TRENDING:

Bhavana | ഒറ്റ വാക്കിൽ പറയാതെ പറഞ്ഞ് ഭാവന ഓസ്‌ട്രേലിയയിൽ നിന്നും

Last Updated:
മലയാള സിനിമയെ പിടിച്ചുലച്ച ദിവസം ഒറ്റവാക്കിൽ എല്ലാം ഒതുക്കി ഭാവന
advertisement
1/7
Bhavana | ഒറ്റ വാക്കിൽ പറയാതെ പറഞ്ഞ് ഭാവന ഓസ്‌ട്രേലിയയിൽ നിന്നും
നടി ഭാവനയോട് (Actor Bhavana) എന്തുണ്ട് വിശേഷം എന്ന് ചോദിച്ചാൽ പറയാൻ ഏറെയുണ്ട്. പുതിയ ചിത്രം 'ഹണ്ട്' (Hunt movie) തരക്കേടില്ലാത്ത റിവ്യൂവുമായി പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നു. ഷാജി കൈലാസ്, ഭാവന കോംബോയിൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ഹണ്ട്. ഒരേ ദിവസം മഞ്ജു വാര്യർ, ഭാവന മീര ജാസ്മിൻ ചിത്രങ്ങൾ തിയേറ്ററിലെത്തി എന്ന പ്രത്യേകതയുമുണ്ട്. രണ്ടാം വരവിൽ ഭാവന പഴയതു പോലെ സൂപ്പർഹിറ്റുകൾ നിരത്തിയില്ല എങ്കിലും, സിനിമകൾ ശ്രദ്ധിക്കപ്പെടുന്നു എന്ന കാര്യം നിസാരമല്ല
advertisement
2/7
ഭാവന ഉൾപ്പെടുന്ന വമ്പൻ അഭിനയ ലോകമായ മലയാള സിനിമയിൽ പക്ഷേ കാര്യങ്ങൾ അത്ര വെടിപ്പല്ല. വർഷങ്ങളായി ഈ മേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഹേമ കമ്മിറ്റി വരികയും, ആ റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തതിൽപ്പിന്നെ നിരവധി വനിതകളാണ് തങ്ങൾ ശ്രദ്ധേയ താരങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ അക്കമിട്ടു പറഞ്ഞ് രംഗത്തെത്തിയത്. അപ്പോഴൊന്നും ഭാവന പരസ്യ പ്രതികരണത്തിന് എത്തിയില്ല. പക്ഷേ, ഭാവനയ്ക്കും ചിലതു പറയാനുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
ഭാവന ഓസ്‌ട്രേലിയയിലെ മെൽബണിലാണ് എന്നുവേണം അവരുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം ഫോട്ടോയിൽ നിന്നും മനസിലാക്കാൻ. നാട്ടിലല്ല. ജനലിനു പുറത്തേക്കെന്ന വണ്ണം ദൂരത്തേക്ക് ദൃഷ്‌ടി പതിപ്പിച്ചു നിൽക്കുകയാണ് ഭാവന ഈ ഫോട്ടോയിൽ. അഴിച്ചിട്ട തലമുടി മുഖത്തേക്ക് കാറ്റ് കൊണ്ട് പാറിപറക്കുന്നുണ്ട്. ഭാവനയുടെ ഈ ഫോട്ടോ പോസ്റ്റ് ഇറങ്ങുന്നതും മലയാള സിനിമയിൽ ഉണ്ടായ ഭൂകമ്പങ്ങൾ വളരെ വലുതായിരുന്നു
advertisement
4/7
അപ്പോഴേക്കും, അമ്മയുടെ തലപ്പത്തു നിന്നും സിദ്ധിഖും, ചലച്ചിത്ര അക്കാദമിയുടെ തലവനായിരുന്ന രഞ്ജിത്തും അവരുടെ രാജിക്കത്ത് സമർപ്പിച്ചിരുന്നു. വാർത്താ ചാനലുകളും സോഷ്യൽ മീഡിയയും ഈ വിഷയങ്ങൾ ചർച്ചചെയ്യുന്ന തിരക്കിലായിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ രണ്ടു നടിമാർ ഉന്നയിച്ച ആരോപണമാണ് രണ്ടുപേരുടെയും രാജിയിൽ കലാശിച്ചത്. ഭാവനയുടെ ചിത്രത്തിൽ ഒരു ഒറ്റവാക്ക് ക്യാപ്‌ഷൻ കാണാം
advertisement
5/7
കാത്തുകാത്തൊരു മഴയത്ത്... എന്ന ഗാനത്തിലൂടെ 'നമ്മൾ' സിനിമയിൽ കാലുകുത്തിയ ഭാവനയല്ല ഇന്നുള്ളത്. അനുഭവത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ അനുഭവങ്ങൾ ഭാവനയ്ക്ക് ഇന്നേറെയുണ്ട്. മലയാള സിനിമയിൽ നിന്നും പുറത്തിറങ്ങി അന്യഭാഷകളിൽ തനിക്കായി ഒരിടം നേടി, വിഹാഹം ചെയ്ത് മറ്റൊരു നാട്ടിൽ പോയ ഭാവന ഇടയ്ക്കിടെ സിനിമയിലൂടെ താനും ഇവിടെയുണ്ട് എന്ന് അവരുടെ മലയാളി പ്രേക്ഷകരെ ഓർമപ്പെടുത്താറുണ്ട്
advertisement
6/7
'ഭൂതകാലാവലോകനം' എന്ന് ഭാവനയുടെ ഇൻസ്റ്റഗ്രാം ചിത്രത്തിൽ ക്യാപ്‌ഷൻ കാണാം. 'റെട്രോസ്പെക്റ്റ്' എന്ന ഇംഗ്ലീഷ് വാക്കാണ് ഭാവനയുടെ പോസ്റ്റിൽ. ഭൂതകാലത്തെയാണോ ഭാവന ആ ജനലിനു പുറത്തേക്ക് നോക്കി, ഇപ്പോൾ തന്റെ കണ്മുന്നിൽ ഉള്ളതെന്നപോലെ കാണുന്നത് എന്ന് തോന്നിപ്പോകും. അതിൽ ജീവിതത്തിന്റെ കൈപ്പു മധുരവും ഉണ്ടാകും, കണ്ണീരും കിനാവും ഉണ്ടാകും, ഒരുപക്ഷേ നമ്മളാൽ കാണാൻ കഴിയാത്ത ഭാവനയുടേതായ ഓർമ്മകൾ ഉണ്ടാകും
advertisement
7/7
കാർത്തിക എന്ന കൗമാരക്കാരി പെൺകുട്ടിയാണ് ഭാവന എന്ന് പേര് സ്വീകരിച്ച് കമൽ സിനിമയിലൂടെ അഭിനയലോകത്തെത്തിയത്. സീനിയർ നടിയെങ്കിലും, ഇന്നും ഒരു കോളേജ് കുമാരിയുടെ വേഷം തനിക്ക് ഭംഗിയായി ഇണങ്ങും എന്നതിന്റെ ഓർമപ്പെടുത്തലാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഹണ്ട്' സിനിമയിലെ പി.ജി. റസിഡന്റ് ഡോക്ടർ കീർത്തി. ഏൽപ്പിച്ച ചുമതല ഭാവന ഭംഗിയായി നിറവേറ്റിയിരിക്കുന്നു. കുറച്ചേറെക്കാലം ഭാവന എന്നാൽ ചിലർക്ക് 'തൃഷ തങ്കച്ചി' കൂടിയായിരുന്നു. ഇരുവരും തമ്മിൽ അത്രകണ്ട് മുഖസാദൃശ്യം ഇപ്പോഴുമുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Bhavana | ഒറ്റ വാക്കിൽ പറയാതെ പറഞ്ഞ് ഭാവന ഓസ്‌ട്രേലിയയിൽ നിന്നും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories