TRENDING:

Anumol | പതിമൂന്നാം വയസിൽ 50, 100 രൂപ വച്ച് വരുമാനം; 18-ാം വയസിൽ സീരിയലിലെ ശമ്പളം വെളിപ്പെടുത്തി അനുമോൾ

Last Updated:
കുറച്ചുസമയം അഭിനയിച്ചപ്പോൾ ഇത്രയും തുകയോ എന്ന അത്ഭുതമായിരുന്നു അന്ന്. ബിഗ് ബോസിലെ അനുമോൾ പറയുന്നു
advertisement
1/6
Anumol | പതിമൂന്നാം വയസിൽ 50, 100 രൂപ വച്ച് വരുമാനം; 18-ാം വയസിൽ സീരിയലിലെ ശമ്പളം വെളിപ്പെടുത്തി അനുമോൾ
മലയാളം ബിഗ് ബോസ് (Bigg Boss Malayalam) ഏഴാം സീസണിലെ ആമുഖം ആവശ്യമില്ലാത്ത മത്സരാർത്ഥിയൊരാൾ ഉണ്ടെങ്കിൽ, അതാണ് അനുമോൾ (Anumol). ബിഗ് ബോസിൽ വരുന്നതിനും മുൻപേ അനുമോളെ മലയാളി പ്രേക്ഷകർക്ക് അറിയാം. അവരുടെ പ്രിയപ്പെട്ട. ടി.വി. പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ആളാണ് അനുമോൾ. ഉദ്‌ഘാടന പരിപാടികളിലും അനുമോൾ പരിചിത മുഖമാണ്. ബിഗ് ബോസ് വീട്ടിലെ കരുത്തരായ മത്സരാർഥികളിൽ ഒരാളായാണ് അനുമോൾ അറിയപ്പെടുന്നത്. പല കാര്യങ്ങളും തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ഈ പെൺകുട്ടി. കുട്ടിക്കാലം മുതലേ അനുമോൾ സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ള പെൺകുട്ടിയാണ്
advertisement
2/6
പലരും കളിച്ചും പഠിച്ചും നടക്കുന്ന പ്രായം മുതലേ, ഓടിനടന്നു പണിയെടുക്കുന്ന ശീലം അനുമോൾക്കുണ്ട്. മൂത്ത സഹോദരി കഷ്‌ടപ്പാടുകൾക്കൊടുവിൽ സർക്കാർ ഉദ്യോഗം നേടിയപ്പോൾ, തന്റെ തട്ടകമായ അഭിനയ രംഗത്ത് അനുമോൾ വിയരേഖ കുറിച്ചു. ഒരുകാലത്ത് ഒരു ദിവസം ഒന്നിലേറെ ലൊക്കേഷനുകളിൽ ഓടിനടന്നു പണിയെടുക്കുന്ന ശീലം അനുമോൾക്ക് ഉണ്ടായിരുന്നു. ഒരു സെറ്റിൽ പോയി തലവേദനയെന്നോ മറ്റോ പറഞ്ഞ്, മറ്റൊരു സെറ്റിലേക്ക് പാഞ്ഞെത്തുമായിരുന്നു അനുമോൾ. അവിടുന്ന് മറ്റൊരിടത്തേക്ക്. രാവെന്നോ പകലെന്നോ ഇല്ലാത്ത അധ്വാനം കൊണ്ട് അനുമോൾ സാമ്പത്തിക നില മെച്ചപ്പെടുത്തി (തുടർന്ന് വായിക്കുക)
advertisement
3/6
2023ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം അനുമോളെ തേടിയെത്തി. ഇൻസ്റ്റഗ്രാമിൽ വൺ മില്യണിലേറെ ഫോളോവേഴ്‌സുള്ള യുവതിയാണ് അനുമോൾ. ബിഗ് ബോസ് വീട്ടിലെ സ്ട്രാറ്റജികളിൽ പതറാതെ പിടിച്ചുനിൽക്കുന്ന കൂട്ടത്തിലാണ് അനുമോൾ. അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാതെ തന്റെ പഠന ചിലവിനും വട്ടചിലവിനുമുള്ള പണം കണ്ടെത്തുന്ന പ്രകൃതക്കാരിയായിരുന്നു അനുമോൾ. അന്ന് കിട്ടുന്ന തുച്ഛമായ തുക ചേർത്തുവച്ചാൽ അനുമോൾക്ക് സ്വന്തം ആവശ്യങ്ങൾക്കുള്ള പണം തികയുമായിരുന്നു
advertisement
4/6
കൗമാരകാലത്ത് വീടിനു ചുറ്റും മൂന്നും നാലും വയസുള്ള കൊച്ചു കുട്ടികൾ ഉണ്ടായിരുന്നു. അവരെക്കൊണ്ടിരുത്തി അക്ഷരമാലയും മറ്റും പഠിപ്പിച്ചു കൊടുക്കുന്നതായിരുന്നു അനുമോൾടെ പരിപാടി. ചേച്ചി കുറച്ചുകൂടി ഉയർന്ന ക്‌ളാസിലെ കുഞ്ഞുങ്ങൾക്ക് ട്യൂഷൻ അധ്യാപികയാവും. അന്ന് 13 വയസുള്ള അനുമോൾക്ക് പ്രതിഫലമായി അമ്പതോ നൂറോ രൂപ കിട്ടും. അഞ്ച് കുട്ടികളെ വീതം അനുമോളും പത്തു കുട്ടികളെ വീതം അവരുടെ ചേച്ചിയും പഠിപ്പിക്കുമായിരുന്നു. കിട്ടുന്ന അമ്പതോ നൂറോ രൂപ അനുമോൾ കൂട്ടിവെക്കും. ആവശ്യമുള്ള യൂണിഫോം, ബുക്ക്, ബാഗ് എല്ലാം വാങ്ങുക ഈ പണം ചേർത്തുവച്ചാണ്
advertisement
5/6
അച്ഛനെ ഒരിക്കലും കഷ്‌ടപ്പെടുത്താത്ത മകളാണ് താനെന്ന് അനുമോൾ. വസ്ത്രമോ, മറ്റെന്തെങ്കിലുമോ വേണമെന്ന് പറഞ്ഞ് അച്ഛന്റെ പിന്നാലെ കൂടിയിട്ടില്ല. ചേച്ചിയും അങ്ങനെ തന്നെ. ക്രിസ്മസിനും ഓണത്തിനും വിഷുവിനും കിട്ടുന്ന പണം കൂട്ടിവെക്കും. അത് ചോക്കലേറ്റോ ഭക്ഷണമോ വാങ്ങി പാഴാക്കില്ല. അച്ഛനും അമ്മയും തരുകയും ചെയ്യും. സീരിയൽ രംഗത്തേക്ക് വരുമ്പോൾ അനുമോൾക്ക് 18 വയസായിരുന്നു. അന്ന് 1000 രൂപയാണ് പ്രതിഫലമായി ലഭിക്കുക. കുറച്ചുസമയം അഭിനയിച്ചപ്പോൾ ഇത്രയും തുകയോ എന്ന അത്ഭുതമായിരുന്നു അന്ന്
advertisement
6/6
അതുപോലെ, ധരിക്കുന്ന വസ്ത്രം സ്വന്തമായി തുന്നുന്ന കാര്യത്തിലും അനുമോൾ സ്വയം പര്യാപ്തത നേടിയിട്ടുണ്ട്. പലപ്പോഴും അനുമോൾടെ മനോഹരമായ വസ്ത്രങ്ങൾ കണ്ട് ഇതെവിടെ നിന്നാണ് എന്ന് മറ്റുള്ളവർ ചോദിക്കുമ്പോൾ, അത് സ്വയം തുന്നിയതെന്ന് അനുമോൾ പറയും. മറ്റുള്ളവർ അവർക്കും തുന്നിത്തരുമോ എന്ന് ചോദിക്കാറുണ്ട്. പക്ഷേ സ്വന്തം അളവിന് തുന്നാൻ മാത്രമേ അറിയൂ എന്ന് അനുമോൾ പറയുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Anumol | പതിമൂന്നാം വയസിൽ 50, 100 രൂപ വച്ച് വരുമാനം; 18-ാം വയസിൽ സീരിയലിലെ ശമ്പളം വെളിപ്പെടുത്തി അനുമോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories