TRENDING:

തിരുനാവായ മഹാ മാഘത്തിന്റെ 18 രാപകലുകൾ; ലക്ഷക്കണക്കിന് വിശ്വാസികളുടെ പുണ്യമായി മാറിയ നിളയുടെ തീരം

Last Updated:
ഭാരതപ്പുഴയുടെ മണൽപ്പരപ്പിലേക്ക് 271 വർഷങ്ങൾക്ക് ശേഷം മഹാ മാഘം തിരികെവന്നപ്പോൾ സനാതന ധർമ്മത്തിൻ്റെ പുനരുജ്ജീവനശംഖനാദം മുഴങ്ങിയെന്ന് സംഘാടകർ
advertisement
1/11
തിരുനാവായ മഹാ മാഘത്തിന്റെ 18  രാപകലുകൾ; ലക്ഷക്കണക്കിന് വിശ്വാസികളുടെ പുണ്യമായി മാറിയ നിളയുടെ തീരം
ദക്ഷിണേന്ത്യയിലെ കുംഭമേള എന്ന് വിശേഷിക്കപ്പെട്ട തിരുനാവായ മഹാ മാഘത്തിന് 18 രാപകലുകൾക്ക് ശേഷം തിരശ്ശീല വീണു. മാമാങ്കം പലകുറി കൊണ്ടാടിയ ഭാരതപ്പുഴയുടെ മണൽപ്പരപ്പിലേക്ക് 271 വർഷങ്ങൾക്ക് ശേഷം മഹാ മാഘം തിരികെവന്നപ്പോൾ സനാതന ധർമ്മത്തിൻ്റെ പുനരുജ്ജീവനശംഖനാദം മുഴങ്ങിയെന്ന് സംഘാടകർ. വിളംബരം ഏറെയില്ലാതെ തൂടങ്ങിയതിന്റെ അരിഷ്ടതകൾ ഉണ്ടായിട്ടും അതിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയ ലക്ഷങ്ങൾ സംഘാടകരുടെ കണക്കുകൂട്ടലിനും അപ്പുറത്തായിരുന്നു.
advertisement
2/11
തുടക്കത്തിൽ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയും തമിഴ്നാട് സർക്കാറിന്റെ രഥയാത്ര തടഞ്ഞുള്ള ഉത്തരവുമെല്ലാം മഹാ മാഘത്തിന്മേൽ കരിനിഴൽ വീഴ്ത്തിയിരുന്നു. ജനുവരി 18ന് ആദ്യ ശംഖൊലി മുഴങ്ങിയപ്പോൾ ആയിരത്തിനുമേൽ വിശ്വാസികൾ മാത്രമായിരുന്നു അതിന് സാക്ഷികളായതെങ്കിൽ ഫെബ്രുവരി മൂന്നിന് വൈകുന്നേരം നിള ആരതി കഴിയമ്പോഴേക്കും 20 ലക്ഷത്തോളം വിശ്വാസികൾ നിളയുടെ പുളിനത്തിലെത്തി എന്ന് വിലയിരുത്തപ്പെടുന്നു.
advertisement
3/11
മൂന്നുവർഷംകൊണ്ട് മാത്രമേ സാധിക്കൂ എന്ന് കരുതിയത് മൂന്നുദിവസംകൊണ്ട് എത്താൻ ആയെന്ന് മഹാ മാഘത്തിന് നേതൃത്വം നൽകിയ ജുന അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു.
advertisement
4/11
പുണ്യസ്നാനം,യജ്ഞം,അപൂർവ പൂജകൾ, സന്യാസി വന്ദനം, നിളയെ ഗംഗയായി കണ്ടുകൊണ്ടുള്ള നിള ആരതി തുടങ്ങി മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒട്ടേറെ അനുഷ്ഠാനങ്ങളാണ് മഹാ മാഘത്തിൽ ഉണ്ടായിരുന്നത്. ഒപ്പം കളരിയും കാവടിയാട്ടവും ഉൾപ്പെടെയുള്ളവയും.
advertisement
5/11
അഘോരികളടക്കം ദക്ഷിണേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമായി ഭാരതത്തിലെ വിവിധ സന്യാസി സമൂഹങ്ങളിൽ നിന്നും ഒട്ടേറെ പ്രതിനിധികൾ എത്തിച്ചേർന്നു. കേരളത്തിലെ എല്ലാ സന്യാസി പരമ്പരകളിലെയും നേതൃനിരയിൽ ഉള്ളവർ വിവിധ ദിവസങ്ങളിലായി മഹാമാഘത്തിൻ്റെ ഭാഗമായി.
advertisement
6/11
സനാതനധർമ്മത്തിന്റെ പൈതൃകപരമ്പരകളിലേക്ക് ഒരു തിരിച്ചുപോക്കായിരുന്നു മഹാ മാഘം. പല തട്ടിൽ നിന്ന ഹൈന്ദവ വിശ്വാസി സമൂഹം മുഴുവൻ ഭാരതപ്പുഴയുടെ മണൽ പരപ്പിൽ സനാതനധർമ്മം എന്ന വലിയ കുടക്കീഴിൽ ഒരുമിച്ച് നിന്നു. ആ കൂട്ടായ്മയുടെ പ്രതിഫലനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നിന്നു. അതുകൊണ്ടാണ് മഹാ മാഘത്തിന് വേണ്ടത്ര പരിഗണന നൽകാത്ത മാധ്യമങ്ങൾക്ക് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. ലക്ഷങ്ങൾ പങ്കെടുത്ത മഹാ മാഘത്തെ ബിജെപി ഒഴികെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവഗണിച്ചത് എന്തെങ്കിലും പ്രതിഫലനമുണ്ടാക്കുമോ എന്നതും ഇനി അറിയേണ്ട കാര്യമാണ്.
advertisement
7/11
സംഘപരിവാറിന് പുറത്തുനിന്ന് ശശി തരൂർ മാത്രമാണ് മേളയ്ക്ക് ആശംസയുമായി എത്തിയത് എന്നത് ശ്രദ്ധേയം.നിളാ തീരത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ എന്ന് മേള അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ശശി തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.'സാമൂതിരിമാരുടെ യുദ്ധവീര്യത്തിന്റെ ചരിത്രം മുതൽ 'കേരളത്തിന്റെ കുംഭമേള' എന്നറിയപ്പെടുന്ന ഇന്നത്തെ ആത്മീയ ചൈതന്യം വരെ, ഈ ഉത്സവം മനോഹരമായ ഒരു സാംസ്കാരിക നവോത്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്.ഈ ഉത്സവം നമ്മുടെ ഐതിഹാസികമായ ഭൂതകാലത്തെയും സൗഹാർദ്ദപരമായ ഭാവികാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറട്ടെ'. അദ്ദേഹം എഴുതി.
advertisement
8/11
മലപ്പുറം ജില്ലയിൽ മൂന്ന് പ്രധാനക്ഷേത്രങ്ങൾക്ക് സാക്ഷിയായ ഭാരതപ്പുഴയുടെ ഇരുകരകളിലുമായാണ് മഹാ മാഘം നടന്നത്. തിരുനാവായ നവമുകുന്ദ ക്ഷേത്രത്തോട് ചേർന്ന ചടങ്ങുകൾക്ക് ജുനാ അഘാഡയും തവനൂർ ബ്രഹ്മ- ശൈവ ക്ഷേത്രങ്ങളോട് ചേർന്ന ചടങ്ങുകൾക്ക് അമൃതാനന്ദമയി മഠവും നേതൃത്വം നൽകി.
advertisement
9/11
മുന്നൊരുക്കങ്ങൾക്ക് സമയം കുറവായിട്ടും ഇത്രയും ശുചിത്വത്തോടെയും പിഴവുകളില്ലാതെ അപകടരഹിതമായി മഹാമേളസാധ്യമാക്കാനായത് സേവാഭാരതിയുടെ സേവനം ഒന്നുകൊണ്ടു മാത്രമാണെന്ന് ആയിരുന്നു ആനന്ദവനം ഭാരതി മഹാരാജിന്റെ അഭിപ്രായം.
advertisement
10/11
രാവും പകലും രണ്ട് ഷിഫ്റ്റ് കളിലായി സേവാഭാരതിയുടെ 600 ലേറെ സ്വയംസേവകരാണ് 18 ദിവസവും തിരുനാവായിലും തവനൂരിലും നിറഞ്ഞുനിന്നത്. സ്റ്റോപ്പ് മെമോ നിലനിൽക്കുന്നതിനാൽ താൽക്കാലിക പാലത്തിനു മുകളിൽ പോലീസിന്റെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിൽ അവിടെയും സേവാഭാരതി സ്വയംസേവകരായിരുന്നു ആളുകളെ നിയന്ത്രിക്കാനായി ഉണ്ടായിരുന്നത്.
advertisement
11/11
അടുത്തവർഷം 45 ദിവസം നീളുന്ന മഹാ മാഘമാകും എന്ന് മഹാ മണ്ഡലേശ്വർ ആനന്ദവനം ഭാരതി പറയുമ്പോൾ ഒരുകാര്യം ഉറപ്പാണ്. ഇനി പിതൃക്കൾക്കുള്ള ബലിതർപ്പണത്തിന്റെ പേരിലും മാമാങ്കത്തിന്റെ വീരചരിതത്തിന്റെ പേരിലും മാത്രമാകില്ല നാവാ മുകുന്ദന്റെ മണ്ണ് മനസിലുണ്ടാവുക. മാഘമാസത്തിൽ ആ മണൽപ്പരപ്പിലേക്ക് തീർത്ഥയാത്ര നടത്താൻ കഴിയുന്നത് ജീവിതപുണ്യമായി കരുതുന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ ലക്ഷ്യം എന്ന നിലയിലേക്ക് കൂടിയാവും.
മലയാളം വാർത്തകൾ/Photogallery/Kerala/
തിരുനാവായ മഹാ മാഘത്തിന്റെ 18 രാപകലുകൾ; ലക്ഷക്കണക്കിന് വിശ്വാസികളുടെ പുണ്യമായി മാറിയ നിളയുടെ തീരം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories