ഒരു സിനിമയ്ക്ക് 150 കോടി, അവതാരകനായപ്പോള്‍ 200 കോടി; പ്രതിഫലം വാങ്ങുന്നതിൽ ഷാരൂഖിനെ വീഴ്ത്തി ഈ സൂപ്പര്‍ താരം
- Published by:Sarika N
- news18-malayalam
Last Updated:
ബോളിവുഡിലെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഇപ്പോള്‍ പ്രതിഫലക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരം സല്‍മാന്‍ ഖാനാണ്
advertisement
1/5

ബോളിവുഡിൽ ബിഗ് സ്‌ക്രീനും ടിവി സ്‌ക്രീനും ഒരുപോലെ അടക്കി ഭരിക്കുകയാണ് സൂപ്പർ താരം സൽമാൻ ഖാൻ ( Salman Khan) . ബോളിവുഡ് താരങ്ങള്‍ പ്രതിഫലത്തില്‍ എല്ലാവരേക്കാളും മുന്നിലാണ്. ടിവി ഇന്‍ഡസ്ട്രി അതിനെ വെച്ച് നോക്കുമ്പോള്‍ വളരെ ചെറുതാണ്. എന്നാല്‍ ഹിന്ദിയിലെ റിയാലിറ്റി ഷോകള്‍ സിനിമകളേക്കാള്‍ വലിയ ഹിറ്റുകളായി മാറുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
advertisement
2/5
ഇന്ത്യൻ ടീവി ഷോകൾക്ക് വലിയ പ്രതിഫലമാണ് താരങ്ങൾ വാങ്ങാറുള്ളത് . ബിഗ് ബോസ് അടക്കമുള്ള ഷോകള്‍ അത്തരത്തിലുള്ളതാണ്. അതുകൊണ്ട് ഷോകളുടെ അവതാരകനായി ബോളിവുഡില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ വരെ എത്താറുണ്ട്. ബോളിവുഡിലെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഇപ്പോള്‍ പ്രതിഫലക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരം സല്‍മാന്‍ ഖാനാണ്.
advertisement
3/5
ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ നൂറ് കോടി ക്ലബുകള്‍ ഉള്ള താരമാണ് സല്‍മാന്‍. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ബോളിവുഡിലെ ഏറ്റവും വലിയ താരം സല്‍മാന്‍ ഖാനായിരുന്നു. ഇപ്പോഴും ആദ്യ മൂന്നില്‍ താരമുണ്ട്.
advertisement
4/5
നിലവില്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി മാറിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. പ്രധാന കാരണം ബിഗ് ബോസാണ്. ഈ റിയാലിറ്റി ഷോയുടെ ജനപ്രീതിക്ക് സല്‍മാന്റെ സാന്നിധ്യവും കാരണമായിട്ടുണ്ട്. ബിഗ് ബോസിന്റെ അവതാരകനാണ് സല്‍മാന്‍ ഖാന്‍.
advertisement
5/5
സല്‍മാന്‍ ഖാന്‍ ബിഗ് ബോസിന്റെ ഒരു എപ്പിസോഡിന് 6 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വീക്കെന്‍ഡ് എപ്പിസോഡിലാണ് സല്‍മാന്‍ ഖാന്‍ എത്താറുള്ളത്. ബിഗ് ബോസ് 17ാം സീസണിലാണ് സല്‍മാന്‍ ഖാന്‍ ആറ് കോടി പ്രതിഫലമായി വാങ്ങിയത്. ആഴ്ച്ചയില്‍ പന്ത്രണ്ട് കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ഒരാഴ്ച്ച രണ്ട് തവണ സ്‌ക്രീനില്‍ എത്താറുണ്ട് സല്‍മാന്‍ ഖാന്‍ .
മലയാളം വാർത്തകൾ/Photogallery/Buzz/
ഒരു സിനിമയ്ക്ക് 150 കോടി, അവതാരകനായപ്പോള്‍ 200 കോടി; പ്രതിഫലം വാങ്ങുന്നതിൽ ഷാരൂഖിനെ വീഴ്ത്തി ഈ സൂപ്പര്‍ താരം