TRENDING:

പിറക്കുന്നതിനും മുൻപേ അച്ഛനെ നഷ്‌ടമായി; 105 രൂപ മാസശമ്പളത്തിൽ ഹോട്ടൽ വെയ്റ്ററായി ജോലിയെടുത്തിരുന്ന നടൻ

Last Updated:
താൻ പിറക്കുന്നതിനും ആറു മാസം മുൻപേ സ്വന്തം പിതാവിനെ നഷ്‌ടമായ മകനാണ് അദ്ദേഹം
advertisement
1/12
പിറക്കുന്നതിനും മുൻപേ അച്ഛനെ നഷ്‌ടമായി; 105 രൂപ മാസശമ്പളത്തിൽ ഹോട്ടൽ വെയ്റ്ററായി ജോലിയെടുത്തിരുന്ന നടൻ
ലൈറ്റ്, ക്യാമറ, ആക്ഷൻ എന്നിങ്ങനെ കമാൻഡ് മുഴങ്ങുമ്പോൾ പ്രശസ്തിയുടെ പടവുകൾ ഒന്നൊന്നായി കയറിവരുന്ന വെള്ളിവെളിച്ചത്തിൽ മുങ്ങിയ താരങ്ങളെ പ്രതീക്ഷിക്കുന്ന ഇടമാണ് സിനിമ. അവരുടെ ഉയർച്ച താഴ്ചകൾ പൂർണമായും പലപ്പോഴും ആരും കണ്ടെന്നു വരില്ല. ക്യാമറയ്ക്ക് പിന്നിലെ അവരുടെ ജീവിതവും. അങ്ങനെ കഠിനമായ ജീവിത യാഥാർഥ്യങ്ങളെ നേരിട്ട് വിജയം കൈപ്പിടിയിലൊതുക്കിയ ഒരു നടനുണ്ട്. അദ്ദേഹം ഒരുകാലത്ത് ഹോട്ടലിൽ വെയ്റ്റർ ജോലി ചെയ്തിരുന്ന കാലമുണ്ട്. താൻ പിറക്കുന്നതിനും ആറു മാസം മുൻപേ സ്വന്തം പിതാവിനെ നഷ്‌ടമായ മകനാണ് അദ്ദേഹം. ഒരിക്കലും അച്ഛന്റെ സ്നേഹം എന്തെന്ന് അറിയാനിടവന്നിട്ടില്ല എന്നദ്ദേഹം വേദനയോടെ പറഞ്ഞിട്ടുമുണ്ട്
advertisement
2/12
മുംബൈയിലെ താജ് മഹൽ പാലസ് നക്ഷത്ര ഹോട്ടലിൽ വെയ്റ്ററായി ജോലിയെടുത്തിരുന്ന നടനായിരുന്നു അദ്ദേഹം. മൂന്ന് സഹോദരിമാർക്ക് ശേഷം പിറന്ന മകൻ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/12
ബോളിവുഡ് നടൻ ബൊമൻ ഇറാനിയുടെ കഥ അധികംപേർ അറിഞ്ഞിട്ടുണ്ടാവില്ല. വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാനുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. അഭിനയലോകത്തെ ഈ യാത്ര ബൊമൻ ഇറാനിക്ക് അത്ര എളുപ്പമായിരുന്നില്ല. സിനിമയിൽ വരുന്നതിനും മുപ് അദ്ദേഹം ഒരു സ്നാക്ക് കട നടത്തുകയും, ഹോട്ടലിൽ വെയ്റ്റർ ജോലി നോക്കുകയും ചെയ്തിരുന്നു
advertisement
4/12
പത്താം ക്‌ളാസ് പഠനം പൂർത്തിയാക്കിയ ബൊമൻ ഇറാനിക്ക് പഠനത്തോടുള്ള കമ്പം കുറവായിരുന്നു. അതിനാൽ തന്റെ മാർഗം പഠനവഴിയിൽ ഇല്ല എന്നദ്ദേഹം മനസിലാക്കി. ഹോട്ടൽ വെയ്റ്റർ ആവാനുള്ള ഒരു കോഴ്സ് പഠിച്ച അദ്ദേഹം താജ് മഹൽ പാലസ് ഹോട്ടലിൽ ആദ്യജോലി ആരംഭിച്ചു. 105 രൂപ മാസാവരുമാനമുണ്ടായിരുന്നു അദ്ദേഹത്തിന്
advertisement
5/12
വെയ്റ്ററിൽ നിന്നുള്ള ബൊമൻ ഇറാനിയുടെ വളർച്ചയിൽ അദ്ദേഹം റൂം സർവീസും ബാറിന് പിന്നിലെ ജോലിയും നോക്കിയിരുന്നു. അവിടെ നിന്നും അദ്ദേഹം പ്രശസ്ത ഫ്രഞ്ച് റൂഫ്ടോപ്പ് റെസ്റ്റോറന്റായ റോന്ദേയ്‌വൂവിലെ ജീവനക്കാരനായി മാറി
advertisement
6/12
മരിച്ചുപോയ പിതാവ് നടത്തിവന്ന ഗുജറാത്തി സ്നാക്ക് ഷോപ്പിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാര്യം അദ്ദേഹത്തിന്റെ മനസിലില്ലായിരുന്നു എങ്കിലും, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു
advertisement
7/12
പിതാവിന്റെ മരണശേഷം, ബൊമൻ ഇറാനി പിതാവിന്റെ കടയുടെ നടത്തിപ്പ് ഏറ്റെടുത്തു. 31-ാം വയസു വരെ അദ്ദേഹം കഷ്‌ടപ്പാടുകളിലൂടെ ആ ബിസിനസ് നടത്തിവന്നു. ചായയും സ്നാക്കും വിതരണം ചെയ്യുകയും, കുടുംബത്തെ പരിപാലിക്കുകയും ചെയ്തു വരികയായിരുന്നു അദ്ദേഹം. അപ്പോഴും ആ ചെറിയ കടയുടെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങാത്ത സ്വപ്‌നങ്ങൾ അദ്ദേഹം മനസ്സിൽ സൂക്ഷിച്ചു
advertisement
8/12
ഈ കാലയളവിൽ ബൊമൻ ഇറാനി ഫോട്ടോഗ്രഫിയോടുള്ള അഭിരുചി പ്രകടിപ്പിച്ചിരുന്നു. നാടക മേഖലയിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. പതിയെ, ബൊമൻ ഇറാനി ക്യാമറയ്ക്ക് മുന്നിലേക്കുള്ള വഴികണ്ടെത്തി. 2000ത്തിൽ ആദ്യമായി ഒരു സിനിമയിൽ അവസരം വന്നുചേർന്നു. എന്നാൽ, അംഗീകാരം ലഭിച്ചില്ല
advertisement
9/12
തന്റെ ഫോട്ടോഗ്രാഫിയിലെ കഴിവുകൾ കൊണ്ട് ബൊമൻ ഇറാനി ആദ്യമായി ചെറിയ ബജറ്റിൽ ഒരു ഹ്രസ്വചിത്രം ചെയ്തു. ഇത് വിധു വിനോദ് ചോപ്രയുടെ ശ്രദ്ധനേടി
advertisement
10/12
ബൊമൻ ഇറാനിയുടെ കഴിവ് പരിഗണിച്ച് ചോപ്ര അദ്ദേഹത്തിന് മുന്ന ഭായ് എം.ബി.ബി.എസ്. എന്ന ചിത്രത്തിലെ ഡോക്‌ടർ ജി. അസ്ഥാന എന്ന കഥാപാത്രം ബൊമൻ ഇറാനിക്ക് നൽകി. രാജ്‌കുമാർ ഹിരാനി ആയിരുന്നു സംവിധായകൻ. പിന്നെ നടന്നത് ചരിത്രം
advertisement
11/12
ഈ വർഷത്തിന്റെ തുടക്കത്തിൽ ബൊമൻ ഇറാനി താജ് മഹൽ ഹോട്ടലിൽ വീണ്ടുമെത്തി. ഇത്തവണ അദ്ദേഹം കോർപ്പറേറ്റ് ലെക്ച്ചർ നൽകിയ മുഖ്യാതിഥിയായാണ് വന്നതെന്ന് മാത്രം. ഈ വൈകാരിക നിമിഷത്തിന്റെ രംഗങ്ങൾ പങ്കിട്ടു കൊണ്ട് 'താജ് പാലസ് ഹോട്ടലിൽ ജീവിതം പൂർണമായി' എന്ന് ബൊമൻ ഇറാനി പരാമർശിച്ചു
advertisement
12/12
വീർ സാറാ, ഡോൺ, മേം ഹുനാ, ത്രീ ഇഡിയറ്റ്സ്, ഹൗസ്ഫുൾ, ഹാപ്പി ന്യൂ ഇയർ പോലുള്ള ശ്രദ്ധേയ ചിത്രങ്ങളിൽ ബൊമൻ ഇറാനി അഭിനയിച്ചു കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
പിറക്കുന്നതിനും മുൻപേ അച്ഛനെ നഷ്‌ടമായി; 105 രൂപ മാസശമ്പളത്തിൽ ഹോട്ടൽ വെയ്റ്ററായി ജോലിയെടുത്തിരുന്ന നടൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories