TRENDING:

Bhavana: 'സ്വയം സുഖപ്പെടുത്താനുള്ള ശക്തമായ വഴി'; ശ്രദ്ധനേടി ഭാവനയുടെ പോസ്റ്റ്

Last Updated:
ഈ ഭാവനയെയാണ് ഞങ്ങൾക്ക് വേണ്ടതെന്നാണ് ഒരു ആരാധകൻ കമ്മന്റ് ചെയ്തിരിക്കുന്നത്
advertisement
1/7
Bhavana: 'സ്വയം സുഖപ്പെടുത്താനുള്ള ശക്തമായ വഴി'; ശ്രദ്ധനേടി ഭാവനയുടെ പോസ്റ്റ്
മലയാളികൾ എന്നും നെഞ്ചോട് ചേർത്ത നടിയാണ് ഭാവന. നമ്മൾ എന്ന സിനിമയിൽ പരിമളമെന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാവനയുടെ യഥാർത്ഥ പേര് കാർത്തിക എന്നാണ്.
advertisement
2/7
ആദ്യ കഥാപാത്രത്തിലൂടെ തന്നെ ഭാവനയക്ക് അഭിനേത്രിയെന്ന നിലയിൽ പ്രേക്ഷക ശ്രദ്ധ നേടാനായി. പിന്നീട് ദിലീപ് ചിത്രമായ തിളക്കത്തിൽ അഭിനയിച്ചു. പിന്നീടങ്ങോട്ട് വളരെ പെട്ടെന്നാണ് ഭാവനയുടെ കരിയർ ​ഗ്രാഫ് ഉയർന്നത്.
advertisement
3/7
2017ലാണ് ഭാവന വിവാഹിതയായത്. കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനാണ് ഭാവനയെ വിവാഹം കഴിച്ചത്. വിവാഹശേഷം സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ വീണ്ടും വമ്പൻ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.
advertisement
4/7
ജീവിതത്തിലെ നിരവധി പ്രതിസന്ധികൾ നേരിട്ട ഭാവന ചങ്കൂറ്റത്തോടെ തന്റെ ജീവിതം നയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ‌ ശ്രദ്ധ നേടുന്നത്.
advertisement
5/7
സ്വയം സുഖപ്പെടുത്താനുള്ള ശക്തമായ വഴി യാത്രയാണെന്നാണ് താരം പറയുന്നത്. തന്റെ യത്രകൾക്കിടയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് The most powerful way of self-healing #Travelling എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
advertisement
6/7
ചിത്രത്തിനു താഴെ താരത്തിന് ലൈക്കും കമ്മന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ഈ ഭാവനയെയാണ് ഞങ്ങൾക്ക് വേണ്ടതെന്നാണ് ഒരു ആരാധകൻ കമ്മന്റ് ചെയ്തിരിക്കുന്നത്.
advertisement
7/7
നിങ്ങൾ എന്നും ഇത്തരത്തിൽ സന്തോഷവതിയായി ഇരിക്കണമെന്നും കമ്മന്റ്. ഭവനയുടെ പോസ്റ്റ് മിനിറ്റുകൾക്കൊണ്ടു തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
Bhavana: 'സ്വയം സുഖപ്പെടുത്താനുള്ള ശക്തമായ വഴി'; ശ്രദ്ധനേടി ഭാവനയുടെ പോസ്റ്റ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories