ്‌ 'ബാർക്ക് എയർ'
advertisement
1/6
വെറുതെയല്ല കുര; നായ്ക്കള്‍ക്ക് വേണ്ടി എയര്‍ലൈന്‍ 'ബാര്‍ക്ക് എയര്‍' ന്യൂയോര്‍ക്കില്‍ നിന്നും
നായ്ക്കളെയും കൊണ്ട് യാത്ര ചെയ്യുക എന്നത് അല്പം ദുഷ്കരമാണ്. പ്രത്യേകിച്ച് സീറ്റിനടിയിൽ ഇരുത്താൻ പറ്റാത്തത്ര വലുപ്പമുള്ള നായ്ക്കളാണെങ്കിൽ പറയുകയും വേണ്ട. പല വളർത്തുനായ്ക്കളും ബാഗുകളിൽ ഞെങ്ങി ഞെരുങ്ങിയോ ചരക്കു വിമാനങ്ങളിലോ ഒക്കെയാണ് യാത്ര ചെയ്യാറ്. ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതെ നായ്ക്കൾക്കു സുഗമമായി വിമാനയാത്ര ചെയ്യുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യ വിമാനമാണ്‌ 'ബാർക്ക് എയർ'.
advertisement
2/6
നായ്ക്കൾക്ക് പ്രാധാന്യം നൽകുന്ന ഈ സേവനം അവർക്കും ഉടമകൾക്കും സുഖകരവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നു. ന്യൂയോർക്കിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക്, മെയ് 23 വ്യാഴാഴ്ച പറന്നുയർന്ന ബാർക്ക് എയറിന്റെ ഉദ്ഘാടന വിമാനത്തിൽ വിവിധ ഇനങ്ങളിൽപ്പെട്ട ആറ് നായ്ക്കളും യാത്രക്കാരും ജീവനക്കാരുമായി 11 പേരുമാണ് ഉണ്ടായിരുന്നത്.
advertisement
3/6
"ഇവിടെ 30,000 അടി ഉയരത്തിൽ, നായ്ക്കളെയും കൊണ്ടൊരു യാത്ര, ഇത്രയും നാളത്തെ ഏതൊരു പറക്കലിൽ നിന്നും വ്യത്യസ്തമാണ് ഇത്. ചരക്കുകൾക്ക് ഒപ്പമോ, സഹയാത്രികർക്കു അസൗകര്യങ്ങൾ സൃഷ്ടിച്ചു കൊണ്ടോ യാത്ര ചെയ്തിരുന്ന ഇവർ ഇന്ന് സൗകര്യപ്രദമായി യാത്ര ചെയ്യുന്നു. ഈ ഫ്ലൈറ്റ് യാത്രയുടെ സകല സംവിധാനങ്ങളും നായ്ക്കൾക്കു മുൻഗണന നൽകിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്'' വിമാനത്തിൽ നായ്ക്കളും ഉടമകളും ഒന്നിച്ചു സമയം ചിലവഴിക്കുന്ന ചില ഹൃദ്യമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ബാർക്ക് എയർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
advertisement
4/6
വിമാനത്തിൽ നായ്ക്കൾക്ക് കഴിക്കാൻ ചിക്കൻ പുപ്പുസിനോസ്, പ്രത്യേകതരം കപ്പ്കേക്കുകൾ എന്നിവ ഉണ്ടായിരുന്നുവെന്ന് ബാർക്ക് ചീഫ് ഓഫ് സ്റ്റാഫ് കാതറിൻ എനോസിനെ ഉദ്ധരിച്ച് എൻപിആർ റിപ്പോർട്ട് ചെയ്തു. നായ്ക്കളോട് തങ്ങൾക്കുള്ള ഇഷ്ടം കൊണ്ട് ആ ഫ്ലൈറ്റിൽ യാത്ര ചെയ്ത എല്ലാ ഉടമകളോടും മാനസിക അടുപ്പം തോന്നിയെന്നുംഎനോസ് ന്യൂസ് പോർട്ടലിനോട് പറഞ്ഞു.
advertisement
5/6
ഓരോ വിമാനത്തിലും നായ്ക്കളെ നിരീക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രഥമ ശുശ്രൂഷയിലും അടിയന്തര സാഹചര്യങ്ങളിൽ വേണ്ടി വരുന്ന സിപിആറിലും വൈദഗ്ദ്ധ്യം നേടിയ വെറ്റിനറി ഡോക്ടർമാർ ഉണ്ട്. നായ്ക്കൾ ചുറ്റുപാടുകളുമായി ഇണങ്ങി അവരുടെ യാത്ര ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫ്ലൈറ്റിൽ പരിശീലനം നേടിയ ഒരാളും ഉണ്ടാകും.
advertisement
6/6
പ്രമുഖ നായ ഉത്പന്ന ബ്രാൻഡായ ബാർക്ക്, ഒരു ജെറ്റ് ചാർട്ടർ കമ്പനിയുമായി ചേർന്ന് ആണ് ബാർക്ക് എയർ ആരംഭിച്ചിരിക്കുന്നത്. 2011 ലാണ് ഇങ്ങനെ ഒരു ആശയം ഉരുത്തിരിഞ്ഞതെന്ന് ബാർക്കിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മാറ്റ് മീക്കർ പറഞ്ഞു. " ഈ സംരംഭം ഞങ്ങളുടെ ബ്രാൻഡിന്റെ ദൌത്യത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള അവബോധം വളർത്തും, കൂടുതൽ നായ സ്നേഹികളെ ബാർക്ക് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു", മാറ്റ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
വെറുതെയല്ല കുര; നായ്ക്കൾക്ക് വേണ്ടി എയർലൈൻ 'ബാർക്ക് എയർ' ന്യൂയോർക്കിൽ നിന്നും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories