Bhavana | സംയുക്തയുമായുള്ള ബന്ധം ഭാവന സ്കൂളിൽ പഠിക്കുന്ന നാൾ മുതൽ; അധികം പ്രശസ്തമല്ലാത്ത ആ സൗഹൃദം ഇങ്ങനെ
- Published by:meera_57
- news18-malayalam
Last Updated:
മലയാള സിനിമയിലെ നായികമാരിൽ വളരെ മികച്ച അടുപ്പം സൂക്ഷിക്കുന്നവരാണ് നടിമാരായ ഭാവനയും, മഞ്ജു വാര്യരും, സംയുക്താ വർമയും, ഗീതു മോഹൻദാസും
advertisement
1/7

മലയാള സിനിമയിലെ നായികമാരിൽ വളരെ മികച്ച അടുപ്പം സൂക്ഷിക്കുന്നവരാണ് നടിമാരായ ഭാവനയും (Bhavana), മഞ്ജു വാര്യരും (Manju Warrier), സംയുക്താ വർമയും (Samyuktha Varma), ഗീതു മോഹൻദാസും (Geethu Mohandas). സിനിമ വിട്ട് പൂർണമായും ഒരു വീട്ടമ്മയായി മാറിയ സംയുക്ത ഇപ്പോഴും ആ പഴയകാല സൗഹൃദം കാത്തുസൂക്ഷിക്കുന്നു. വല്ലപ്പോഴുമെല്ലാം അവർ തമ്മിലെ ഒത്തുകൂടലുകളും സാധ്യമാകാറുണ്ട്. ഇതിൽ രണ്ടുപേർ തമ്മിൽ സിനിമയ്ക്ക് പുറത്തുള്ള സൗഹൃദവും ബന്ധവുമുണ്ട്
advertisement
2/7
ഭാവന സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോഴേക്കും മഞ്ജുവും സംയുക്തയും വീട്ടമ്മയുടെ റോളിലേക്ക് മാറിയിരുന്നു. ശേഷം മഞ്ജു മടങ്ങിവന്നുവെങ്കിലും, സംയുക്ത പൂർണമായും വീട്ടുകാര്യങ്ങളിലേക്ക് തിരിഞ്ഞു. ഇടയ്ക്ക് യോഗയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാവനയും സംയുക്തയും തമ്മിൽ സിനിമയിൽ വരും മുൻപേയുള്ള ബന്ധമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
'നമ്മൾ' എന്ന ആദ്യ ചിത്രത്തിൽ വേഷമിടുമ്പോഴും ഭാവന സ്കൂൾ വിദ്യാർത്ഥിനിയാണ്. ഭാവന, ജിഷ്ണു രാഘവൻ, സിദ്ധാർഥ് ഭരതൻ, രേണുകാ മേനോൻ എന്നിവർ പുതുമുഖങ്ങളായി അവതരിപ്പിക്കപ്പെട്ട സിനിമയാണിത്. സംയുക്തയും ഭാവനയും ഒരു സിനിമയിൽപ്പോലും ഒന്നിച്ച് വേഷമിട്ടിട്ടില്ല
advertisement
4/7
സ്കൂളിൽ പഠിക്കുന്ന നാളുകളിൽ ഭാവന എന്ന കാർത്തികയും സംയുക്തയുടെ അനുജത്തി സംഘമിത്രയും ഒരേ ട്യൂഷൻ ക്ലാസ്സിലായിരുന്നു. അന്ന് തന്റെ അടുത്ത സുഹൃത്തായിരുന്നില്ല സംഘമിത്ര എന്ന കാര്യവും ഭാവന സമ്മതിക്കുന്നു
advertisement
5/7
പിൽക്കാലത്ത് അടുപ്പം ഉണ്ടായതും, സംയുക്തയെ ചേച്ചി എന്ന് വിളിക്കാനുള്ള അടുപ്പമുണ്ടായി. എനിക്ക് നീയും ചിന്നുവും (സംഘമിത്ര) ഒരുപോലെയെന്നു സംയുക്ത ചേച്ചി ഇപ്പോഴും പറയാറുണ്ട് എന്ന് ഭാവന. സംയുക്തയുടെ അമ്മയോടും ബിജു മേനോനോടും അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന് ഭാവന
advertisement
6/7
മഞ്ജു വാര്യരുമായി സിനിമാ മേഖലയിൽ വന്ന ശേഷം ഉണ്ടായ ബന്ധമാണ്. ഒത്തുകൂടലുകളിൽ കണ്ടുമുട്ടി ആരംഭിച്ച ആ സൗഹൃദവും പിൽക്കാലത്ത് വളർന്നു. വിഷമഘട്ടങ്ങളിൽ ഭാവനയ്ക്ക് പൂർണ പിന്തുണയുമായി മുന്നിൽ നിന്ന സുഹൃത്ത് കൂടിയാണ് മഞ്ജു വാര്യർ
advertisement
7/7
ഒരു വലിയ ഇടവേളയ്ക്ക് വിരാമമിട്ട് ഭാവന മലയാള സിനിമയിൽ മടങ്ങിവന്നിരുന്നു. ഇനി ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഹണ്ട്' (Hunt movie) സിനിമയിൽ ഭാവനയെ നായികയായി കാണാം. 2023 സെപ്റ്റംബറിൽ ട്രെയ്‌ലർ റിലീസ് കഴിഞ്ഞ ചിത്രം പ്രദർശന തീയതി പ്രഖ്യാപിച്ചിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Bhavana | സംയുക്തയുമായുള്ള ബന്ധം ഭാവന സ്കൂളിൽ പഠിക്കുന്ന നാൾ മുതൽ; അധികം പ്രശസ്തമല്ലാത്ത ആ സൗഹൃദം ഇങ്ങനെ