TRENDING:

'വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ഷൊയ്ബിന് ആശംസകൾ'; ഒടുവില്‍ പ്രതികരിച്ച് സാനിയ മിര്‍സ

Last Updated:
ഇരുവരെയും പറ്റി സാമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
advertisement
1/5
'വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ഷൊയ്ബിന് ആശംസകൾ'; ഒടുവില്‍ പ്രതികരിച്ച് സാനിയ മിര്‍സ
ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചന വിഷയത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായെന്നും വിഷയത്തിൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സാനിയ മിര്‍സ പറഞ്ഞു.
advertisement
2/5
തന്റെ സ്വകാര്യത മാനിക്കണമെന്നും സാനിയ അഭ്യര്‍ത്ഥിച്ചു. ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു.
advertisement
3/5
പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത വിവരം ഷൊയ്ബ് മാലിക് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരവും കുടുംബവും വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന പുറത്തുവിടുന്നത്.
advertisement
4/5
കുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെ: 'പൊതുസമൂഹത്തില്‍ നിന്നും സാനിയ എപ്പോഴും തന്റെ വ്യക്തിജീവിതം മാറ്റിനിര്‍ത്തിയിരുന്നു. എന്നാലിന്ന് ഷുഐബും അവളും കുറച്ചു മാസങ്ങള്‍ക്കുമുന്‍പ് വേര്‍പിരിഞ്ഞതാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമുണ്ടായിരിക്കുകയാണ്.
advertisement
5/5
പുതിയ ജീവിതത്തിന് ഷുഐബിന് എല്ലാ ആശംസകള്‍ അവള്‍ അറിയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു നിമിഷത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും അഭ്യര്‍ഥിക്കുകയാണ്',
മലയാളം വാർത്തകൾ/Photogallery/Buzz/
'വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ഷൊയ്ബിന് ആശംസകൾ'; ഒടുവില്‍ പ്രതികരിച്ച് സാനിയ മിര്‍സ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories