TRENDING:

'ചിലപ്പോൾ ആ ഒരു ദിവസമായിരിക്കും അങ്ങനെ തോന്നിയിട്ടുണ്ടാകുക'; വികാരഭരിതയായി ഭാവന പറഞ്ഞത്

Last Updated:
അതിപ്പോഴും മനസ്സിലെ വേദന തന്നെയാണ്. ഞാൻ മരിക്കുന്നത് വരെ അത് മാറുമെന്ന് തോനുന്നില്ലെന്നും ഭാവന പറഞ്ഞു.
advertisement
1/6
'ചിലപ്പോൾ ആ ഒരു ദിവസമായിരിക്കും അങ്ങനെ തോന്നിയിട്ടുണ്ടാകുക'; വികാരഭരിതയായി ഭാവന പറഞ്ഞത്
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടത്തെ ധൈര്യപൂർവ്വം നേരിട്ട് അവ തരണം ചെയ്ത് കൊണ്ട് മുന്നോട്ട് പോകുന്ന താരം പലർക്കും ഒരു ഇൻസ്പിരേഷൻ തന്നെയാണ്.
advertisement
2/6
ജീവിതപ്രതിസന്ധികളെ എങ്ങനെ പുഞ്ചിരിച്ചു കൊണ്ട് നേരിടാമെന്നതിന് ഉത്തമ ഉദാഹരണമാണ് ഭാവന. എങ്കിലും പലപ്പോഴും താൻ മാനസികമായി തളർന്നു പോകാറുണ്ടന്ന് പറയുകയാണ് താരം.
advertisement
3/6
എല്ലാവരേയും പോലെ മൂഡ് സ്വീങ്‌സും, വിഷമങ്ങളും ഒക്കെ വരുന്നയാളാണ് താനും. ഇടയ്ക്കിടെ മൂഡ് ചെയ്ഞ്ച് ആകും. അതിന് ഇത് വരെ ഒരു അവസാനമുണ്ടായിട്ടില്ലെന്ന് താരം പറയുന്നു. ആരേയും നമുക്ക് പുറത്ത് നിന്ന് ജഡ്ജ് ചെയ്യാൻ സാധിക്കില്ല.
advertisement
4/6
ഒരു ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ, സന്തോഷം നൽകുന്ന സ്റ്റാറ്റസ് ഇട്ടതു കൊണ്ടോ അവർ സന്തോഷത്തിലാണെന്ന് കരുതാൻ സാധിക്കില്ല. ചിലപ്പോൾ ആ ഒരു ദിവസമായിരിക്കും അങ്ങനെ തോന്നിയിട്ടുണ്ടാകുക. ആ സമയത്തെ സന്തോഷത്തിന് അങ്ങനെ ചെയ്ത് കാണും. എന്ന് കരുതി അവർ ജീവിതത്തിൽ എപ്പോഴും സന്തോഷവാനായിരിക്കില്ല.
advertisement
5/6
എന്റെ സങ്കടങ്ങളെ ഞാൻ പുറത്ത് കാണിക്കാറില്ലെന്ന് മാത്രം കാരണം ആളുകൾ അത് എങ്ങിനെ ജഡ്ജ് ചെയ്യുമെന്ന് പറയാൻ സാധിക്കില്ല. തന്റെ ജീവിത്തിലെ വേദ​നകളും മുറിവുകളും അത് മരണം വരെ അവിടെ ഉണ്ടാകുമെന്നും ഭാവന പറയുന്നു.
advertisement
6/6
അതിന് ഉദാഹരണമായി തന്റെ പിതാവിന്റെ മരണമാണ് ഭാവന പറഞ്ഞത്. അച്ഛൻ മരിച്ചത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയ കാര്യമാണ്. അതിപ്പോഴും മനസ്സിലെ വേദന തന്നെയാണ്. ഞാൻ മരിക്കുന്നത് വരെ അത് മാറുമെന്ന് തോനുന്നില്ലെന്നും ഭാവന പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ചിലപ്പോൾ ആ ഒരു ദിവസമായിരിക്കും അങ്ങനെ തോന്നിയിട്ടുണ്ടാകുക'; വികാരഭരിതയായി ഭാവന പറഞ്ഞത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories